Tag: LATEST

ED റെയ്ഡിന് CPMന്റെ മറുപടി!

തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും. വൈകിട്ട് മുതലക്കുളത്ത് നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിൽ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നന്ദുലാൽ എന്നിവരുടെ വീട്ടിലും സ്ഥാപനത്തിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും അണികളോട് വിശദീകരിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. […]
Read more

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. അതേസമം, തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന […]
Read more

2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; നീക്കങ്ങൾ സജീവമാക്കി ബിജെപി

ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയതായി റിപ്പോർട്ട്. ഇതിനായി എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളുടെ കാലാവധി ക്രമീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ചില നിയമസഭകളുടെ കാലാവധി മൂന്ന് മുതൽ നാലുവർഷംവരെ വെട്ടിച്ചുരുക്കേണ്ടിവന്നേക്കും. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലുകൾ നിലവിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്. സമിതിയുടെ കാലാവധി 2026ലെ പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ആഴ്ചവരെ നീട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒറ്റദിവസം നടത്തുകയല്ല, […]
Read more

ഗാംബ്ലറിൻ്റെ പ്രൗഢഗംഭീരമായ വരവ് സെപ്റ്റംബർ 3 ന്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം” റിലീസിന് ഇനി ദിവസങ്ങൾ മാത്രം. ബ്രഹ്മാണ്ഡ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് കൌണ്ട്ഡൌൺ ആരംഭിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ […]
Read more

‘തൻ്റെ കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല’; പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ ടിയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, തൻ്റെ കൈകൾ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ […]
Read more

ഓണാഘോഷത്തിന് വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുത്; വിലക്കുമായി സ്കൂൾ അധികൃതർ

കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും വിലക്കി കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍. അല്‍-ഫാറൂഖ് റസിഡന്‍ഷ്യല്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുണ്ടും സാരിയും ഓണാഘോഷത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് ഇറക്കിയത്. കേരള വേഷം ധരിച്ചത്തിയ വിദ്യാര്‍ത്ഥികളെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്തില്ല. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ഓണാഘോഷത്തിന് ഒരുങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ആഘോഷമാണ് സ്കൂള്‍ അധികൃതരുടെ ഉത്തരവിലൂടെ തടസ്സപ്പെട്ടത്. സാരിയും മുണ്ടുമെല്ലാം കുട്ടികള്‍ ഒരുക്കി. ഇതനുസരിച്ച് ഡ്രസ് കോഡും റെഡിയായിരുന്നു. സാരിയും മുണ്ടും വിലക്കി ഇന്ന് പുലര്‍ച്ചെ 1.38നാണ് […]
Read more

സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നൽകില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്പീക്കര്‍ നൽകുന്ന കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്‍റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല. എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതിൽ […]
Read more

മുല്ലപ്പൂവിന് പൊന്നും വില; അരളിക്കും വെള്ള ജമന്തിക്കും വില കൂടി

കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഏറ്റവും ഡിമാന്‍ഡുള്ള മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തില്‍ ഒരുമുഴം മുല്ലപ്പൂവിന് 70 മുതല്‍ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത. തമിഴ്നാട്ടില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതല്‍ 6000 രൂപവരെയായി. അരളി, വെള്ള ജമന്തി, ചെത്തി എന്നിവയുടെ വിലയും മുന്നില്‍ തന്നെയാണ്. അരളിപ്പൂവില കിലോഗ്രാമിന് 450-ല്‍ നിന്ന് 500 രൂപയായി. വെള്ളജമന്തിയും […]
Read more

ശബരിമലയിൽ ഇനിമുതൽ തിരുവോണ സദ്യ ദേവസ്വം ബോർഡ് വക

തിരുവനന്തപുരം:∙ ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ഓണസദ്യയുടെ പേരിലുള്ള സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് ഓണസദ്യ നേരിട്ട് നടത്താൻ തീരുമാനിച്ചത്. തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
Read more

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല; വിഷയത്തില്‍ അകലം പാലിക്കാന്‍ സിപിഐ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം ഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായി വീണാ ടിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ. വിഷയത്തില്‍ അകലം പാലിക്കാനാണ് നേതൃയോഗത്തിലെ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാട് ആണ് കൗണ്‍സില്‍ എടുത്തത്. നേതാക്കള്‍ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം […]
Read more

Recent News