Tag: LATEST

നാല് വയസ്സുകാരിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയില്‍ പിതാവിനെതിരെ പോക്‌സോ കേസ്. ജൂവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും പൊലീസ് പോക്‌സോ വകുപ്പ് ചുമത്താന്‍ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു. കുട്ടിയുടെ കൗണ്‍സിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു […]
Read more

ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ല; വെള്ളപ്പാള്ളിക്കെതിരെ എം.വി ഗോവിന്ദൻ

തിരുവനന്തപുരം: എ.എൻ ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ല. വെള്ളാപ്പള്ളി നടേശൻ ഷംസീറിനോട്‌ പറഞ്ഞ പ്രയോഗം നടത്താൻ പാടില്ലാത്തതാണെന്നും ഞങ്ങളിൽ എല്ലാ മതക്കാരും ഉണ്ടെന്നും എം. വി ​ഗോവിന്ദൻ പറഞ്ഞു. വെള്ളാപ്പള്ളിയുടേത് വർഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം. വർഗീയ പരാമർശം ആണെങ്കിൽ അങ്ങനെ പറയുന്നതിൽ മടിയില്ല. ഇവിടെ വർഗീയമല്ല, ലീഗിനെയാണ് പറഞ്ഞത്. ലീഗ് വർഗീയമാണോ. ലീഗിനെ വർഗീയ […]
Read more

ഓണാഘോഷ പരിപാടികള്‍ നടത്താന്‍ കോഴിക്കോട് ബീച്ച് ഒഴിയാൻ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച് വിട്ടുതരണം എന്നാണ് ആവശ്യം. പോര്‍ട്ട് ഓഫീസര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുതരണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ച വരെയാണ് ഓണം മെഗാ ഫെയര്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നിര്‍ദേശം വന്നത്. മാവൂര്‍ റോഡിലടക്കം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മെഗാ ഫെയര്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് […]
Read more

കൊച്ചി മെട്രോയുടെ പേര് മാറ്റം: ശുപാർശ നൽകിയത് കേന്ദ്രത്തിൻ്റെ മാർഗനിർദേശ പ്രകാരമെന്ന് KMRL

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റാന്‍ ശുപാര്‍ശ നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമെന്ന് കെഎംആര്‍എല്‍.ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍ കമ്പനി, സംസ്ഥാനത്തിന്റെ പേരില്‍ അറിയപ്പെടണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം. മെട്രോയുടെ പേരുമാറ്റത്തില്‍ നടക്കുന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണയെ തുടര്‍ന്നുള്ളതെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. നിലവില്‍ കൊച്ചി മെട്രോയുടെ പേര് തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമാണ് പേരുമാറ്റുക എന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് മാറ്റി കേരളം മെട്രോ റെയില്‍ […]
Read more

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട

ന്യൂഡൽഹി: സെപ്റ്റംബർ ഒന്നുമുതൽ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിർദേശം കൈമാറി. പേപ്പർ ബോർഡിങ് പാസുകൾ കൈയിൽ കരുതുന്നത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും സ്റ്റാമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ടെന്നും വിലയിരുത്തിയാണ് തീരുമാനം. ഡൽഹിയിലെ […]
Read more

സംസ്ഥാനത്ത് വരും ​ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം […]
Read more

ഉത്തർപ്രദേശിൽ യോഗിക്കും അഖിലേഷിനും മായാവതിക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവ‍രടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ […]
Read more

ചിന്ത ജെറോം പ്രസിഡൻ്റ്, എം.വിജിൻ സെക്രട്ടറി; ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം

തൃശൂർ: ഡിവൈഎഫ്ഐയ്ക്ക് പുതിയ നേതൃത്വം. സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം. വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന […]
Read more

യാത്രയ്ക്കിടെ തർക്കം; 22 കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി സംഘം

ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാറിനായി നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം രാജസ്ഥാനിലെ വനാതിർത്തിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ ആശിഷ് പാൽ ആണ് കൊല്ലപ്പെട്ടത്. ജൂലൈ 20-നാണ് സരിത വിഹാറിൽ നിന്ന് ജയ്പൂരിലേക്ക് ട്രിപ്പ് വിളിച്ച സംഘത്തോടൊപ്പം ഇയാൾ യാത്ര തിരിക്കുന്നത്. യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി പ്രതികളും ആശിഷും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതികൾ ആശിഷിനെ […]
Read more

പാലത്തായി പോക്സോ കേസ്: ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിയുടെ ഭാഗം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് […]
Read more

Recent News