തിരുവനന്തപുരം: രാജ്യത്താകമാനം ഇത്തവണ കാലവർഷം സാധാരണയിലും കുറഞ്ഞ തോതിൽ ആയിരിക്കുമെന്ന് സ്കൈമെറ്റ് എന്ന സ്വാകാര്യ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ നിലയിൽ ആവുമെന്നും അറിയിച്ചു. ഇത്തവണത്തെ കാലവർഷത്തെ പറ്റിയുള്ള ആദ്യത്തെ പ്രവചനമാണിത്. കാലവർഷത്തിന്റെ ആദ്യത്തിൽ തന്നെ സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എൽനിനോ പ്രതിഭാസം പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പുണ്ട്. ഇതുകാരണം കാലവർഷം ദുർബലമാവാൻ സാധ്യതയുണ്ട്. അതേസമയം ഇന്ത്യൻ മഹാസമുദ്രം ഡൈപോൾ പോസിറ്റീവ് ആവാനാണ് സാധ്യത. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് ചൂട് കുറവായിരിക്കും. കാലവർഷത്തിന്റെ തുടക്കത്തെ ഇത് അനുകൂലമായി സ്വാധീനിക്കും.
Related Posts
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. തൊഴിൽ വാഗ്ദാനംനൽകി ദളിത് പെൺകുട്ടിയെ…
നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട രണ്ട് പ്രതികളുടെ ആവശ്യം കൂടി ഹൈക്കോടതി തളളി. അഞ്ചാം…
‘ഇ.ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കേണ്ട’; എം സ്വരാജ്
കൊച്ചി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ബിജെപിക്ക് എതിരായി നിന്ന…
