പ്രധാനമന്ത്രിയുടെ സേവനകാലയളവ് ആഘോഷിക്കാൻ പരിപാടി ആവിഷ്കരിച്ച് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ് ആഘോഷിക്കാൻ ഒരുമാസം നീളുന്ന സേവനപ്രവർത്തന പരിപാടി ആവിഷ്കരിച്ച് ബിജെപി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവാ സങ്കല്പ്‌ അഭിയാൻ’ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ അറിയിച്ചു. ഡൽഹിയിൽ ചേർന്ന ബി.ജെ.പി. ദേശീയ ഭാരവാഹി യോഗത്തിലാണ് തീരുമാനം.

പ്രധാനമന്ത്രിയാകുന്നതിന് മുൻപ്‌ മോദി 2001 ഒക്ടോബർ ഏഴു മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ഇത്തരത്തിൽ പൊതുപദവിയിൽ 25 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് താവ്‌ഡെ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി രാജ്യത്തെ 14 ലക്ഷം അങ്കണവാടികളിൽ ‘മാതൃ സംവാദ്’ പരിപാടി സംഘടിപ്പിക്കും. അങ്കണവാടി കേന്ദ്രങ്ങളിൽ ബിജെപി പ്രവർത്തകരെത്തി ജീവനക്കാരെ ആദരിക്കുകയും അവരുമായി സംവാദം നടത്തുകയും ചെയ്യും.

കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയവരെ കണ്ടെത്തി പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനായി ബ്ലോക്ക് തലത്തിൽ 15 ദിവസം നീളുന്ന ക്യാമ്പുകൾ സംഘടിപ്പിക്കും.‘സേവാ മേം മേരാ യോഗ്ദാൻ’ എന്ന പരിപാടിയിലൂടെ യുവാക്കളെയും പൊതുജനങ്ങളെയും സേവനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. യുവാക്കളുടെ കഴിവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ‘നാഷണൽ ഇനവേഷൻ ചലഞ്ചും’ സംഘടിപ്പിക്കുമെന്നും താവ്‌ഡെ പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News