ഷാങ്ഹായി ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിക്ക് കൈ കൊടുക്കാതെ മോദി
ബെയ്ജിങ്: തീവ്രവാദത്തിനെതിരെ ഷാങ്ഹായി ഉച്ചകോടിയില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിക്ക് മുഴുവനും വലിയ വെല്ലുവിളിയായി തുടരുകയാണ് എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവല്‍ക്കരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശൃംഖലയെയും തകര്‍ക്കണമെന്നും മോദി ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ സന്ദേശം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ എന്നിവരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ സന്ദേശം. ഭീകരവാദത്തില്‍ ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. […]
Read more

