Category: RAIN

കേരളത്തിൽ ഇന്നും നാളെയും ഇടമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ ആലപ്പുഴ, തൃശൂർ, എറണാംകുളം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മാത്രമല്ല ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടയുടനെ സുരക്ഷിത സ്ഥലത്തേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക. കാർമേഘം കണ്ടുതുടങ്ങുന്ന സമയം തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ […]
Read more

യുഎഇയിൽ വീണ്ടും മഴ; ഏപ്രിൽ 13 വരെ ജാഗ്രതാ നിർദേശം

ദുബായ്: വേനൽച്ചൂടിലേക്ക് നീങ്ങുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 13 വരെ മഴയ്ക്കും സ്ഥിരതിയില്ലാത്ത കാലാവസ്ഥക്കും സാധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 9 മുതൽ തുടങ്ങിയ ഈ കാലാവസ്ഥമാറ്റം വരും ദിവസങ്ങളിലും തുടരും. ഇത്തവണ മിതമായ മഴ ലഭിക്കാന് സാധ്യത. എന്നാലും ചില സ്ഥലങ്ങളിൽ പെട്ടന്ന് ശക്തമായ മഴ പെയ്തേക്കാം.അൽ ദഫ്ര, അൽ ഐൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം ഏപ്രിൽ 13 […]
Read more

രാജ്യത്ത് കാലവർഷം ദുർബലമാവും

തിരുവനന്തപുരം: രാജ്യത്താകമാനം ഇത്തവണ കാലവർഷം സാധാരണയിലും കുറഞ്ഞ തോതിൽ ആയിരിക്കുമെന്ന് സ്കൈമെറ്റ് എന്ന സ്വാകാര്യ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ നിലയിൽ ആവുമെന്നും അറിയിച്ചു. ഇത്തവണത്തെ കാലവർഷത്തെ പറ്റിയുള്ള ആദ്യത്തെ പ്രവചനമാണിത്. കാലവർഷത്തിന്റെ ആദ്യത്തിൽ തന്നെ സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എൽനിനോ പ്രതിഭാസം പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പുണ്ട്. ഇതുകാരണം കാലവർഷം ദുർബലമാവാൻ സാധ്യതയുണ്ട്. അതേസമയം ഇന്ത്യൻ മഹാസമുദ്രം ഡൈപോൾ പോസിറ്റീവ് ആവാനാണ് സാധ്യത. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് ചൂട് […]
Read more

മഴക്കാലത്ത് കരുതലുമായി ഷാർജ മുൻസിപ്പാലിറ്റി

ഷാർജ: മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് തടയാൻ മാർഗനിർദേശങ്ങളുമായി ഷാർജ മുൻസിപ്പാലിറ്റി. പൊതുജനങ്ങളുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൊതുകിനെ തുരത്തുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണവും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്. താമസസ്ഥലങ്ങൾക്ക് ചുറ്റിനും മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയണമെന്നതാണ് മുനിസിപ്പാലിറ്റിയുടെ പ്രധാന നിർദേശം. കൂടാതെ വെള്ളം കെട്ടിക്കിടക്കുന്നത് പതിവായി പരിശോധിക്കാനും ജനങ്ങൾക്ക് നിർദേശമുണ്ട്. പൂന്തോട്ടം പരിപാലിക്കുക, അനാവശ്യമായി വളരുന്ന കുറ്റിച്ചെടികളും, പുല്ലുകളും വെട്ടുകയും വേണം . കേടുവന്ന ടയറുകൾ, പൊട്ടിയ പത്രങ്ങൾ, പൂച്ചട്ടികൾ എന്നിവയിൽ കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇതിലൂടെ […]
Read more

ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ വരുന്ന എട്ടാം തീയതി വരെയാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നുമുതൽ വരുന്ന ആറാം തീയതി വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ 7, 8 എന്നീ തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിൽ മൂന്നു ജില്ലകളിൽ […]
Read more

അടുത്ത അഞ്ച് ദിവസം മഴ സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ നാളെയും ഞായറാഴ്ചയുമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, കാസറഗോഡ് […]
Read more

Recent News