‘അണലി’ വെബ് സീരിസിന്റെ പ്രദര്‍ശനം കോടതി വിലക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന്റെ പ്രദര്‍ശനം കോടതി വിലക്കി. കേസിലെ പ്രതി ജോളി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ്. വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന ജോളി ജോസഫിന്റെ വാദം പരിഗണിച്ചാണ് വെബ് സീരീസിന്റെ പ്രദര്‍ശനം വിലക്കിയത്.

സീരീസിലെ പ്രധാന സ്ത്രീ കഥാപാത്രം ഹര്‍ജിക്കാരിയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ഒടിടി പ്ലാറ്റ്ഫോമുകളില്‍ സ്ട്രീം ചെയ്യുന്നതും കോടതി വിലക്കി. ഇതോടെ റിലീസിന് തയ്യാറായിരുന്ന വെബ് സീരീസിന്റെ തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലായി.

ജോളി ജോസഫ് നല്‍കിയ ഹര്‍ജി മുന്‍സിഫ് കോടതി സെപ്റ്റംബര്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില വിമല്‍ ആണെങ്കിലും ലിയോണ ലിഷോയ് ആണ് ജോളി ജോസഫിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടത്തായി കൊലക്കേസ് പ്രമേയമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News