Tag: cinema

ഷൂട്ടിംഗ് പൂർത്തിയാക്കി ഖലീഫ; പൃഥ്വിരാജ് ചിത്രം ഓണത്തിന് തന്നെ എത്തും

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫയുടെ ഷൂട്ടിംഗ് പൂർത്തിയായി. ദുബായ് ഷെഡ്യൂളിലൂടെയാണ് ചിത്രം ഷൂട്ടിംഗ് അവസാനിപ്പിച്ചത്. ചിത്രം ഓണം റിലീസായി ആഗസ്റ്റ് 20 ന് തിയേറ്ററിലെത്തും. ‘രാജീവന് പിന്നാലെ ആമിർ അലി എത്തും. നോബഡിക്ക് പിന്നാലെ സ്മഗ്ലർ വരും’ എന്നാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. […]
Read more

അമ്മയുടെ കണക്കില്‍ വലിയക്രമക്കേടോ തട്ടിപ്പോ നടന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല: ജഗദീഷ്

കണ്ണൂര്‍: വ്യക്തികള്‍ തമ്മിലുള്ള വിഴുപ്പലക്കലുകളിലേക്ക് താരസംഘടന അമ്മയെ വലിച്ചിഴക്കരുതെന്ന് നടന്‍ ജഗദീഷ്. വലുപ്പച്ചെറുപ്പമില്ലാതെ അംഗങ്ങള്‍ സംഘടനയുടെ അച്ചടക്കം പാലിക്കണമെന്നാണ് ആദ്യകാലം മുതല്‍തന്നെ കാണിച്ചുതന്നത്. കഴിഞ്ഞ ദിവസത്തെ ജനറല്‍ ബോഡി യോഗം ആ രീതിയില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന അംഗങ്ങളുടെ വിജയമാണെന്നും ജഗദീഷ് പറഞ്ഞു. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുവേണം അഡ്‌ഹോക്ക് കമ്മിറ്റിയും ഭാരവാഹികളും മുന്നോട്ടുപോകേണ്ടതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. വാര്‍ഷിക യോഗത്തില്‍ കണക്കിന് കൃത്യതയില്ലെന്ന തോന്നല്‍ അംഗങ്ങള്‍ക്കുണ്ടായത് സ്വാഭാവികമാണ്. ട്രഷററെ അവധിയെടുപ്പിച്ചു പറഞ്ഞുവിട്ടെങ്കില്‍ അത് എന്തിനെന്ന് സംഘടനയെ ബോധ്യപ്പെടുത്തണം. […]
Read more

‘അമ്മ’ സംഘടനയില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകന്‍ കമല്‍

കോഴിക്കോട്: താരസംഘടന അമ്മയില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകന്‍ കമല്‍. ‘അമ്മ’ വളരെ പാരമ്പര്യമുള്ള സംഘടനയാണെന്നും പ്രശ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും കമല്‍ പറഞ്ഞു. നടി അന്‍സിബയെ തീവ്രവാദി, ജിഹാദി എന്നിങ്ങനെ വിളിച്ചത് ആശങ്ക ഉണ്ടാക്കുന്നു. അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നം അല്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ‘ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യം മലയാള സിനിമയില്‍ ഉണ്ട്. ജാഗ്രതയോടെ ഇതിനെ കാണണം. അന്‍സിബയെ കേള്‍ക്കണം. പറയുന്നത് ഗൗരവമുള്ള കാര്യമാണ്. അന്‍സിബ വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണ്. ഈ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. അല്ലാതെ […]
Read more

30 മില്യൺ കാഴ്ചക്കാരെ നേടി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. 3 ദിവസം മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയെടുത്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടുന്ന ട്രെയ്‌ലർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ പുതിയ ഗാനം എത്തുന്നു. വീരനാഗ ഗാനം എന്ന പേരിൽ പുറത്ത് വരുന്ന ഈ ഗാനം ജൂൺ 26 ന് ആണ് എത്തുന്നത്. നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് വീര നാഗ ഗാനം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് […]
Read more

അമ്മയിലെ പൊട്ടിത്തെറി; ശ്വേത മേനോനും ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കാണും

കൊച്ചി: താരസംഘടന അമ്മയിലെ പൊട്ടിത്തെറിയിൽ കൂടുതൽ തുറന്നു പറച്ചിലിനൊരുങ്ങി ശ്വേത മേനോൻ. ഈ മാസം 26ന് ശ്വേത മേനോനും ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോയത്. ‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ […]
Read more

ഇനി മല്ലികാ സുകുമാരൻ ‘AMMA’ യിൽനിന്ന് രാജി വെച്ചു

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച ‘അമ്മ’ മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.’ എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്..കഴിഞ്ഞദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ […]
Read more

‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് നടി ആശ അരവിന്ദ്

കൊച്ചി: അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ ആദ്യ രാജി. നടി ആശ അരവിന്ദ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. കൂട്ടരാജി സമര്‍പ്പിച്ച മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജി വെക്കുന്നായി അറിയിച്ച് ആശ സന്ദേശം അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു. സംഘടനയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഘടനയില്‍ മെമ്പറായി മാത്രം തുടരുമെന്നാണ് ടിനി ടോം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക സുകുമാരൻ തന്റെ രാജി വിവരം […]
Read more

‘അമ്മ’യുടെ സാധാരണ മെമ്പറായി തുടരും; തുറന്ന കത്തുമായി നടന്‍ ടിനി ടോം

കൊച്ചി: താരസംഘടന അമ്മയിലെ കൂട്ട രാജിയില്‍ തുറന്ന കത്തുമായി നടന്‍ ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ചിലര്‍ തന്നെ ഉന്നമിട്ടുവെന്ന് നടൻ കത്തിൽ ആരോപിക്കുന്നു. ഇനി സാധാരണ മെമ്പര്‍ മാത്രമായി സംഘടനയില്‍ തുടരും. അന്‍സിബയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞതാണ്. ഒരു എഫ്‌ഐആര്‍ പോലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ ഇതൊന്നും മാധ്യമങ്ങളില്‍ പോയി പറയാന്‍ നിന്നില്ല. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തു. ആരോടും പറയാതെ ഇറങ്ങിപ്പോയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അമ്മയുടെ സാധാരണ മെമ്പറായി തുടരുമെന്നും ടിനി ടോം […]
Read more

അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യം: മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയായ `അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും കൊച്ചിയിലേക്ക് വേദി മാറ്റി എന്നുള്ള പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വാർഷിക ജനറൽബോഡി തർക്കത്തിന് പിന്നാലെയാണ് അമ്മ' ഭരണസമിതി രാജിവെച്ചത്. താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ് […]
Read more

Recent News