എസ് ശ്രീജിത്തിന് പകരം പി വിജയന്‍ ശബരിമല കോര്‍ഡിനേറ്റര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു. ജയില്‍ മേധാവിയായി സ്ഥലംമാറിയ എസ്. ശ്രീജിത്തിന് പകരമാണ് ഈ പുതിയ നിയമനം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ എല്ലാവിധ ഏകോപന ചുമതലകളും പി വിജയനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

തീര്‍ഥാടനം തികച്ചും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. 2024 ഒക്ടോബറില്‍ എംആര്‍ അജിത്കുമാറിനു പകരമാണ് ശ്രീജിത്തിനെ നിയോഗിച്ചത്. രണ്ടു വര്‍ഷത്തോളം ശ്രീജിത്തിനായിരുന്നു ചുമതല.

2011-ല്‍ ശബരിമലയില്‍ സ്‌പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് പി. വിജയന്‍ നടപ്പിലാക്കിയ ‘പുണ്യം പൂങ്കാവനം’ എന്ന ശുചീകരണ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ പ്രശംസ ഈ പദ്ധതി പിടിച്ചുപറ്റിയിരുന്നു

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News