സമ്മാനങ്ങൾ പുസ്തകങ്ങൾ മതി: രമേഷ് പിഷാരടി

പാലക്കാട്: പൊതുപരിപാടികളില്‍ മൊമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കി പകരം പുസ്തകള്‍ തരാമെന്ന് പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. വായിക്കാം, വായനശാലയ്ക്ക് കൊടുക്കാം. പാലക്കാടിന് വേണ്ടി സ്‌നേഹപൂര്‍വ്വം രമേഷ് പിഷാരടി എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു മാസം എംഎല്‍എ എന്ന നിലയില്‍ 50 പൊതുപരിപാടികളിലെങ്കിലും പങ്കെടുക്കുന്നുണ്ട്. മൊമെന്റോയോ പൊന്നാടയോ ബൊക്കെയോ ഈ പരിപാടികളില്‍ ലഭിക്കും. ഇതിന് കുറഞ്ഞത് 1,000 രൂപയെങ്കിലും സംഘാടകര്‍ക്ക് ചെലവാകും. ഇത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ പുസ്തകം തന്നാല്‍ മതിയെന്നാണ് രമേഷ് പിഷാരടി പറയുന്നത്. പുതിയ തീരുമാനം എന്ന നിലയിലാണ് രമേഷ് ഇക്കാര്യം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

പുതിയ തീരുമാനം ??
മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം..
ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളില്‍ എങ്കിലും MLA എന്ന നിലയില്‍ പങ്കെടുക്കുന്നുണ്ട്.
മെമെന്റോ, പൊന്നാട, ബൊക്കെ ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേര്‍ന്നോ ലഭിക്കും
ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും
എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകര്‍ക്ക് ഒഴിവാക്കാം….ഒഴിവാക്കണം ??
അതൊരു സ്‌നേഹമാണെന്ന് അറിയാം ??
അഥവാ നിര്‍ബന്ധമെങ്കില്‍
അവയ്ക്ക് പകരം ഒരു പുസ്തകം ??തന്നാല്‍ മതി ??
വായിക്കാം…വായനശാലയ്ക്ക് കൊടുക്കാം …….
പാലക്കാടിന് വേണ്ടി
സ്‌നേഹപൂര്‍വ്വം
Ramesh Pisharody
ഇന്നലെ ലോക വായനാദിനം ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *