Tag: LATEST

സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

മലപ്പുറം : സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ. അനന്ദു (22) വിനെയാണ് മലപ്പുറം തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്നാപ്ചാറ്റ് അക്കൗണ്ടിന്റെ പാസ്‌വേഡ് കൈക്കലാക്കിയ ശേഷമാണ് ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇതിനിടെ പ്രതി വിദേശത്തേക്ക് പോകാനുള്ള നീക്കത്തിലായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച […]
Read more

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് ഉള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെയാണ് കേസ്. കണ്ടാല്‍ അറിയാവുന്ന നൂറോളം പേരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍. കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധിച്ചത്. ഇതിനെതിരെയാണ് പൊലീസ് നടപടിയുണ്ടായതും പിന്നീടിത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്. പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ […]
Read more

കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് ഇന്നലെ കാണാതായ 15 കാരനെ കണ്ടെത്തി. കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്. ഇന്നലെ രാവിലെയാണ് 800 രൂപയുമായി വീട്ടിൽ നിന്ന് പോയ വിദ്യാർത്ഥി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിൽ വന്നിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങുകയും രാവിലെ തിരിച്ചു തലശ്ശേരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് കുട്ടി പൊലീസിനോട് […]
Read more

‘മുന്‍ മുഖ്യമന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഈമാസം 20 മുതല്‍ തൂഫാന്റെ അടുത്ത ഘട്ടമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മുന്‍ മുഖ്യമന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും രാഷ്ട്രീയം കലര്‍ത്തി പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ വമ്പിച്ച വിജയത്തിലേക്ക് കുതിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതുവരെ 10600ലധികം ആളുകള്‍ അറസ്റ്റിലായി. 170 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 9000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ 20 മുതല്‍ തൂഫാന്റെ […]
Read more

സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. കഴിഞ്ഞ അരമണിക്കൂറിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നലെ വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് […]
Read more

ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്‌ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയെന്നാണ് ഇറാന്റെ ഐആര്‍ജിസിയുടെ അവകാശവാദം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ […]
Read more

കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണം; നിര്‍ദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് നൽകുന്ന അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ഉല്‍പ്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്‌സ് അളവ് നിശ്ചയിക്കണമെന്നും ആവശ്യമുന്നയിച്ചു. അമൃതം പൊടിയുടെ പാക്കേജില്‍ പോഷക വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അനിവാര്യമാണ്. കുട്ടികള്‍ക്ക് നല്‍കേണ്ട അളവും പാക്കേജില്‍ കൃത്യമായി വ്യക്തമാക്കണം. ഇതു സംബന്ധിച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുമെന്നും […]
Read more

പോക്‌സോ കേസ്; യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

കാസര്‍കോട്: പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. വിചാരണയ്ക്ക് ഹാജരാകാത്തതിലാണ് കോടതി നടപടി. പോക്‌സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്‍ലൈന്‍ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. വധശ്രമക്കേസില്‍ ഖാദര്‍ കരിപ്പൊടി നിലവില്‍ ഒളിവിലാണ്. 2025ലായിരുന്നു ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 72 (1), പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കേസില്‍ ഖാദറിന് ജാമ്യം […]
Read more

‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, ’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കി. ഉയര്‍ന്ന മാര്‍ക്കിനായി സമ്മര്‍ദം ചെലുത്തരുതെന്നും കൊച്ചുകുട്ടികള്‍ പോലും ജീവനൊടുക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. എന്‍സിഇആര്‍ടി കഴിഞ്ഞ ദിവസമാണ് 66-ാം സ്ഥാപകദിനം ആചരിച്ചത്. ആ ചടങ്ങില്‍വച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്നും പഠനത്തിലെ കടുത്ത സമ്മര്‍ദങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്നുമുള്ള […]
Read more

പ്രവർത്തനമികവ് പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പുകൾ പ്രസ്ഥാനത്തെ ക്ഷയിപ്പിക്കും;പുതിയMSFനേതൃത്വത്തിനെതിരെ പ്രമേയം

മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയാണ് പ്രമേയമിറക്കിയത്. പാര്‍ട്ടി ഭാരവാഹികളായ പലരെയും പരിഗണിക്കാതെയാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്നാണ് ആരോപണം. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ചവരെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും വിമര്‍ശനമുണ്ട്. മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തന പരിചയമില്ലാത്തവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രമേയത്തിൽ പറയുന്നു. പ്രവര്‍ത്തന മികവിനെയും പ്രവര്‍ത്തകരുടെ വികാരത്തെയും പരിഗണിക്കാതെയുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും കമ്മിറ്റി രൂപീകരണത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും […]
Read more

Recent News