Tag: LATEST

അമേരിക്ക- ഇറാൻ സംഘർഷം; വിമാന സർവിസുകളെയും ബാധിച്ചേക്കും

വാഷിങ്​ടൺ: അമേരിക്കയും ഇറാനും തമ്മിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന്​ ആശങ്ക. അമേരിക്കൻ ആക്രമണത്തിന്​ മറുപടിയായി ഗൾഫ്​ രാജ്യങ്ങളെ അടക്കം ഇറാൻ ആക്രമിച്ചതോടെയാണ്​ വ്യോമയാന മേഖലയെയും വിമാന സർവിസുകളെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുന്നത്​. ഗൾഫിലേക്കുള്ള വിമാന സർവിസുകൾ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ടെന്ന്​ വിവിധ ഏജൻസികളും വിമാന കമ്പനികളും മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. വേനൽക്കാലം കഴിഞ്ഞ്​ പ്രവാസികൾ അടക്കം ലക്ഷക്കണക്കിന്​ യാത്രക്കാർ ഗൾഫിലേക്ക്​ മടങ്ങിവരുന്ന സമയത്താണ്​ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുന്നത്​. ഗൾഫിലേക്കുള്ള വ്യോമയാന സുരക്ഷാ മുന്നറിയിപ്പ്​ […]
Read more

കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ കാർ മതിലിലിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു. ചേവായൂർ മഠത്തിൽ മുക്കിലാണ് സംഭവം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽനിന്നും കൊയിലാണ്ടിയിലേക്ക് പോകവെ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ ആദ്യം റോഡരികിലെ ട്രാൻസ്‌ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, തുടർന്ന് മതിലിലേക്ക് […]
Read more

ഉത്തരാഖണ്ഡിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഹോമം നടത്തി ബിജെപി പ്രവര്‍ത്തകര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബുദ്ധി ശുദ്ധീകരണ യജ്ഞം നടത്തി ബി.ജെ.പി. ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരിപാടിക്ക് ശേഷം നടന്ന ശുദ്ധീകരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കിടയിലാണ് ബി.ജെ.പിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ‘നല്ല ബുദ്ധി ഉണ്ടാകാന്‍’ പ്രാര്‍ത്ഥിച്ചുകൊണ്ട് ഡെറാഡൂണിലെ ക്ഷേത്രത്തിലാണ് ബി.ജെ.പി എസ്.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 11 ന് ഹല്‍ദ്വാനി രാം ലീല […]
Read more

പരിക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇമാം ഉല്‍ ഹഖ് ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി

ഇസ്ലാമാബാദ്: ലോര്‍ഡ്‌സ് ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാല ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം-ഉല്‍-ഹഖ് കടുത്ത പ്രതിസന്ധിയില്‍. താരത്തിന്റെ പരിക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണ സമിതിക്ക് മുമ്പില്‍ ഹാജരാകേണ്ടി വരുമെന്നും ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പാകിസ്ഥാന്‍ 0-2ന് പിന്നില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ടീമില്‍ ഈ അടിയന്തര മാറ്റങ്ങള്‍. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിവസം ഫീല്‍ഡ് […]
Read more

‘ക്രെഡിറ്റ് സ്‌കോർ’ റിലീസിനൊരുങ്ങുന്നു; ടീസർ നാളെ

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ‘ക്രെഡിറ്റ് സ്കോർ’ റിലീസിനൊരുങ്ങുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ടീസർ നാളെ പുറത്തുവരുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന് പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. സ്വതന്ത്ര്യ ദിനാശംസകളോടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് […]
Read more

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു‌

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. പരിക്കിന്റെ പിടിയിലായിരുന്ന പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന വിശേഷം. ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായിട്ടായിരിക്കും ബുംറ കളിക്കുക. ബുംറയ്ക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്. സഞ്ജുവിനും പരമ്പര നിര്‍ണായകമാണ്.കഴിഞ്ഞ […]
Read more

സ്‌കലോണിയെ കാത്ത് കനത്ത വെല്ലുവിളി

ബ്യൂണസ് ഐറിസ്: ലിയോണല്‍ മെസി അര്‍ജന്റൈന്‍ ടീമിനോട് വിടപറഞ്ഞതോടെ കോച്ച് സ്‌കലോണിയുടെ ഭാവി എന്താകുമെന്ന കാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. മെസി ല്ലാത്ത അര്‍ജന്റീനയുടെ പ്രതീക്ഷ കാക്കുക ന്നാണ് സ്‌കലോണിയുടെ വെല്ലുവിളി. മെസി സാധ്യമായ കിരീടങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ അതിന് പിന്നില്‍ കരുത്തായി മറ്റൊരു ലിയോണല്‍ ഉണ്ടായിരുന്നു. മുഖ്യ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. സ്‌കലോണിയുടെ തന്ത്രങ്ങളും മെസിയുടെ കളിമികവുമായിരുന്നു സമീപകാല അര്‍ജന്റൈന്‍ നേട്ടങ്ങളുടെയെല്ലാം അടിത്തറ. ഡിസംബര്‍ വരെ ടീമിനൊപ്പം ഉണ്ടാവുമെന്ന് സ്‌പെയ്‌നെതിരായ ലോകകപ്പ് ഫൈനലിന് ശേഷം പറഞ്ഞിരുന്നുവെങ്കിലും മെസ്സി […]
Read more

ഒടുവില്‍ എന്‍സോ ഫെര്‍ണ്ടാസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍

ലണ്ടന്‍: എന്‍സോ ഫെര്‍ണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്നെത്തുന്ന താരത്തിന് 125 ദശലക്ഷം പൗണ്ടാണ് സിറ്റി നല്‍കിയത്. കഴിഞ്ഞ സീസണില്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയ അതേ തുകയ്ക്കാണ് ഫെര്‍ണാണ്ടസും സിറ്റിയിലെത്തിയിരിക്കുന്നത്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സിറ്റിയുടെ ആകെ ചെലവ് ഇതിലൂടെ 458 ദശലക്ഷം പൗണ്ടിലെത്തി. എങ്കിലും, കളിക്കാരെ വിറ്റതിലൂടെ ക്ലബ്ബ് ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിച്ചിട്ടുമുണ്ട്. 2023ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 107 ദശലക്ഷം പൗണ്ടിനായിരുന്നു ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തിയത്. എന്നാല്‍ […]
Read more

ഇംഗ്ലണ്ട് ബാറ്റിങ് കോച്ച് സ്ഥാനം മൈക്ക് ഹസി നിരസിച്ചു

സിഡ്‌നി: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്കല്‍ ഹസി നിരസിച്ചു. ഇംഗ്ലണ്ടിന് പകരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റ് പദവി ഏറ്റെടുക്കാനാണ് ഹസിയുടെ തീരുമാനം. അടുത്ത വര്‍ഷത്തെ ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. അതേസമയം, ഇംഗ്ലണ്ട് ടെസ്റ്റ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗിന് തന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് പുതിയ ഒരാളെ കണ്ടെത്തേണ്ടി വരും. കഴിഞ്ഞ മാസം ഇംഗ്ലണ്ടിന്റെ കോച്ചിങ് സ്റ്റാഫില്‍ […]
Read more

യൂട്യൂബിൽ തരംഗമായി ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ’ ഗാനം

തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച്, ഗിരീഷ് എ.ഡി. ഒരുക്കിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഇതിനകം 150 കോടി […]
Read more

Recent News