Tag: LATEST

വാഷിങ്ടൺ ഡിസിയിലെത്തി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി രാജേഷ്

തിരുവനന്തപുരം: അമേരിക്കൻ യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി. വി രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മേയർ, കൾച്ചറൽ സെൽ ചാർജ് വഹിക്കുന്ന ഇന്ത്യൻ എംബസി കൗൺസില‍ർ ദേബേഷ് കുമാ‍ ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൾച്ചറൽ എക്സ്ചേഞ്ചിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കഥകളി ഉൾപ്പെടെ പാക്കേജ് ആയി ചിട്ടപ്പെടുത്തി എത്തിയാൽ അമേരിക്കയിൽ വളരെ സാധ്യതകളുണ്ടെന്നും ഇന്ത്യൻ എംബസിയ്ക്ക് പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും മേയ‍ർ വി […]
Read more

ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കി; ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടിയുമായി അധികൃതര്‍. സംഭവം നടന്ന പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ പുറത്താക്കുകയും ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളത്തിന് മുകളില്‍ ഉരുളക്കിഴങ്ങ് മാത്രം കിടക്കുന്ന കറിയാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്. സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലില്‍ പരിധിയിലുള്ള ഛാങ്ഗാവ്പൂരിലെ പ്രൈമറി […]
Read more

ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ക്രമക്കേടായതിനാല്‍വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. അന്വേഷണം ദേവസ്വം വിജിലന്‍സ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ ദേവസ്വം വിജിലന്‍സിനോട് ഞങ്ങള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളത്തോടെ ഞങ്ങള്‍ക്ക് ലഭിക്കും. അതിന് ശേഷം ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കും. കാരണം, ഇതില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും അതില്‍ ഇടനിലക്കാരുമുണ്ടായിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ വിജിലന്‍സ് മാത്രം അന്വേഷിച്ചാല്‍ ഫലപ്രദമാകില്ല. ക്രൈംബ്രാഞ്ച് […]
Read more

പെൻഷൻ വിതരണത്തിലെ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മന്ത്രി പറഞ്ഞു. ബാങ്കിൽ പോയി പണം വാങ്ങണമെന്ന തീരുമാനം കുറേയേറേ പേരെ ബാധിക്കും. പല സംവിധാനം പരാജയപ്പെട്ട കാരണമാണ് ഈ രീതി നടപ്പാക്കിയത്. പകുതിയോളം ആളുകൾ നേരിട്ട് പെൻഷൻ വാങ്ങുന്നവരാണെന്നും ഉത്തരവ് നേരിട്ട് ബാങ്കിൽ പോയി പണം വാങ്ങാൻ കഴിയാത്ത വരെ ബാധിക്കുമെന്നും കെ. എൻ ബാല​ഗോപാൽ പറഞ്ഞു. പെൻഷൻ ആളുകൾക്ക് കിട്ടാതെ പോകുന്ന […]
Read more

കൈത്തറി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു; പരമ്പരാഗത നെയ്ത്തുകാരെ സംരക്ഷിച്ച് കൈത്തറി മേഖലയുടെ ആധുനികവത്കരണം സാധ്യമാക്കും

തിരുവനന്തപുരം: കാലത്തിനനുസരിച്ച് കൈത്തറി മേഖലയിൽ സാങ്കേതികവിദ്യയും നവീകരണവും അനിവാര്യമാണെങ്കിലും, തലമുറകളായി കൈകൊണ്ട് നെയ്ത്ത് നടത്തുന്ന പരമ്പരാഗത നെയ്ത്തുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാകും ആധുനികവത്കരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യുട്ടി സ്പീക്കർ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും സ്വദേശി പ്രസ്ഥാനത്തോടും ചേർന്നുനിൽക്കുന്ന ദിനമാണ് ദേശീയ കൈത്തറി ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 1905-ലെ സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങളും […]
Read more

സംസ്ഥാന പോലീസിൽ ചരിത്രപരമായ മാറ്റവുമായി ‘മൈ പോലീസ് സ്റ്റേഷൻ’

തിരുവനന്തപുരം: ജനകേന്ദ്രീകൃതവും സേവനോന്മുഖവുമായ പോലീസ് സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവും സൗഹൃദപരവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ‘മൈ പോലീസ് സ്റ്റേഷൻ’ (എന്റെ പോലീസ് സ്റ്റേഷൻ ) പദ്ധതി നടപ്പാക്കുന്നു. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനരീതി, സേവന നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, പൗരകേന്ദ്രീകൃത സമീപനം എന്നിവ സമഗ്രമായി മെച്ചപ്പെടുത്തുന്നതിലൂടെ പോലീസും പൊതുജനങ്ങളും തമ്മിലുള്ള വിശ്വാസവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൈ പോലീസ് സ്റ്റേഷൻ പദ്ധതിയോടനുബന്ധിച്ച്, മുൻപ് സർക്കിൾ ഇൻസ്പെക്ടർമാർ വഹിച്ചിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ […]
Read more

റയൽ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തിൽ റോഡ്രി ഫിറ്റോ?

Stop Crying Your Heart Out – ചാമ്പ്യൻസ് ലീഗ് രാവിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ പടർന്ന ആ ടിഫൊ ഓർമയില്ലെ. ബാലൻ ദി ഓറിൽ ചുംബിച്ച് നിൽക്കുന്ന റോഡ്രി. മാഞ്ചസ്റ്റർ സിറ്റി ആരാധകർ വിനീഷ്യസ് ജൂനിയറിനെ പരിഹസിക്കാൻ ഒരുക്കിയ ആ നിമിഷം റയൽ മാഡ്രിഡിനെ ഓർമ്മപ്പെടുത്തുകയാണ് ചിരവൈരികളായ ബാഴ്‌സലോണ. ആ വാക്കുകൾക്ക് മറ്റൊരു അർത്ഥം കൂടിയുണ്ട് ഈ പകലിൽ. നിങ്ങളുടെ പരിശ്രമങ്ങൾ അവസാനിപ്പിച്ചോളു, റോഡ്രിയെ ലോസ് ബ്ലാങ്കോസ് ജഴ്‌സിയിൽ കാണാൻ കഴിയില്ല എന്ന്. സ്പെയിനിലേക്കുള്ള തന്റെ മടങ്ങിവരവിന് […]
Read more

‘ഉന്മാദ’ത്തിലെ ഗാനം എത്തി

കൊച്ചി : കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ഉന്മാദം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാർ പുറത്തുവിട്ടു. രാവായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. മുജീബ് മജീദിൻറേതാണ് സംഗീതം. ശക്തിശ്രീ ഗോപാലനും ലാൽ കൃഷ്ണയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രംഗത്ത് മുൻനിരക്കാരനായ കിരൺ ദാസിൻറെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പൊലീസ് യൂണിഫോമിന് ഉള്ളിലെ മനുഷ്യരുടെ വേറിട്ട കഥകൾ പറഞ്ഞിട്ടുള്ള ഷാഹി കബീർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോമോൾ ജോസ് […]
Read more

പ്രധാനമന്ത്രിയുടെ പത്താമത് മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

മനാമ: ബഹ്‌റൈനിൽ ഡെപ്യൂട്ടി കിങ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, തന്റെ രക്ഷാകർതൃത്വത്തിൽ നടന്ന പ്രധാനമന്ത്രിയുടെ പത്രപ്രവർത്തനത്തിനുള്ള അവാർഡിന്റെ പത്താമത് പതിപ്പിൽ പങ്കെടുത്തു. രാജ്യത്തിന്റെ തുടർച്ചയായ വികസനത്തെ പിന്തുണയ്ക്കുന്നതിൽ ഒരു പ്രധാന പങ്കാളിയെന്ന നിലയിൽ ദേശീയ മാധ്യമങ്ങളുടെ പങ്കിനെ പ്രിൻസ് സൽമാൻ അഭിനന്ദിച്ചു. അതേസമയം ബഹ്റൈനിലെ വിശിഷ്ട പത്രപ്രവർത്തകർ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നയിക്കുന്ന സമഗ്ര വികസനത്തിന് പിന്തുണ നൽകിക്കൊണ്ട് രാജ്യത്തിന്റെ വിശാലമായ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിന് തുടർന്നും സംഭാവന […]
Read more

വ്യാപാര സ്ഥാപനങ്ങളിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തി

റിയാദ്: സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ദേശീയ വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ പദ്ധതി ജൂലായ് മാസത്തിൽ 5,270 പരിശോധനകൾ നടത്തി. ഇതിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കണ്ടെത്തിയ കേസുകൾ തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ട്രാവൽ-ടൂറിസം ഏജൻസികൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പുരുഷന്മാരുടെ റെഡിമെയ്ഡ് വസ്ത്രക്കടകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.മറ്റൊരാളുടെ പേരിൽ നിയമവിരുദ്ധമായി വ്യാപാരം നടത്തുകയോ വ്യാപാരം നടത്താൻ അനുവദിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികളാണ് സൗദിയിലെ നിയമത്തിലുള്ളത്. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് […]
Read more

Recent News