Category: politics

എൻഎസ്എസിനെതിരെ വിമർശനങ്ങളുമായി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: എൻഎസ്എസിനുള്ളിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങളുമായി കെ.ബി ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും എവിടെയായാലും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഎസ്എസ് നേതൃത്വത്തിൽ ഉടച്ചുവാർക്കൽ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നും ഏകാധിപത്യം തകരുമെന്നുമായിരുന്നു ഗണേഷിന്റെ മറുപടി. “സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ എന്ന് പണ്ട് പറയും” എന്ന് അദ്ദേഹം ഈ വിഷയത്തെ ഉപമിച്ച് വ്യക്തമാക്കി. എൻഎസ്എസ് […]
Read more

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ; അഞ്ചിലധികം സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും

ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ […]
Read more

മീഡിയ പാനലിസ്റ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. വിവാദങ്ങള്‍ക്കിടെ ഭിന്നസ്വരം വേണ്ടെന്നാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നയങ്ങളും നിലപാടുകളും മാത്രമേ മാധ്യമങ്ങളില്‍ അവതരിപ്പിക്കാവൂ എന്നാണ് നിര്‍ദേശം. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി ഔദ്യോഗിക നിലപാടുകള്‍ മാത്രമേ അവതരിപ്പിക്കാവൂ. പാര്‍ട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ജനങ്ങള്‍ക്കിടയിലെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കരുതെന്നും മുന്നറിയിപ്പുണ്ട്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാ വിഷയങ്ങളോ പൊതു വേദികളില്‍ പരസ്യമായി പ്രകടിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ആഭ്യന്തര വേദികളില്‍ ഉന്നയിക്കുകയും സംഘടനാ […]
Read more

പ്ലീഡർ നിയമന വിവാദം: കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. പരസ്യ പ്രതികരണവും പ്രതിഷേധവും വേണ്ടെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിർദേശം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാനും ആലോചനയുണ്ട്. അതേസമയം, വിഷയത്തിൽ കെപിസിസി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. അലോഷ്യസ് സേവ്യറിനെ തള്ളാതെയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും […]
Read more

‘ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്ന് മന്ത്രി പറഞ്ഞു. അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോ. ഒരു രാഷ്ട്രീയ പാർട്ടികളെയും ആശുപത്രി വളപ്പിൽ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പേരിലല്ല ആശുപത്രിക്കകത്ത് സഹായങ്ങൾ നൽകേണ്ടത്. ഭക്ഷണം കൊടുക്കുവാണെങ്കിൽ പാർട്ടിയുടെ പേരും കൊടിയും വെച്ചിട്ടല്ല നൽകേണ്ടത്. അതിൽ പ്രശ്‌നമാണെന്നും അത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. […]
Read more

തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായർ രാത്രി 12.30നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അദ്ധ്യയന ദിനം ഒഴിവാക്കണമെന്ന് ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. തിങ്കളാഴ്ച നൽകുന്ന അവധിക്ക് […]
Read more

പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് എം പി അഭിഷേക് ബാനർജി

കൊൽക്കത്ത: പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും ‘ദീദി’യുടെ അടുത്തേക്ക് തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബി.ജെ.പിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് എം പി അഭിഷേക് ബാനർജി ആരോപിച്ചു. എന്നാൽ […]
Read more

പ്രധാനമന്ത്രി മൗനം വെടിയണം; രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുലും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ലക്ഷക്കണക്കിന് ഭക്തർ വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടി നൽകിയ പണം മോഷ്ടിക്കപ്പെട്ടത് വഞ്ചനയാണെന്നും ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും ഇരുവരും കത്തിൽ വിമർശിച്ചു. വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരണം നടത്തുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഈ […]
Read more

കടുത്ത വരൾച്ച: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ കടുത്ത വരൾച്ചയെ തുടർന്ന് ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വരുംദിവസങ്ങളിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും, ദുരിതം കാരണം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. നിലവിൽ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂർണ്ണമായും […]
Read more

ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ ഗൂഢാലോചനയിൽ പങ്കുകാരനല്ലായിരുന്നു; ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ തകർക്കാൻ അന്നത്തെ പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയിൽ താൻ പങ്കുകാരൻ അല്ലായിരുന്നുവെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. അന്ന് പലരും അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചപ്പോഴും താൻ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാതൃകാ പുരുഷനായിരുന്നു ഉമ്മൻ ചാണ്ടി എന്നും സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും തെളിയിക്കാൻ സാധിച്ചില്ല. അത്തരം ആരോപണം ഉന്നയിച്ചവർക്കെല്ലാം ഇപ്പോൾ ശിക്ഷ കിട്ടി എന്നും ജി. സുധാകരൻ പറയുകയുണ്ടായി. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ ജി. സുധാകരൻ അമ്പലപ്പുഴയിൽ […]
Read more

Recent News