Tag: LATEST

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ

ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന എബോള ബാധയിൽ രോഗികളുടെ എണ്ണം 6000 കടന്നതായും മരണസംഖ്യ മൂവായിരത്തിനടുത്ത് എത്തിയതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 6041 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 2911 കടക്കുകയും ചെയ്തു. അതിനിടെ 1,360-ലധികം പേർ വൈറസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെന്നും ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അധികൃതർ പറഞ്ഞു. വൈറസ് പുതിയ മേഖലകളിലേക്കുകൂടി വ്യാപിച്ചത് ആശങ്ക പടർത്തുന്നുണ്ട്. ഇ‌‌ട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു, ഹൗട്ട്-ഉലെ, ബാസ്-ഉലെ, […]
Read more

ബഹ്റൈനി വ്യാവസായിക കഴിവുകൾ പ്രദർശിപ്പിക്കുന്ന ‘മെയ്ഡ് ഇൻ ജിസിസി 2026’ ഫോറം

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ബഹ്റൈൻ രാജ്യം ഒക്ടോബർ 6 മുതൽ 8 വരെ ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ ഉദ്ഘാടന ‘മെയ്ഡ് ഇൻ ജിസിസി 2026’ ഫോറവും എക്‌സിബിഷനും ആതിഥേയത്വം വഹിക്കും. ജിസിസി രാജ്യങ്ങൾക്കിടയിലെ വ്യാവസായിക സംയോജനവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2025 ഡിസംബറിൽ ബഹ്റൈൻ ആതിഥേയത്വം വഹിച്ച ഗൾഫ് ഉച്ചകോടിയിൽ ജിസിസി നേതാക്കൾ അംഗീകരിച്ച സംരംഭങ്ങളിലൊന്നാണ് ഫോറവും എക്‌സിബിഷനും. കസ്റ്റംസ് യൂണിയൻ, ജിസിസി കോമൺ മാർക്കറ്റ് […]
Read more

ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ് ഫിനാലെ 2026 ശ്രദ്ധേയമായി

മനാമ: ഐമാക് കൊച്ചിൻ കലാഭവൻ, ബഹ്റൈൻ മീഡിയ സിറ്റിയും ഐമാക് അക്കാദമിയുമായും സഹകരിച്ച്, നടത്തിയ സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലേ ശ്രദ്ധേയമായി. ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൂജ ഡാൻസ്, സമ്മർ ക്ലാസിലെ ദേശഭക്തിഗാനം, സിനിമാറ്റിക് ഡാൻസ്, കുട്ടികളുടെ സോളോ പെർഫോമൻസുകൾ, മാർഷൽ ആർട്‌സ്, കീബോർഡ് പെർഫോമൻസ് തുടങ്ങിയവയും ഒരുക്കിയിരുന്നു. പരിപാടിയുടെ ഭാഗമായി ബഹറിൻ മീഡിയ സിറ്റിയിലെ എഡിറ്ററും സംഗീത അധ്യാപകനുമായ പ്രശാന്ത് വിച്ചു സംവിധാനവും ഫ്രാൻസിസ് കൈതാരത്ത് നിർമ്മാണവും നിർവഹിച്ച ‘ഞാനും ഒരു പ്രവാസി’ എന്ന […]
Read more

വിറ്റുവരവ് 14 ലക്ഷം; ഫിഷിങ് ഫെസ്റ്റിവൽ സമാപിച്ചു

ഷാർജ : യു.എ.ഇ.യുടെ പരമ്പരാഗത മത്സ്യബന്ധന പാരമ്പര്യം ആഘോഷമാക്കിയ 13-ാമത് അൽ മലിഹ് ആൻഡ് ഫിഷിങ് ഫെസ്റ്റിവൽ ആയിരക്കണക്കിന് സന്ദർശകരുടെ പങ്കാളിത്തത്തോടെ സമാപിച്ചു. ദിബ്ബ അൽ ഹിസ്‌നിലെ അൽ ഹിസ്ൻ ദ്വീപിൽ ഓഗസ്റ്റ് 27 മുതൽ 30വരെ നടന്ന മേളയിൽ 14 ലക്ഷം ദിർഹത്തിന്റെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മേളയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായി. […]
Read more

പാകിസ്താനും ചൈനയ്ക്കുംമുന്നിൽ നിലപാട് പ്രഖ്യാപിച്ച് മോദി

ന്യൂഡൽഹി: യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രങ്ങൾ തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കിർഗിസ്താനിലെ ബിഷ്‌കെകിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് പുതിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭീകരവാദത്തിനെതിരേ പ്രധാനമന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ എണ്ണ വ്യാപാരത്തിലുൾപ്പെടെ പ്രതിസന്ധി തീർക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. ഭീകരതയെ നേരിടുന്നതിൽ ഒരുതരത്തിലുള്ള ഇരട്ടത്താപ്പും […]
Read more

‘അനന്തൻ കാട്’ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയത, ആര്യ നായകനായി എത്തിയ ചിത്രമാണ് ‘അനന്തൻ കാട്’. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയും ചിത്രം ലഭ്യമാവും. സെപ്റ്റംബർ 2 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ […]
Read more

സുരക്ഷാവീഴ്ച്ച; സെക്കന്തരാബാദ് കന്റോൺമെന്റിൽ നിന്നും ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി

ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ കനത്ത സുരക്ഷാവീഴ്ച. സെക്കന്തരാബാദ് കന്റോൺമെന്റിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ നിന്ന് 4 എകെ-47 റൈഫിളുകൾ, 6 പിസ്റ്റളുകൾ, 1 ഇൻസാസ് റൈഫിൾ എന്നിവയടക്കം 11/12 ആയുധങ്ങളും വെടിയുണ്ടകളുമാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും വാതിലും തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബൊല്ലാരം പോലീസ് കേസ് […]
Read more

തമിഴ്‌നാട്ടിൽ സെമികണ്ടക്ടർ നിർമാണ പാർക്ക് പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ 175 കോടിയുടെ സെമികണ്ടക്ടർ ആൻഡ് ഈലക്ട്രോണിക്സ് നിർമാണ പാർക്ക് പ്രഖ്യാപിച്ച് വിജയ്. കാഞ്ചീപുരം ജില്ലയിലെ മധുരമംഗലത്താണ് പാർക്ക് വരിക. 2000 കോടിയുടെ നിക്ഷേപവും 5000 പേർക്ക് ജോലിയുമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.തമിഴ്നാട് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ‘സിപ്‌കോട്’ ആണ് പാർക്ക് സ്ഥാപിക്കുക. റിസർച് ആൻഡ് ഡെവലപ്മെന്റ് സൗകര്യങ്ങൾ അടക്കമുള്ള പാർക്കിലൂടെ സെമികണ്ടക്ടർ മേഖലയിൽ തമിഴ്നാടിനുള്ള സാന്നിധ്യം വ്യാപിപിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഇതിന് പുറമെ കോയമ്പത്തൂരിൽ 400 കോടിയുടെ ഫിൻടെക്ക് ഹബ്ബും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് […]
Read more

തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ റീലിസിന് ഒരുങ്ങുന്നു

ജി.വി പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു /എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4 ന് തിയറ്ററുകളിലേക്ക് എത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൊറർ ചിത്രത്തിന് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി എം കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, […]
Read more

ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ്ങ് നടത്തി

ന്യൂഡല്‍ഹി: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങ് നടത്തി ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. ഇന്ന് രാവിലെ ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ആകാശമധ്യേ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി. 3.20ന് വീണ്ടും യാത്ര ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.നിശ്ചിത സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനത്തിന്റെ ഒരു എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് […]
Read more

Recent News