Tag: LATEST

വിജയ്ക്ക് അമേരിക്കയുടെ പ്രസിഡന്റാകാന്‍ പോലും കഴിയും; പരിഹസിച്ച് പളനിസ്വാമി

കോയമ്പത്തൂര്‍: തമിഴിനാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ പരിഹസിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. അമേരിക്കയുടെ വരെ പ്രസിഡന്റാകാന്‍ പളനിസ്വാമിക്ക് കഴിയുമെന്നായിരുന്നു പരിഹാസം. പ്രധാനമന്ത്രിപദത്തിലേക്ക് വിജയ്‌യെ ഉയര്‍ത്തിക്കാട്ടി ടിവികെ നേതാക്കള്‍ പ്രചരണം നടത്തുന്നുണ്ട്. ഇതിനെതിരെയായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. ‘അദ്ദേഹത്തിന് അമേരിക്കയുടെ പ്രസിഡന്റ് ആകാന്‍ പോലും കഴിയും. ട്രംപിന് പകരക്കാരനാകും. അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്’, എടപ്പാടി പളനിസ്വാമി പറഞ്ഞു. വിജയ് സര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്നതിനെയും എടപ്പാടി കെ പളനിസ്വാമി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ‘അവര്‍ ഇവിടെ […]
Read more

കേസുകള്‍ പിന്‍വലിച്ചതില്‍ ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് മറുപടി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഇത് ചരിത്രമെന്നാണ് സിജെപി കോ കണ്‍വീനര്‍ സൗരവ് ദാസ് പറഞ്ഞത്. അതേസമയം എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് സൗരവ് ദാസിനോട് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടിയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. കേസ് റദ്ദാക്കിയതിന് പിന്നാലെ ശനിയാഴ്ച നടത്താനിരുന്ന രണ്ടാം ഘട്ട പ്രതിഷേധം പിന്‍വലിക്കുന്നതായും സൗരവ് […]
Read more

മോദിയുടെ കള്ളം പറായാനുള്ള കഴിവ് ഒഴികെ മറ്റൊന്നും വളര്‍ന്നില്ല; GDP അവകാശവാദങ്ങള്‍ PR തന്ത്രമെന്ന് ഖര്‍ഗെ

ന്യൂഡല്‍ഹി: മോദിയുടെ സാമ്പത്തിക അവകാശവാദങ്ങള്‍ പി ആര്‍ തന്ത്രമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. 2026 ജൂലൈയിലെ കണക്കുകള്‍ പ്രകാരം 15 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ ആറില്‍ ഒരു യുവാവ് തൊഴില്‍രഹിതനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും ഇന്ധനത്തിനും തീവിലയാണ്. വിലക്കയറ്റം 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക അസമത്വം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമാണെന്നും ഒരു ശതമാനം […]
Read more

വിമാന ഇന്ധനവില വർധിപ്പിച്ചു; ഇനി വിമാന യാത്രകൾക്ക് ചിലവേറും

ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധമാണ് ഇന്ധനവില കൂട്ടിയത്. എണ്ണ കമ്പനികളുടെ അറിയിപ്പ് പ്രകാരം പാചക വാതകത്തിന് ചില നഗരങ്ങളില്‍ 11 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതിന് പുറമേയാണ് വിമാന ഇന്ധന വിലയും വര്‍ധിപ്പിച്ചത്. ലിറ്ററിന് 6.28 രൂപ (5.46%) ഒറ്റയടിക്ക് കൂട്ടിയത്. വിമാന ഇന്ധന (എടിഎഫ്) വിലയില്‍ 5.46% വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം അഞ്ചുരൂപയുടെ വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായി സെപ്തംബറിലും വീണ്ടും നിരക്ക് കൂട്ടിയതായി […]
Read more

മഴക്കെടുതി രൂക്ഷം: ഉത്തരാഖണ്ഡിൽ 24 മണിക്കൂറിനിടെ എട്ട് മരണം; വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മഴക്കെടുതി രൂക്ഷം. ശക്തമായ മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. അല്‍മോറയില്‍ ജില്ലയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ രണ്ട് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. ഹിമാചല്‍ പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ഇവിടെ നഹാനില്‍ നദിയില്‍ കുടുങ്ങിയ രണ്ട് പേരെ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അസമിലും ഉത്തരാഖണ്ഡിലുമായി കുറഞ്ഞത് 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും നദികള്‍ കരകവിഞ്ഞിരുന്നു. […]
Read more

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; പൂഴ്ത്തിവെപ്പ് തടയുന്നതിനാണ് നടപടി

ന്യൂഡല്‍ഹി: രാജ്യത്തെ വിപണികളില്‍ പഞ്ചസാരയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചസാര പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായാണ് നടപടി. പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്ക് പരിധി സര്‍ക്കാര്‍ 4,000 ക്വിന്റലില്‍ നിന്ന് 2,000 ക്വിന്റലായി കുറച്ചു. പുതിയ പരിധി 2026 സെപ്റ്റംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ സ്റ്റോക്ക് പരിധി 2026 നവംബര്‍ 30 വരെ തുടരുമെന്ന് ചൊവ്വാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ […]
Read more

ഡല്‍ഹി ബസുകളില്‍ ഇനി കര്‍ട്ടനും സണ്‍ ഫിലിമും വേണ്ട, പാനിക് ബട്ടണ്‍ നിര്‍ബന്ധം; ബസ് സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുന്നതും അനധികൃത ഫിലിം/സണ്‍ ഫിലിം ഉപയോഗിക്കുന്നതും നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍. ദേശീയ തലസ്ഥാന മേഖലയിലെ ബസുകളില്‍ സ്ത്രീസുരക്ഷയും നിര്‍ബന്ധിത സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലും വീണ്ടും ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നടപടി. സ്ലീപ്പര്‍ ബസിനുള്ളിലെ അതിക്രമത്തില്‍ ബസിന്റെ ജനലുകളില്‍ കര്‍ട്ടനുകള്‍ ഇട്ടിരുന്നതിനാല്‍ പുറത്തുനിന്നുള്ള കാഴ്ച […]
Read more

പിണറായി വിജയൻ്റെ തിണ്ണമിടുക്ക് അം​ഗീകരിക്കാൻ കഴിയില്ല: CPI

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവിയിൽ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. തൽക്കാലം കടുത്ത നടപടികൾ വേണ്ടെന്നും ധാരണയായിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാനും എക്സിക്യൂട്ടീവ് യോ​ഗം തീരുമാനിച്ചു. സിപിഐഎമ്മിൻ്റെ നേതൃയോ​ഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റി യോ​ഗവും നടക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട തീരുമാനം വേണ്ടെന്ന ധാരണയിലേയ്ക്ക് സിപിഐ എത്തിയിരിക്കുന്നത്. സിപിഐഎമ്മിൻ്റെ തുടർന്നുള്ള നേതൃയോ​ഗങ്ങളിൽ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ചർച്ചകൾ ഉയരുമെന്നാണ് സിപിഐ നേതൃത്വം കണക്ക് കൂട്ടുന്നത്. ഈ യോ​ഗങ്ങളിൽ പ്രതിപക്ഷ ഉപനേതൃപദവി […]
Read more

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും, എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി വരും

തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും. അന്വേഷണത്തിന് എസ്ഐടിയെ നിയമിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തിരുന്നു. ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനിക്കുക. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന് എസ്ഐടി പരിശോധിക്കും. മുൻ മന്ത്രി ഉൾപ്പെടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്പോൺസർക്ക് നിയവിരുദ്ധ ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായം […]
Read more

എഐഎസ്എഫ്-എഐവൈഎഫ് മാർച്ച്; ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം

തിരുവനന്തപുരം: തലസ്ഥാനത്ത് എഐഎസ്എഫ് – എഐവൈഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. വെള്ളത്തിൽ ഇരുമ്പിന്‍റെ അംശങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. കെ രാജൻ അടക്കമുള്ളവർക്കെതിരെ ഉപയോഗിച്ചത് മലിനജലമാണെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയിൽ വരെ ഉന്നയിച്ചിരുന്നു. പിഎം ശ്രീക്കെതിരെ ജൂണ്‍ 22ന് എഐഎസ്എഫ് – എഐവൈഎഫ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ മന്ത്രി കെ രാജൻ ഉള്‍പ്പെടെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞു. പൊലീസ് ചീറ്റിയ വെള്ളം ശേഖരിച്ച് […]
Read more

Recent News