ഐമാക്സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമാകാൻ ‘വാരണാസി’
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ് എസ് രാജമൗലിയുടെ വാരണാസി. ബാഹുബലി സംവിധായകന്‍റെ ബിഗ് കാന്‍വാസ് ചിത്രം എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. ഇന്ത്യന്‍ ബിഗ് സ്ക്രീനിലേക്കുള്ള പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. പ്രതിനായകനാവുന്നതാവട്ടെ പൃഥ്വിരാജ് സുകുമാരനും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. പൂര്‍ണ്ണമായും ഐമാക്സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായിരിക്കും വാരണാസിയെന്ന് രാജമൗലി പറയുന്നു. […]
Read more

