Tag: LATEST

അടുത്ത രഞ്ജി സീസണിലേക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് മുംബൈ

മുംബൈ: അടുത്ത രഞ്ജി ട്രോഫി സീസണിൽ മുംബൈ ടീമിനെ 34-കാരനായ സിദ്ധേഷ് ലാഡ് നയിക്കും. നിലവിലെ നായകനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഷാർദുൽ താക്കൂറിന് പകരമാണ് സിദ്ധേഷ് ലാഡിനെ പുതിയ ക്യാപ്റ്റനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുത്തത്. ഷാർദുലിന്‍റെ ജോലിഭാരം കുറക്കുക്കുന്നതിന്‍റെ ഭാഗമായാണ് നായകസ്ഥാനത്ത് ഈ അടിയന്തര മാറ്റം വരുത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കഴിഞ്ഞ 2025-26 സീസണിൽ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ഷാർദുൽ താക്കൂർ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ഷാർദുലിന്‍റെ മികവിനു കീഴിൽ […]
Read more

രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

കൊച്ചി: കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഏറെ […]
Read more

അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ്: അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെ മലയാളി യുവാവ് സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്തുള്ള അൽ ഹറൈളയിൽ ജോലി ചെയ്തിരുന്ന മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്ദുസ്സലാം (41) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. അൽ ഹറൈളയിലെ ഒരു ബഖാലയിൽ (ഗ്രോസറി) ജീവനക്കാരനായിരുന്നു. രാവിലത്തെ ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് അബ്ദുസ്സലാമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങി […]
Read more

ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് ജീവനക്കാരിയുടെ പഴ്‌സ് മോഷ്ടിച്ചു

മലപ്പുറം: പട്ടാപ്പകല്‍ കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രി റിസപ്ഷന്‍ ജീവനക്കാരിയുടെ പഴ്‌സ് കവര്‍ന്ന് യുവാവ്. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെ വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റും മാസ്കും ധരിച്ചെത്തിയ യുവാവാണ് പഴ്സ് മോഷ്ടിച്ചത്. ഇയാൾ ആദ്യം ആശുപത്രി റിസപ്ഷന് സമീപം കുറച്ച് സമയം ചെലവഴിച്ചിരുന്നു. പിന്നീട് റിസപ്ഷനിലെ തിരക്ക് ശ്രദ്ധിച്ച ഇയാള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് പഴ്‌സ് കവര്‍ന്ന് കടന്നുകളയുകയായിരുന്നു. ജീവനക്കാരുടെ വ്യക്തി വിവരങ്ങളടങ്ങിയ പ്രധാനരേഖകള്‍, എ.ടി.എം കാര്‍ഡ്, പണം എന്നിവ പേഴ്സിലുണ്ടായിരുന്നതായി പരാതിയില്‍ […]
Read more

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് അവിശുദ്ധ കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനിച്ചത്. സബ് ആര്‍.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിന്‍ വിവരങ്ങളും ദുരുപയോഗം ചെയ്ത് അര്‍ഹതയില്ലാത്തവര്‍ക്കും മുന്‍പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഉണ്ടാക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് […]
Read more

ലോകത്തിലെ ഏറ്റവും ഉയർന്ന ജനവാസ ഗ്രാമം, അതും ഇന്ത്യയിൽ!

സമുദ്രനിരപ്പിൽ നിന്ന് 15,050 അടി ഉയരത്തിൽ, ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ‘കോമിക്’ (Komic) എന്ന കൊച്ചുഗ്രാമം ലോകശ്രദ്ധ നേടുന്നു. ആകാശത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അത്യപൂർവ്വം ജനവാസ മേഖലകളിലൊന്നായ ഈ ഗ്രാമത്തിലേക്ക് മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന റോഡുമുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ കവാടത്തിൽ, ‘ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ ഗതാഗത സൗകര്യമുള്ള ഗ്രാമം’ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കാണാം. നേപ്പാളിലെ ധോ താരാപ്, ബൊളീവിയയിലെ സാന്‍റാ […]
Read more

4 മിനിറ്റ് വ്യായാമം കൊണ്ട് 5 കിലോ കുറയ്ക്കാം? ജപ്പാനിൽ തരംഗമായി വർക്കൗട്ട് വീഡിയോ

ജപ്പാൻ : ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയിൽ, മണിക്കൂറുകളോളം ഒരേയിരിപ്പിരുന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് ജീവനക്കാർക്കിടയിൽ അമിതഭാരം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ വണ്ണം കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളുടെയും ജിം പരസ്യങ്ങളുടെയും പ്രളയമാണ് സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതുവിടങ്ങളിലും. ഇതിനിടയിലാണ് ജപ്പാനിൽ നിന്നുള്ള ഒരു ഫിറ്റ്നസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ലക്ഷണക്കണക്കിന് ആളുകളെ ആകർഷിച്ച് കൊണ്ട് തരംഗമാകുന്നത്. വെറും 4 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വ്യായാമം ദിവസവും കൃത്യമായി പിന്തുടർന്നാൽ ഒരു ആഴ്ച കൊണ്ട് 5 […]
Read more

ഇന്ത്യക്കാർക്കെതിരായ ആരോപണത്തിന് യുഎസിൽ നിന്ന് മറുപടി

ഇന്ത്യക്കാർ അമേരിക്കയിലെത്തി സ്വദേശികളുടെ ജോലി തട്ടിയെടുക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവാവ്. “നിങ്ങളുടെ ജോലി തട്ടിയെടുത്തതല്ല, നിങ്ങൾക്ക് മുന്നിൽ കൂടുതൽ കഠിനാധ്വാനം ചെയ്ത് നേടിയതാണ്” എന്ന ആശയമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം മുന്നോട്ട് വച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജോലി നേടുന്നതിനുമുമ്പ് തന്നെ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. വിസാ നിയന്ത്രണങ്ങൾ, പുതിയ രാജ്യത്തെ സാംസ്കാരിക വ്യത്യാസങ്ങൾ, ഭാഷയും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കേണ്ടതിന്‍റെ ബുദ്ധിമുട്ടുകൾ […]
Read more

അഗ്നിപരീക്ഷയില്‍ ആദ്യ ഓപണ്‍ നോമിനേഷന്‍; റോസ്റ്റിംഗ് ചെയറില്‍ നാല് പേര്‍

ചെന്നൈ : ബിഗ്ഗ്‌ബോസ് മലയാളം അഗ്നിപരീക്ഷ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ഓരോ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവില്‍ കാഴ്ച വെക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി ഒരു ഓപ്പൺ നോമിനേഷൻ നടന്നിരിക്കുകയാണ്. അതായത് ബിഗ് ബോസ് ഹൗസിനകത്തേക്ക് കയറ്റിവിടാൻ താൽപ്പര്യമില്ലാത്ത രണ്ടുപേരെ ഓരോ മത്സരാർത്ഥിയും തെരഞ്ഞെടുക്കണം എന്നതായിരുന്നു ചെയ്യേണ്ടത്. അത് എന്തുകൊണ്ടെന്നും കൂടി വ്യക്തമാക്കി അവരുടെ മുഖം പതിച്ച പേപ്പർ കീറിയോ ചുരുട്ടിയോ വലിച്ചെറിയണം. വളരെ ത്രില്ലിംഗ് ആയൊരു നോമിനേഷനാണ് നടന്നത്. ആദ്യമെത്തിയത് […]
Read more

വ്യായാമം ചെയ്യുന്നതിനിടെയുള്ള ശരീരം നൽകുന്ന അസ്വാഭാവിക സൂചനകൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർ

വ്യായാമം മൂലമുള്ള അപകടസാധ്യതയേക്കാൾ വലുതാണ് മണിക്കൂറുകളോളം ഇരിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ. ആരോഗ്യകരമായ ശരീരത്തിന് വ്യായാമം അനിവാര്യമാണ്. വ്യായാമം ശരീരത്തിന് താങ്ങുന്നതിലുമപ്പുറമായാൽ ആരോഗ്യം തകരാറിലാവുകയും ചെയ്യും. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞുവീണു മരണങ്ങളിൽ പലതിനും പിന്നിൽ ശരീരത്തിന് താങ്ങുന്നതിലേറെ വ്യായാമം ചെയ്യുന്നതുകൂടിയാണ്. വർക്കൗ‌ട്ട് അമിതമാകുന്നത് ഹൃദയാരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നുവെന്നു പങ്കുവെക്കുകയാണ് ഹൈദ്രാബാദിൽ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. കഠിനമായ വ്യായാമങ്ങൾ ഹൃദയാഘാതത്തിനും മരണത്തിനും കാരണമാകുമോ എന്ന ആമുഖത്തോടെയാണ് അദ്ദേഹം […]
Read more

Recent News