Tag: LATEST

ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് നീട്ടി

സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് യൂറോപ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ സമയമാറ്റവും ചില റദ്ദാക്കലുകളും പ്രഖ്യാപിച്ചു. പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ ഗൾഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതും നീട്ടിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) ഇന്നലെയാണ് ഗള്‍ഫ് മേഖല സംബന്ധിച്ച കോണ്‍ഫ്‌ലിക്റ്റ് സോണ്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റില്‍ പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്. യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ദേഹ, മസ്‌കറ്റ് […]
Read more

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ബുക്കിങ്ങിന് വമ്പൻ പ്രതികരണം

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു മിനിറ്റുകൾ കൊണ്ട് തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ […]
Read more

റഷ്യ നട‌ത്തിയ ആക്രമണത്തിൽ യുക്രെയ്നില്‍ 12 മരണം

കീവ്: യുക്രെയ്നില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റു. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്. മരിച്ച ഇന്ത്യന്‍ പൗരന്റെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ ആക്രമണം ആരംഭിച്ചത്. റഷ്യ ബാലിസ്റ്റിക്, ക്രൂയിസ്, ആന്റി-റഡാര്‍ മിസൈലുകള്‍, 218 ഡ്രോണുകള്‍, ഡെക്കോയ്കള്‍ എന്നിവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഡ്രോണുകളില്‍ മൂന്നിലൊന്ന് ഭാഗവും […]
Read more

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ ഒക്ടോബറിൽ നടക്കുന്ന കൊറിയയിലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദർശിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിലൊന്നാണ് ബുസാൻ ചലച്ചിത്ര മേള. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് […]
Read more

കേസുകള്‍ റദ്ദാക്കി; സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി. ഡല്‍ഹി ജന്തര്‍മന്തിര്‍ സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നടപടി. സൗരവ് ദാസ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തെ കേന്ദ്രസര്‍ക്കാരുമായി സിജെപി നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ജന്തര്‍മന്തിറിലെ സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല. നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം […]
Read more

തിയറ്ററുകളില്‍ 25 രൂപയുടെ പോപ്‌കോണിന് 250 രൂപ, കുട്ടികളുമായി പോകുന്ന രക്ഷിതാക്കള്‍ പെട്ടുപോകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മേയര്‍

തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്‌കോണിന് തിയറ്ററുകളില്‍ 250 രൂപയാണ് ഈടാക്കുന്നതെന്ന് വി വി രാജേഷ് ആരോപിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു. തിയറ്ററില്‍ കയറി ഒരു ചായ കുടിക്കണമെങ്കില്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മേയര്‍ പറഞ്ഞു. ‘തിയറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ […]
Read more

യാത്രകൾക്ക് ചിലവേറും; വിമാന ഇന്ധനവില വർധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ വിമാന ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധമാണ് ഇന്ധനവില കൂട്ടിയത്. എണ്ണ കമ്പനികളുടെ അറിയിപ്പ് പ്രകാരം പാചക വാതകത്തിന് ചില നഗരങ്ങളില്‍ 11 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതിന് പുറമേയാണ് വിമാന ഇന്ധന വിലയും വര്‍ധിപ്പിച്ചത്. ലിറ്ററിന് 6.28 രൂപ (5.46%) ഒറ്റയടിക്ക് കൂട്ടിയത്. വിമാന ഇന്ധന (എടിഎഫ്) വിലയില്‍ 5.46% വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം അഞ്ചുരൂപയുടെ വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായി സെപ്തംബറിലും വീണ്ടും നിരക്ക് കൂട്ടിയതായി പ്രഖ്യാപിക്കുന്നത്. […]
Read more

ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്

ഇന്ത്യയുടെ ജിഎസ്ടി വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം ജിഎസ്ടി പിരിവ് 1,99,853 കോടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1,74,116 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 14.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ വര്‍ധനയാണ് ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നതിന്റെ പ്രധാന കാരണം.ഇത് GST 29% ഉയർന്ന് 62,604 കോടിയായി. അതേസമയം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 9.3% വളർന്ന് ഏകദേശം 1.37 ലക്ഷം കോടിയിലെത്തി. രാജ്യത്തെ വ്യാപാര-വാണിജ്യ […]
Read more

ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ശാരീരിക ബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി

കൊച്ചി: ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായിട്ടുള്ള ശാരീരിക ബന്ധം പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം കുട്ടി ആയാണ് കണക്കാക്കുക. അതിനാല്‍ ഭാര്യ ആണോ അല്ലയോ എന്നത് പരിഗണിക്കേണ്ട വിഷയമല്ലെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഉത്തരവില്‍ വ്യക്തമാക്കി. തനിക്കെതിരായ പോക്‌സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം […]
Read more

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി; ടിക്കറ്റ് വരുമാനം 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ നിന്ന് 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല കലക്ഷൻ റെക്കോഡ്.ഓണം തിരക്ക് കണക്കിലെടുത്ത് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി ദൂരദർശന സർവീസുകളും സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ദൂരയാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് റെക്കോഡ് വരുമാനത്തിലേക്ക് എത്തിക്കാൻ പ്രധാന […]
Read more

Recent News