Category: TAMILNAD

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍

ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തുടനീളം 100 ഓളം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേ തങ്ങളുടെ ആദ്യഘട്ട ഷെഡ്യൂളുകള്‍ പുറത്തുവിട്ടത്. ട്രെയിന്‍ നമ്പര്‍ 06126 (തിങ്കളാഴ്ചകളില്‍): ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 4:00 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ […]
Read more

വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനത്തിൽ ഇടപെടാതെ സുപ്രീം കോടതി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കോടതി നിയന്ത്രിക്കണമോയെന്ന് ചോദിച്ച സുപ്രീം കോടതി, ഇവിടം രാഷ്ട്രീയപോരാട്ടത്തിനുള്ള വേദിയാക്കരുതെന്നും ചൂണ്ടിക്കാട്ടി. ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആദവ് അര്‍ജുനയും മറ്റ് പ്രതികളും പരസ്യപ്രസ്താവനകള്‍ നടത്തുന്നത് തടയണമെന്നും, അന്വേഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരകളുടെ കുടുംബങ്ങളുമായുള്ള ഇവരുടെ കൂടിക്കാഴ്ചകള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡിഎംകെയുടെ ഹര്‍ജി. ഡിഎംകെ ഹര്‍ജിയില്‍ ഇടപെടാന്‍ ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍, ജസ്റ്റിസ് അലോക് […]
Read more

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ത മിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് ഈ മാസം പത്തിന് കരൂര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ടിവികെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ കരൂര്‍ സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര്‍ മരിച്ചത്. ദുരന്തം നടന്ന് […]
Read more

തമിഴ്നാട്ടിലെ അടുത്ത പൊങ്കൽ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് ടിവികെ സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കൽ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് ടിവികെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നതിന് സ‍ർ‌ക്കാർ ഭരണാനുമതി നൽകി. വസ്ത്ര നി‍ർമ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ​ഗഡുവായി 300 കോടി രൂപ സ‍ർക്കാർ അനുവദിച്ചു. ഇത് സംബന്ധിച്ച് കൈത്തറി കരകൗശല, വസ്ത്രവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ പരമ്പരാ​ഗത കൈത്തറി മേഖലയ്ക്ക് താങ്ങാകാനായി സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരിൽ നിന്നാണ് മുണ്ടും സാരിയും സ‍ർക്കാർ വാങ്ങുന്നത്. […]
Read more

വീണ്ടും മത്സരിക്കാന്‍ സ്റ്റാലിന്‍? തൃച്ചി ഈസ്റ്റില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുങ്ങുന്നുവെന്ന് സൂചന. മുഖ്യമന്ത്രി വിജയ് രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃച്ചി ഈസ്റ്റിലാണ് എം കെ സ്റ്റാലിന്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തൃച്ചി വെസ്റ്റ് എംഎല്‍എ കെ എന്‍ നെഹ്‌റുവിന്റെ പരാമര്‍ശത്തില്‍ നിന്നാണ് സ്റ്റാലിന്‍ മത്സരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. സ്റ്റാലിന്‍ വേഗം തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മണ്ഡലം ഏതാണെന്ന സൂചന നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് പ്രതിപക്ഷ […]
Read more

മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കും

കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും,അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അതിവേഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Read more

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഇനി സ്വര്‍ണ മോതിരം: പുതിയ പദ്ധതിയുമായി വിജയ് സർക്കാർ

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുഗ്രാം സ്വര്‍ണ മോതിരം നല്‍കുന്ന പുതിയ ക്ഷേമപദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘തായ് മാമന്‍ തങ്ക മോതിരം’ പദ്ധതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവര്‍ഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. എന്നാല്‍ 2026 ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ […]
Read more

ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങൾക്കായ് തന്നെ : 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന വികസന പദ്ധതികൾ റദ്ധാക്കി മുഖ്യമന്ത്രി വിജയ്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരാനിരുന്ന 46 പദ്ധതികളാണ് സർക്കാർ റദ്ദാക്കിയത്. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമായി നീക്കിവെക്കാനാണ് സർക്കാരിന്റെ തീരുമാനം. 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങൾ, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ […]
Read more

തമിഴ്നാട്ടിൽ അമോണിയ ചോർച്ച; മരണം ഏഴായി, നിരവധി പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം ഏഴായി. നിരവധി പേർ ആശുപത്രിയിൽ. മരിച്ചവരെല്ലാം ഇതരസംസ്ഥാനക്കാരാണ്. വാതകചോർച്ച ഉണ്ടാകുമ്പോൾ ഏകദേശം 120 ഓളം ഇതരസംസ്ഥാന ജീവനക്കാർ ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ഹെൽത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ആരക്കോണത്തുനിന്നുള്ള എൻഡിആർഎഫിൻ്റെ പ്രത്യേക സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിച്ചു. 24 മണിക്കൂറിനകം പ്രാഥമിക […]
Read more

തമിഴ്നാട്ടിൽ വൻ രാഷ്ട്രീയമാറ്റം; സ്റ്റാലിനെ കൈവിട്ട് ലീഗും

ചെന്നൈ: എം കെ സ്റ്റാലിനെ കൈവിട്ട് മുസ്ലിം ലീഗ്. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ്‌ പ്രഖ്യാപനം. ടിവികെ സർക്കാരിന്റെ ഭാഗം ആയിരിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് യോഗം പ്രമേയം പാസ്സാക്കി. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും വരുമ്പോൾ പുതിയ രാഷ്ട്രീയ സഖ്യം തീരുമാനിക്കുമെന്നും ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. 1962 ലാണ് ആദ്യമായി ഡിഎംകെയും ലീഗും സഖ്യത്തിലായത്. നിയമസഭയിൽ രണ്ട് […]
Read more

Recent News