ഇമിറാത്തി ചരിത്രത്തിലേക്ക്
യു.എ.ഇ : യു.എ.ഇ.യുടെ ഭൂതകാലത്തിന്റെ കഥ പറയുന്ന പുരാവസ്തു ശേഖരങ്ങളാലും പ്രദർശനങ്ങളാലും സമ്പന്നമാണ് ഫുജൈറ മ്യൂസിയം. ചരിത്രരേഖകൾ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കുന്നതിൽ രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങൾ നിർണായക സംഭാവനകൾ നൽകുന്നുണ്ട്. ഇമിറാത്തി സംസ്‌കാരം പര്യവേഷണം ചെയ്യാനാഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ് ഫുജൈറ മ്യൂസിയം. പൂർവികരുടെ ജീവിതരീതികളിലേക്കുള്ള നേർക്കാഴ്ചയാണിത് സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നത്. 1969-ൽ ഒറ്റമുറിയിലാണ് മ്യൂസിയം ആരംഭിച്ചത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുരാവസ്തുക്കൾ ശേഖരിക്കാൻ ആരംഭിച്ചതോടെ കലക്രമേണ മ്യൂസിയവും വലുതായി. 1991 നവംബർ 30-ന് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ […]
Read more

