Tag: cinema

ഡിസിയിലെ വേഷം നിരസിച്ച വിജയ് ദേവരകൊണ്ടയ്ക്ക് വമ്പൻ നഷ്ടം

ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ ലോകേഷിന് മുമ്പ് ഈ സിനിമയില്‍ നായകനാകേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നു. അരുണ്‍ മാതേശ്വരന്‍ തന്നോട് ഒരു കഥ പറഞ്ഞെന്നും അതിന്റെ ഡിസ്‌കഷനിലാണെന്നും നടന് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ കഥയില്‍ പുതുമയൊന്നുമില്ലാത്തതിനാല്‍ പിന്മാറുകയാണെന്ന് വിജയ് ദേവരകൊണ്ട അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണ്‍ മാതേശ്വരന്‍ ലോകേഷിനെ സമീപിച്ചത്. ഇപ്പോഴിതാ സിനിമ നിരസിച്ചത് വിജയ് ദേവരകൊണ്ടായ്ക്ക് തീരാ നഷ്ടമാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. […]
Read more

തിയേറ്ററിന് ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ വിമർശിച്ച് നടൻ മാധവൻ

സിനിമ തിയേറ്ററിന് ഉള്ളിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നതിന് എതിരെ നടൻ മാധവൻ രം​ഗത്ത്. നിങ്ങൾക്ക് ലഞ്ചോ ഡിന്നറോ കഴിക്കണമെങ്കിൽ റസ്റ്റോറന്റിൽ പോകൂ എന്നും തിയേറ്ററിലേക്ക് അല്ല വരേണ്ടത് എന്നും മാധവൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ജിഡിഎന്നിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. ‘ഇന്ന് ഒരു ഫാമിലിയെ മുഴുവൻ കൺവിൻസ്‌ ചെയ്തു തിയേറ്ററിലേക്ക് എത്തിച്ചാൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിലാകും ഒരാൾ പാനി പുരി ഓർഡർ ചെയ്യുന്നത്. അത് സിനിമ കണ്ടുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാകും കൊണ്ടുവരുന്നതും. അതെല്ലാം […]
Read more

സിനിമാ ചിത്രീകരണത്തിനിടെ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗിൽ

‌സിനിമാ ചിത്രീകരണത്തിനിടെ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗിൽ. അരവിന്ദ് ഖൈര സംവിധാനം ചെയ്യുന്ന ‘ഇഷ്ഖ്നാമ’ എന്ന പഞ്ചാബി ചിത്രത്തിന്റെ സെറ്റിലാണ് അപകടം ഉണ്ടായത്. ഷൂട്ടിംഗ് സെറ്റിലൂടെ ഓടുന്നതിനിടയിലാണ് മൂക്കുത്തി അബദ്ധത്തിൽ ഷെഹ്നാസിന്റെ വായിലേക്ക് വീഴുന്നത്. തുടർന്ന് താരം അത് വിഴുങ്ങിയതായി തോന്നുകയും കഠിനമായി ചുമയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന സഹനടൻ സൗരഭ് സച്ച്ദേവ ഷെഹ്നാസിന്റെ പുറത്തുതട്ടി സഹായിക്കുന്നത് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ബിഹൈൻഡ് ദി സീൻ വീഡിയോയിൽ കാണാം. നിരവധി ആരാധകർ ഈ […]
Read more

മോസ്റ്റ് ആൻ്റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളില്‍ അഞ്ചാം സ്ഥാനത്ത് ‘ഖലീഫ’

‌പ്രേക്ഷകർ ഒരുപാ‌‌ട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ . ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്‍പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് ഐഎംഡിബിയില്‍ ഖലീഫ എന്നതും പ്രതീക്ഷയേറ്റുന്ന ഘടകമാണ്. വൻ ഹൈപ്പോടെ […]
Read more

‘ആര്‍ക്കും മാതൃകയാക്കാവുന്ന പെരുമാറ്റമാണ് ലാലേട്ടൻ്റേത്’; ജിസ് ജോയ്

മലയാള ചിത്രം ബൈസിക്കിള്‍ തീവ്‌സിലൂ‌ടെ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. സംവിധായകന്‍ എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും തിരിച്ചറിയാന്‍ തുടങ്ങിയത്. കരിയറിന്റെ തുടക്കകാലത്ത് നിരവധി സീരിയലുകള്‍ക്കും ജിസ് ജോയ് ശബ്ദം നല്‍കിയിരുന്നു. പരസ്യ സംവിധായകനായും സിനിമാ സംവിധായകനായും ഇന്ന് മലയാളത്തില്‍ സജീവമാണ് ജിസ് ജോയ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഒരു പരസ്യത്തിൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടായ അനുഭവം പങ്കിടുകയാണ് അദ്ദേഹം. […]
Read more

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

കൊച്ചി: കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ് കളർഫുൾ ആക്കി മാറ്റി. ചിത്രത്തിലെ കേക്ക് യു വാക്ക് യു ഗാനത്തിന് ഫഹദ് ഫാസിലും സാറയും സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളും ചേർന്ന് നൃത്തച്ചുവടുകൾ വച്ചപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന നാലായിരത്തോളം കുട്ടികളുടെ ആവേശം ഇരട്ടിയായി. കുട്ടികളുടെ നിലക്കാത്ത കരഘോഷത്തിനു ശേഷം സർപ്രൈസ് ആയി […]
Read more

അവഞ്ചേഴ്‌സിനെ മറികടന്ന് കളക്ഷനിൽ ഒന്നാമതെത്തി സ്പൈഡർമാൻ

ലോകമെമ്പാടും മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പും ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രവിജയവുമായി ഒന്നാമത് എത്തിയിരിക്കുകയാണ് ഒരു മാർവെൽ ചിത്രം. മാർവെൽ ചിത്രം സ്‌പൈഡർമാനാണ് മറ്റൊരു മാർവെൽ സിനിമയെ പരാജയപ്പെടുത്തി മുന്നിലെത്തിയിരിക്കുന്നത്. 11 ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 480 കോടിയാണ് സ്‌പൈഡർമാൻ നേടിയിരിക്കുന്നത്. ഇതോടെ ഇത്രയും നാൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം സ്‌പൈഡർമാൻ സ്വന്തമാക്കി. 465 കോടി […]
Read more

ജിഡിഎന്നില്‍ ഞെട്ടിച്ച് വിജയ് യേശുദാസ്

രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു വ്യവസായിയെന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’. മാധവൻ ആണ് ദൊരൈസ്വാമിയായി എത്തിയത്. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്‍ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജി.ഡി.എൻ’ എന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്‍തത്. ഗായകൻ വിജയ് യേശുദാസും ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പെരിയാറായാണ് വിജയ് യേശുദാസ് വേഷമിട്ടത്. ‘റോക്കട്രി: ദ് നമ്പി […]
Read more

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ മുരളി ശർമ്മ

ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ നടൻ മുരളി ശർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജന്മദിനത്തിലാണ് മുരളി ശർമ്മയുടെ ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മുരളി ശർമ്മ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ്. വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ സ്വാഭാവികമായ […]
Read more

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് നയൻ‌താര. നടിയുടേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും സിനിമകളുടെ പ്രൊമോഷണൽ ഇവെന്റുകളിൽ നിന്ന് നടി വിട്ടുനിൽക്കുന്നത് വിമർശനത്തിന് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്സിക്കിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്ത താൻ എന്തുകൊണ്ടാണ് ‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിനെത്തിയതെന്ന് മനസുതുറക്കുകയാണ്. ‘ഞാൻ അങ്ങനെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം പ്രൊമോഷനുകളിൽ ഞാൻ അത്ര മിടുക്കിയല്ല. അതുകൊണ്ടാണ് ഞാൻ അത്തരം പരിപാടികളിൽ നിന്ന് മാറി […]
Read more

Recent News