Category: politics

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

ഡൽഹി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നുമുതൽ മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ പുന‍ർനിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻ്റ് ട്രെയിനിങ് പുറത്തിറക്കി. ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. തുഷാർ മേത്തയ്ക്ക് പുറമേ, അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. വിക്രംജിത്ത് ബാനർജി, […]
Read more

പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിച്ചുപണി

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് വിശ്വസ്തരെ ഒഴിവാക്കി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിച്ചുപണി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫില്‍ ഇല്ല. പ്രസ് സെക്രട്ടറിയായിരുന്ന പി എം മനോജും പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഇത്തവണയില്ല. മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന പ്രഭാവര്‍മ്മ സ്റ്റാഫിലുണ്ട്. അഡ്വ. സി പി പ്രമോദ് ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി സി […]
Read more

സമ്മാനങ്ങൾ പുസ്തകങ്ങൾ മതി: രമേഷ് പിഷാരടി

പാലക്കാട്: പൊതുപരിപാടികളില്‍ മൊമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കി പകരം പുസ്തകള്‍ തരാമെന്ന് പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. വായിക്കാം, വായനശാലയ്ക്ക് കൊടുക്കാം. പാലക്കാടിന് വേണ്ടി സ്‌നേഹപൂര്‍വ്വം രമേഷ് പിഷാരടി എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു മാസം എംഎല്‍എ എന്ന നിലയില്‍ 50 പൊതുപരിപാടികളിലെങ്കിലും പങ്കെടുക്കുന്നുണ്ട്. മൊമെന്റോയോ പൊന്നാടയോ ബൊക്കെയോ ഈ പരിപാടികളില്‍ ലഭിക്കും. ഇതിന് കുറഞ്ഞത് 1,000 രൂപയെങ്കിലും സംഘാടകര്‍ക്ക് ചെലവാകും. ഇത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ പുസ്തകം തന്നാല്‍ മതിയെന്നാണ് രമേഷ് പിഷാരടി […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി: മലക്കം മറിഞ്ഞ് വി ഡി സതീശന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മദ്യ നയത്തില്‍ സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി വി ഡി സതീശന് തിരിച്ചടിയാകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ കോടികളുടെ അഴിമതി എന്നാണ് 2024ല്‍ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ തുറന്നടിച്ചത്. അന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയും ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് കോടികളുടെ അഴിമതി പണം കിട്ടിയിട്ടാണോ എന്ന പ്രതിപക്ഷ മറുചോദ്യമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇപ്പോള്‍ നേരിടുന്നത്. വി ഡി […]
Read more

കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കും; ജി സുധാകരൻ

ആലപ്പുഴ: കിഫ്ബിയെ തളളാതെ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്‍. കിഫ്ബി നല്ല നിലയില്‍ കൊണ്ടുവരട്ടെ എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. താന്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ വന്‍കിട നിര്‍മ്മാണം 90 ശതമാനവും കിഫ്ബി വഴിയായിരുന്നു എന്ന് ജി സുധാകരന്‍ പറഞ്ഞു. കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കുമെന്നും കിഫ്ബിയെ സമാന്തര സര്‍ക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്, അതിന് അനുമതി കൊടുക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വിരമിച്ച ഐഎഎസുകാരനെ അവിടെ വെച്ചത് […]
Read more

കാലാവധി നാളെ അവസാനിക്കുന്നു, ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെക്കും

ഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. രാജ്യസഭ എംപി സ്ഥാനത്ത് നാളെ കാലാവധി അവസാനിക്കുന്ന കുര്യന്‍ ഉടന്‍ രാജിക്കത്ത് നല്‍കും. പശ്ചിമ ബംഗാള്‍ […]
Read more

തമിഴ്നാട്ടിൽ വൻ രാഷ്ട്രീയമാറ്റം; സ്റ്റാലിനെ കൈവിട്ട് ലീഗും

ചെന്നൈ: എം കെ സ്റ്റാലിനെ കൈവിട്ട് മുസ്ലിം ലീഗ്. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ്‌ പ്രഖ്യാപനം. ടിവികെ സർക്കാരിന്റെ ഭാഗം ആയിരിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് യോഗം പ്രമേയം പാസ്സാക്കി. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും വരുമ്പോൾ പുതിയ രാഷ്ട്രീയ സഖ്യം തീരുമാനിക്കുമെന്നും ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. 1962 ലാണ് ആദ്യമായി ഡിഎംകെയും ലീഗും സഖ്യത്തിലായത്. നിയമസഭയിൽ രണ്ട് […]
Read more

വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശശി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അഭിനന്ദിച്ച് ഡോ ശശി തരൂർ എംപി. ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ ജി 7 സന്ദേശത്തിന് ശശി തരൂർ പിന്തുണ നൽകി. ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഡോണാൾഡ് ട്രംപിനെ അറിയിച്ചതായും ശശി തരൂർ കൂട്ടിച്ചേർത്തു. ഫ്രാൻസിലെ ഇവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി നടത്തിയ നയതന്ത്ര ഇടപെടലിനെ തരൂർ അഭിനന്ദിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് […]
Read more

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി

ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം. പ്രതിഷേധത്തിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ എത്തി. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കാതെ ജന്തർ മന്തർ വിടില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. പ്രതിഷേധത്തിനുള്ള അനുമതി നീട്ടി നൽകണമെന്ന് ഡൽഹി പൊലീസിനോട് അഭ്യർത്ഥിച്ചു.എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ ആഹ്വാനം ചെയ്‌തു. ഇപ്പോൾ അല്ലെങ്കിൽ , പിന്നെ എപ്പോഴും ഇല്ല എന്നും അഭിജിത് പറഞ്ഞു. ജന്തര്‍ മന്തറിലെ സമരം രാവിലെ വരെ തുടരാനാണ് […]
Read more

Recent News