വനവാസമല്ല ഇനി പട്ടാഭിഷേകം; സന്തോഷം പ്രകടിപ്പിച്ച് റിനി ആൻ ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. വി ഡി
എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ വി ഡിക്ക് ഇനി വനവാസമല്ല പട്ടാഭിഷേകമാണെന്ന് റിനി ഫേസ് ബുക്കിൽ കുറിച്ചു. മാത്രമല്ല, പദ്മനാഭന്റെ മണ്ണിൽ ഇനി തന്റെ ശ്രീ പദ്മനാഭൻ വാഴുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയപ്പോഴും പ്രതികരണവുമായി റിനി രംഗത്തെത്തിയിരുന്നു. സതീശൻ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യനാണ് സതീശനെന്നും റിനി കുറിച്ചു.
സാക്ഷാൽ കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്ത്തിയ നേതാവാണ് വി ഡി സതീശൻ. മറ്റാരുണ്ട് വിഡിഎസ് അല്ലാതെ എന്നും റിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

റിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ. നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ.
നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News