Tag: LATEST

ദൃശ്യത്തിന് നാലാം ഭാ​ഗമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമാ ചരിത്രത്തിലെ ജനപ്രീതിയാർജ്ജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകുമെന്നും ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതേസമയം, ആഗോള ബോക്സ് […]
Read more

അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹ്സെൻ റസായിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം സാമ്പത്തിക സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സമീപരാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം മൂന്ന് ഘട്ടങ്ങളുള്ള തന്ത്രമാണെന്നും രസായി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. […]
Read more

പ്രധാനമന്ത്രിയുടെ സേവനകാലയളവ് ആഘോഷിക്കാൻ പരിപാടി ആവിഷ്കരിച്ച് ബിജെപി

ന്യൂഡൽഹി: പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ് ആഘോഷിക്കാൻ ഒരുമാസം നീളുന്ന സേവനപ്രവർത്തന പരിപാടി ആവിഷ്കരിച്ച് ബിജെപി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവാ സങ്കല്പ്‌ അഭിയാൻ’ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ അറിയിച്ചു. ഡൽഹിയിൽ ചേർന്ന ബി.ജെ.പി. ദേശീയ ഭാരവാഹി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയാകുന്നതിന് മുൻപ്‌ മോദി 2001 ഒക്ടോബർ ഏഴു മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ഇത്തരത്തിൽ പൊതുപദവിയിൽ 25 വർഷം പൂർത്തിയാകുന്ന […]
Read more

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കൂട്ടി

കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി. ആലുവ, എംജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ഫീസ് കൂട്ടിയത്. ഇരു ചക്രവാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് അഞ്ചിൽ നിന്ന് പത്ത് രൂപയും, കാറുകൾക്ക് 15ൽ നിന്ന് 20 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്. മെട്രോയിൽ യാത്ര ചെയ്യാതെ പാർക്കിങ് മാത്രം ഉപയോഗിക്കുന്നവർക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇവർ ഇരുചക്ര വാഹനങ്ങൾക്ക് പ്രതിമാസം 1,500 രൂപയും കാറുകൾക്ക് പ്രതിമാസം 4,500 രൂപയോളവും നൽകേണ്ടി വരും. വാഹനങ്ങളുടെ എണ്ണം കുത്തനെ […]
Read more

ചിങ്ങത്തിലെ ആദ്യ ഞായർ എത്തി, ആറ് മണ്ഡപങ്ങളിലായി നടക്കുന്നത് 437 വിവാഹങ്ങൾ

ഗുരുവായൂർ: ആറ് മണ്ഡപങ്ങൾ, വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതൽ കോയ്മമാർ, സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പൊലീസും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർണം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് പുലർച്ചെ നാലുമണിമുതൽ വിവാഹങ്ങൾ ആരംഭിക്കും. അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും […]
Read more

മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്

മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ […]
Read more

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത്

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” ടീസർ പുറത്ത്. ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മാത്രമല്ല ഒരു സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംഷയും ഈ ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ […]
Read more

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു; മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തനംതിട്ട കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഓഗസ്റ്റ് 18ന് രാത്രി വള്ളക്കടവ് ജംഗ്ഷന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിക്കുകയായിരുന്നു. പിടിച്ചുപറിച്ച സ്വർണമാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും […]
Read more

വൈറലായി രേണുവിന്റെ ഓണം ഫോട്ടോഷൂട്ട്

കൊല്ലം : കാൻസറിനോട് പോരാടുന്നതിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറുകയാണ് ബിഗ് ബോസ് മത്സരാർഥിയും സോഷ്യൽ മീഡിയയുടെ പ്രിയതാരമായ രേണു സുധി. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന രേണു ഓണത്തിന് നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വേദനകൾക്കിടയിലും നിറഞ്ഞ ചിരിയുമായി കേരള സാരിയുടുത്തുള്ള രേണുവിന്റെ ചിത്രങ്ങൾ അതിജീവനത്തിന്റെ മനോഹര നിമിഷങ്ങളെ അടയാളപ്പെടുത്തുന്നതാണ്. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടത് തന്റെ ആത്മവിശ്വാസത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ചിത്രങ്ങളിലൂടെ അവർ പറയുന്നുണ്ട്.
Read more

മനുസ്മൃതിയെ വിമർശിച്ച് രാഹുൽ

ഡൽഹി : മകൾ, ഭാര്യ, അമ്മ തുടങ്ങിയ വിലാസങ്ങളിലേക്ക് സ്ത്രീകൾ ഒതുങ്ങരുതെന്നും എല്ലാ സ്ത്രീകൾക്കും സ്വന്തമായ വ്യക്തിത്വമുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ പുണെയിൽ ‘ഛാത്രോം കീ ഗുഞ്ജ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കവേ മനുസ്മൃതിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. സ്ത്രീകളെ മകളായോ ഭാര്യയായോ അമ്മയായോ ആണ് കാണുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങൾ ചെയ്യുന്ന എത്രയോ മിടുമിടുക്കികളായ സ്ത്രീകൾ നമുക്കിടയിലുണ്ട്. എന്നിട്ടും അവർക്ക് ഇങ്ങനെയുള്ള വിലാസങ്ങൾ നൽകുന്നത് ശരിയല്ല. നിങ്ങളെ ഒരു […]
Read more

Recent News