Tag: LATEST

വിക്ഷേപണ വാഹനങ്ങള്‍ ഇനി നിര്‍മിക്കില്ല; ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും പൂര്‍ണമായും പിന്മാറുന്നുവെന്ന് വെളിപ്പെടുത്തല്‍. ബിസിനസ് ടുഡേയുടെ ഇന്ത്യ@100 ഇക്കോണമി സമ്മിറ്റില്‍ സംസാരിക്കവേ ഇന്‍ സ്‌പേസ് ചെയര്‍മാന്‍ ഡോ പവന്‍ ഗോയങ്കയാണ് ഇക്കാര്യം പറഞ്ഞത്. ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് വിവരം. ഗവേഷണത്തിലും നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും മാത്രം ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നതോടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ വ്യവസായ മേഖലയ്ക്ക് പൂര്‍ണമായും കൈമാറുമെന്നാണ് ഗോയങ്ക വ്യക്തമാക്കുന്നത്. ലേല പ്രക്രിയയ്ക്ക് ശേഷം സ്മാള്‍ സാറ്റ്‌ലൈറ്റ് […]
Read more

പ്രവാസി പെന്‍ഷനായി 32 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് 32 കോടി രൂപ അനുവദിച്ച് സർക്കാർ. ധനകവുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുൻപായിത്തന്നെ പണം പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരെന്നും വിമർശനമുണ്ടായി. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. […]
Read more

ഇടത് പാർട്ടികളുടെ പിന്തുണ വേണോയെന്ന് വിജയ് തീരുമാനിക്കണമെന്ന് സിപിഎം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർ വേണോ അതോ ഇടത് പാർട്ടികളുടെ പിന്തുണ വേണോയെന്ന് വിജയ് തീരുമാനിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം തുറന്നടിച്ചു. ക്യാമ്പസുകളിൽ ഇടതുപ്രതിഷേധം അനുവദിക്കരുതെന്ന സർക്കുലർ നൽകിയത് ചീഫ് സെക്രട്ടറി സായ്കുമാർ നേരിട്ടാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് മുന്നറിയിപ്പ്. സിപിഎം, സിപിഐ പാർട്ടികളിലെ നാട് എംഎൽഎമാരുടെ പിന്തുണയിലാണ് വിജയ് സർക്കാർ തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച ചീഫ് സെക്രട്ടറിയുടെ […]
Read more

മെസ്സി സന്ദർശന വിവാദത്തിൽ നിർണായക കണ്ടെത്തൽ; സ്പോൺസർ വൻ തോതിൽ ധനസമാഹരണം നടത്തി

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധന സമാഹരണം നടത്തി എന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല. അടിമുടി അവ്യക്തമായ പണം കൈമാറ്റത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി വകുപ്പ് […]
Read more

സിപിഐഎമ്മിൽ രണ്ട് നിയമമാണോ എന്ന് എം.വി ​ഗോവിന്ദൻ വിശദീകരിക്കണമെന്ന് ഷോൺ ജോ‍ർജ്

കോട്ടയം: പിണറായി വിജയനും ഇ.പി ജയരാജനും വെവ്വേറെ നിയമമാണോയെന്ന് എം. വി ഗോവിന്ദൻ വിശദീകരിക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോ‍ർജ്. ബന്ധു നിയമനത്തിന്റെ പേരിൽ ജയരാജൻ നടപടി നേരിട്ടു. സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സിപിഐഎം നേതാക്കളുടെ ബന്ധുക്കൾ ഇടപെടരുതെന്നാണ് ഇ. പി ജയരാജൻ വിഷയത്തിൽ പിണറായി വിജയൻ പറഞ്ഞത്. പിണറായി വിജയൻ്റെ മകൾ സർക്കാർ പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇടപാട് നടത്തി. സിപിഐഎമ്മിൽ രണ്ടു നിയമമാണോ എന്ന് എം വി ​ഗോവിന്ദൻ വിശദീകരിക്കണം എന്നായിരുന്നു ഷോൺ ജോ‍ർജിൻ്റെ ആവശ്യം. […]
Read more

ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച് മെത്താംഫെറ്റാമിൻ കടത്ത്; വാളയാറിൽ യുവാവ് പിടിയിൽ

പാലക്കാട്: വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിലാണ് പ്രതി ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തൃശ്ശൂർ സ്വദേശി ജിതിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് വാളയാർ എക്സൈസ് പോസ്റ്റിലെ പരിശോധനയിൽ ഇത് കണ്ടെത്തുകയായിരുന്നു. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ വാണിജ്യ അളവിലുള്ള 142 ഗ്രാം മെത്താം ഫിറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
Read more

ഗതാഗതക്കുരുക്കിലമർന്ന് താമരശ്ശേരി ചുരം

കല്‍പ്പറ്റ: ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള യാത്ര കാരണം ഗതാഗത കുരുക്കിലമര്‍ന്നിരിക്കുകയാണ് താമരശ്ശേരി ചുരം. ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ട് ഞായറാഴ്ച്ചയും തുടരുകയാണ്. അടിവാരം മുതല്‍ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ മുതല്‍ ഇറങ്ങാനുള്ള വാഹനങ്ങളുടെയും നീണ്ടനിരയാണ്. ഗുണ്ടല്‍പ്പേട്ടിലെ മുന്തിരിത്തോപ്പും പൂപാടങ്ങളും വയനാട്ടിലെ വിവിധ സ്ഥലങ്ങളും സന്ദര്‍ശിക്കാനായി മലബാറിലെ ജില്ലകളില്‍ നിന്നെത്തുവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ചുരത്തിലെ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. പ്രധാനമായും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് താമരശ്ശേരി ചുരം […]
Read more

ഗുരുവായൂരിൽ ഇന്ന് വിവാഹമാമാങ്കം; റെക്കോർഡ് കുറിച്ച് ഇന്ന് നടക്കുക 437 വിവാഹങ്ങൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ​ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്. ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ​ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. അന്ന് 354 വിവാഹങ്ങളായിരുന്നു ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് […]
Read more

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം

തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്‌റ്റേഷന് മുന്നിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തില്ല. 10.20നാണ് പ്രതികൾ സ്‌റ്റേഷനിലെത്തുന്നത്. 10.37 ന് പ്രതികളിൽ ഒരാളായ ബിനു ഐപി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ചു. തുടർന്ന് 10.45ന് പ്രതികൾ ഒപ്പിട്ടു. എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തെത്തിയത് 11 മണിക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ ആഘോഷത്തിനെത്തിയ ചെണ്ടക്കാരൻ്റെ ചെണ്ടയെടുത്ത് കൊട്ടുകയും ചെയ്തു. ദൃശ്യങ്ങളിൽ ഇതെല്ലാം […]
Read more

മദ്യം നിർബന്ധിച്ച് നൽകി ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു; പണം തട്ടിയെടുത്തെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കഠിനംകുളം ചിറക്കല്‍ സ്വദേശി മനാഫ് (40) നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം മനാഫ് വെന്റിലേറ്ററിലാണ്. കഠിനകുളം പോലീസിന് പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടുവെന്നും മദ്യപിച്ചതാണെന്നാരോപിച്ച് പോലീസ് കേസെടുത്തില്ലെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു. […]
Read more

Recent News