Category: TAMILNAD

പ്രണായഭ്യാർഥന നിരസിച്ചു, തമിഴ്‌നാട്ടിൽ 11-ാം ക്ലാസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി അത് നിരസിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കടലൂരിലെ കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലികൾക്കായി എത്തിയപ്പോഴാണ് ഇയാൾക്ക് പെൺകുട്ടിയോട് […]
Read more

‘കർണാടക സന്ദർശിക്കരുത്’;വിജയ്‍യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

ചെന്നൈ: കാവേരി വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. സർവകക്ഷിയോഗം ചേരണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി തല കൂടിക്കാഴ്ച തമിഴ്നാടിന് തിരിച്ചടി ആകുമെന്ന് ഇപിഎസ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് വിജയ്- ഡി.കെ.ചർച്ച തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാടിന് സുപ്രീം കോടതി ഉത്തരവിന് ആനുപാതികമായുള്ള […]
Read more

പാറ്റകൾക്ക് പരസ്യ പിന്തുണയുമയി ജ്യോതിക, ‘തന്റെ മക്കളെ നിങ്ങളെ പോലെ വളര്‍ത്താനാഗ്രഹിക്കുന്ന അമ്മ’

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിലും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിലും പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച് സ്ഥാനമൊഴിയണം. താൻ രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പവും ഭാവിക്കൊപ്പവും നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനും ഒപ്പം നിൽക്കുന്നു. എന്ന് ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. സോനം വാങ്ചുക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരെയും ജൻ സി തലമുറയെയും പ്രശംസിച്ച ജ്യോതിക, ഒരു അമ്മയെന്ന നിലയിൽ തങ്ങളുടെ […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോംഗ് എന്ന പേരിൽ പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രധാന ആകർഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. നേരത്തെ, സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ജൂലൈ 23 ന് ഗാനത്തിൻ്റെ പ്രമോ വീഡിയോ റിലീസ് ചെയ്തിരുന്നു. ഇപ്പൊൾ ഗാനത്തിൻ്റെ പൂർണമായ പതിപ്പ് ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് […]
Read more

ഡൽഹിയിലെ പ്രതിഷേധം; രാഹുലിന്റെ അറസ്റ്റിനെ അപലപിച്ച് ടിവികെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് ടിവികെ. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി ടിവികെ അറിയിച്ചു. ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനതയെ പിന്തുണച്ചെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും ടിവികെ രൂക്ഷമായി വിമര്‍ശിച്ചു. അത് അപലപനീയമാണെന്നും ടിവികെ ആവര്‍ത്തിച്ചു. നീറ്റ് പരീക്ഷയോടുള്ള അഭിപ്രായ വ്യത്യാസവും ടിവികെ തുറന്നുപറഞ്ഞു. നീറ്റ് പരീക്ഷ ആരംഭിച്ച കാലം മുതല്‍ അതിന്റെ വിശ്വാസ്യത […]
Read more

മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ പുറത്താക്കും’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: അഴിമതിയ്ക്കെതിരെ ശക്തമായ നടപടിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അഴിമതി ആരോപണത്തിൽ കുടുങ്ങിയാൽ മന്ത്രിമാരെ ഉടൻ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്കൂളുകളിൽ മന്ത്രിമാരുടെ റീലെടുപ്പ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് സി ജോസഫ് വിജയുടെ പ്രതികരണം. ചെന്നൈ സെക്രട്ടേറിയറ്റിൽ ഇന്ന് മുഖ്യമന്ത്രി വിജയ്‌യുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടാമത്തെ തമിഴ്‌നാട് മന്ത്രിസഭാ യോഗം നടന്നു. മന്ത്രിമാരുടെ പ്രവർത്തനം, ഭരണപരമായ അച്ചടക്കം, സുതാര്യത, അഴിമതി തടയൽ എന്നിവയെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ നൽകിയതായി […]
Read more

തമിഴ്‌നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഭിന്നശേഷിക്കാരൻ മരിച്ച സംഭവം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉദയനിധി

ചെന്നൈ: തമിഴ്‌നാട്ടില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. നാഗര്‍കോവിലിലാണ് സംഭവം. ശബരിവര്‍മന്‍ എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. പൊലീസ് ശബരിവര്‍മനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് മറുപടി പറയണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയെന്ന് ആരോപിച്ചായിരുന്നു ശബരിവര്‍മനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതേ കുറ്റത്തിന് ശബരിവര്‍മനെതിരെ മുന്‍പും കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വാദം. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ശബരിവര്‍മനെ കോടതി ജൂലൈ ഒന്‍പതാം […]
Read more

ഓപറേഷന്‍ തൂഫാന് പിന്തുണ തേടി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും

തിരുവനന്തപുരം: ലഹരിമരുന്ന് മാഫിയക്കെതിരായ പോരാട്ടമായ ഓപറേഷന്‍ തൂഫാന് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന് തമിഴ്‌നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അതിർത്തി ജില്ലകളിലൂടെ നടക്കുന്ന ലഹരിമരുന്ന് കടത്തും യുവാക്കളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് ശൃംഖലയും തടയാന്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഏകോപിത നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചെന്നിത്തല കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നാണ് വിവരം. ലഹരിക്കെതിരായ പോരാട്ടം ഒരു സംസ്ഥാനത്തിന്റെ മാത്രം […]
Read more

മുഖ്യമന്ത്രി വിജയ്‍യെ ഞെട്ടിച്ച് നിർണായക തീരുമാനം പ്രഖ്യാപിച്ച് ഇടത് പാർട്ടികൾ

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് നിലപാടിൽ ഇടതുപാർട്ടികൾ. ഒരു സഖ്യത്തിന്‍റെയും ഭാഗം ആകില്ലെന്ന് സിപിഐ വ്യക്തമാക്കി. സിപിഎമ്മും സിപിഐയും ഒന്നിച്ച് മത്സരിക്കുമെന്നും ഉപതെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു. നേരത്തെ, തമിഴക വെട്രി കഴകം ബുധനാഴ്ച വിളിച്ചുചേർത്ത സഖ്യകക്ഷികളുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐയും സിപിഎമ്മും തീരുമാനിച്ചിരുന്നു. തമിഴ്‌നാട്ടിൽ ടിവികെയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്‍റെ ഭാഗമല്ലാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് ഇരുപാർട്ടികളും വ്യക്തമാക്കി. സഖ്യയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് സർക്കാരിനോടുള്ള എതിർപ്പായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഇടതുനേതാക്കൾ […]
Read more

ട്രെയിനിനുമുന്നിൽപ്പെട്ട മധ്യവയസ്‌കനെ സ്വന്തം ജീവൻ വകവെയ്ക്കാതെ രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍. തമിഴ്‌നാട്ടിലെ സിര്‍ക്കഴിക്ക് സമീപമാണ് സംഭവം. സ്വന്തം ജീവൻപോലും വകവെയ്ക്കാതെയാണ് ഗേറ്റ് കീപ്പർ മധ്യവയസ്കനെ രക്ഷിച്ചത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഖാര്‍ കെ കലേഷ് എന്നയാളാണ് വീഡിയോ എക്സിലൂടെ പങ്കുവെച്ചത്. റെയിൽവേ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു ഗേറ്റ് കീപ്പർ. ഇതിനിടെ ട്രെയിൻ വരികയും മധ്യവയസ്കൻ ഇതിന് മുന്നിൽപ്പെടുകയുമായിരുന്നു. സംഭവം കണ്ട ഗേറ്റ് കീപ്പർ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി. തൊട്ടുപിന്നാലെ ട്രെയിന്‍ അതിവേഗത്തില്‍ […]
Read more

Recent News