നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ രണ്ടാം ഗാനം ഓഗസ്റ്റ് 28ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ രണ്ടാം ഗാനം ഓഗസ്റ്റ് 28ന് പുറത്തിറങ്ങും. ചിത്രത്തിൻ്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ഡല്ലാസ് കോൺസെർട്ടിനിടെ, ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ഗാനം ലൈവായി അവതരിപ്പിച്ചുകൊണ്ടായിരിക്കും ഈ പ്രത്യേക ലോഞ്ച്. ഇതിന് പിന്നാലെ ഓഗസ്റ്റ് 29ന് ഗാനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യും. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

ലോഞ്ചിനെ കൂടുതൽ ആവേശകരമാക്കാൻ ചിത്രത്തിലെ നായകൻ നാനിയും ഡല്ലാസിൽ എത്തിയിട്ടുണ്ട്. അനിരുദ്ധിന്റെ സംഗീത വിരുന്നിന് സാക്ഷ്യം വഹിക്കാനെത്തുന്ന നാനിയുടെ സാന്നിധ്യത്തിൽ, ഇതാദ്യമായാണ് ഒരു ചിത്രത്തിലെ ഗാനം ഒരു സംഗീത പരിപാടിയുടെ വേദിയിൽ നേരിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്

നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രത്തെ, താരത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും ടീസർ സൂചിപ്പിച്ചിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ ആദ്യ ഗാനമായ ‘ആയാ ഷേർ’ ഇതിനോടകം ആഗോള തലത്തിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിലെ രണ്ടാം സിംഗിളിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും സംഗീതപ്രേമികളും.

നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല,നിർമ്മാതാവ്: സുധാകർ ചെറുകുറി,ബാനർ: എസ്എൽവി സിനിമാസ്,ഛായാഗ്രഹണം: സി എച്ച് സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ,എഡിറ്റിംഗ്: നവീൻ നൂലി,പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ലം,ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ,പിആർഒ: ശബരി

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News