ചെന്നൈ: എം കെ സ്റ്റാലിനെ കൈവിട്ട് മുസ്ലിം ലീഗ്. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ടിവികെ സർക്കാരിന്റെ ഭാഗം ആയിരിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് യോഗം പ്രമേയം പാസ്സാക്കി. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും വരുമ്പോൾ പുതിയ രാഷ്ട്രീയ സഖ്യം തീരുമാനിക്കുമെന്നും ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. 1962 ലാണ് ആദ്യമായി ഡിഎംകെയും ലീഗും സഖ്യത്തിലായത്. നിയമസഭയിൽ രണ്ട് എംഎല്‍എമാരുള്ള ലീഗിന് ടിവികെ ഒരു മന്ത്രിസ്ഥാനം നൽകിയതാണ് നിർണായകമായത്.
Related Posts
കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന അഭിപ്രായത്തില്‍ നേതാക്കള്‍
തിരുവനന്തപുരം: മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് മന്ത്രി കെ മുരളീധരന്. പാര്‍ട്ടി…
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി
കൊച്ചി : വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.…
മയക്കുമരുന്ന് കടത്താൻ ശ്രമം; പിടികൂടി കുവൈത്ത് എയർ കാർഗോ കസ്റ്റംസ്
കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. ഒരു പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനി വഴി എത്തിയ…
