Tag: LATEST

പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം; വീടുകൾ കയറി പാർട്ടിയെക്കുറിച്ച് അഭിപ്രായങ്ങൾ തേടും

കണ്ണൂർ: പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം. ഓരോ വീടും കയറി ആളുകളെ കാണും. പാർട്ടിയെക്കുറിച്ച് അഭിപ്രായങ്ങൾ തേടും. പാർട്ടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ അതെല്ലാം പറയാം. തിരുത്തേണ്ടത് തിരുത്തും. പാർട്ടിയുടെ സർവശക്തി ജനങ്ങളാണ്. ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായി മുന്നോട്ടുപോകും. ഇവിടെ ശക്തമായ തിരിച്ചുവരവുണ്ടാകും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ചെയ്യാൻ പോകുന്നതെന്നും സി.പി.എം നേതാക്കൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങളിലൂടെയും എൽഡിഎഫ് സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വിജയം നേടിയ വി. കുഞ്ഞികൃഷ്ണൻ ഇപ്പോഴും തുടരുന്നത് […]
Read more

നെഹ്‌റുട്രോഫി വള്ളംകളി; വിജയികൾക്ക് സമ്മാനത്തുക ഇനിയും നൽകിയിട്ടില്ല

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുകയും ബോണസും നൽകിയില്ല. കടം വാങ്ങിയും മറ്റും മത്സരത്തിനെത്തിയ ക്ലബ്ബുകളെല്ലാം ആശങ്കയിലാണ്. സാധാരണ മത്സരം കഴിയുമ്പോൾ ചെക്ക് നൽകാറുണ്ടായിരുന്നു. വൈകിയാലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നൽകുമായിരുന്നു. ഓഗസ്റ്റ് 22-നാണ് നെഹ്‌റുട്രോഫി മത്സര വള്ളംകളി നടന്നത്. ഇക്കുറി സമ്മാനത്തുകയെല്ലാം വർധിപ്പിച്ചിരുന്നു. ചുണ്ടൻവള്ളങ്ങളിൽ വിജയിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നത് 25 ലക്ഷമായി ഉയർത്തിയിരുന്നു. രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷവും നൽകുമെന്നായിരുന്നു വാഗ്ദാനം. ബോണസ് തുകയായി എട്ടേകാൽ […]
Read more

സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ച് വിദ​ഗ്ധ സമിതി

‌തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ച് കൊണ്ടാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി. സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാർശകളാണ് വിദഗ്ധ സമിതി […]
Read more

എസ്എഫ്ഐ സമരത്തിനെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രം​ഗത്ത്. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂവെന്നും അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും […]
Read more

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍. കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള […]
Read more

യാത്രക്കാരെന്ന വ്യാജേന ഓട്ടം വിളിച്ചു, പിന്നാലെ ക്രൂരമായ ആക്രമണം; സൗദിയിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്. കായംകുളം സ്വദേശി ഷെമീറിനാണ് കവർച്ച സംഘത്തിെൻറ ക്രൂരമായ ആക്രമണമേറ്റത്. ശരീരമാസകലം പരിക്കേറ്റു. പണവും വാഹനവും കവരുകയും ചെയ്തു. യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ നാല് ബംഗ്ലാദേശ് പൗരന്മാർ ഷെമീറിനെ എക്സിറ്റ് 18-ന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് പണവും വാഹനവും കവർന്ന് ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. റോഡരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷെമീറിനെ പൊലീസെത്തിയാണ് […]
Read more

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം മാറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് അപകടം

റിയാദ്: റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർ ദാരുണമായി മരിച്ചു. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ മരിച്ച മുഹമ്മദ് ആസിഫിെൻറ മൃതദേഹം നാളെ (ബുധൻ) വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ബന്ധുക്കളും റിയാദ് […]
Read more

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംചാലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുറ്റ്യാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോരി ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബസ് യാത്രക്കാരെയും ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരെ ഗതാഗതം […]
Read more

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം; കാട് തെളിഞ്ഞു

തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി. 20 ഏക്കർ വരുന്ന ആശുപത്രി കോമ്പൗണ്ടിൽ പടർന്നുകിടന്ന കാടും പടർപ്പുകളും മാലിന്യക്കൂനകളും വ്യാപകമായി നീക്കം ചെയ്തു. പല ഭാഗങ്ങളിലും കാടും പടർപ്പും മാലിന്യവും നിറഞ്ഞ നിലയിലായിരുന്നു ആശുപത്രി വളപ്പ്. പകർച്ചവ്യാധികൾക്ക് സാഹചര്യമൊരുക്കുന്നതിന് പുറമെ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സമീപവാസികൾക്കും ആരോഗ്യഭീഷണി ഉയർത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ പ്രദേശങ്ങളും ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കി. നഗരസഭയുടെ 150 […]
Read more

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശിയ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്‍(50) ആണ് വടകര പോലീസിന്റെ പിടിയിലായത്. വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് ഇയാള്‍ പ്രധാനമായും കവര്‍ച്ച നടത്തിയത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളും […]
Read more

Recent News