Tag: LATEST

എന്ത് കൊണ്ടാണ് ഫംഗസ് അണുബാധകൾ കൂടുതലായും മഴക്കാലത്ത് ഉണ്ടാകുന്നത്?

ഡൽഹി : മഴക്കാലത്ത് ചർമ്മ സംരക്ഷണം ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. കാരണം മഴ സമയത്ത് വിവിധ ചർമ്മപ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ചർമ്മത്തെ പരിപാലിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ ഘട്ടം ചർമ്മം ഈർപ്പ രഹിതമായി സൂക്ഷിക്കുക എന്നതാണ്. ഇത് ചർമ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കി നിലനിർത്തുവാൻ സഹായിക്കുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, അമിതമായ വിയർപ്പ്, നനഞ്ഞ വസ്ത്രങ്ങൾ, ദീർഘനേരം ഈർപ്പവുമായി സമ്പർക്കമുണ്ടാകുന്നത് എന്നിവ കാരണം മഴക്കാലത്ത് ചർമ്മരോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഫംഗസ് ബാധ, ചർമ്മത്തിലെ തടിപ്പുകൾ, ചൊറിച്ചിൽ, ചുവന്നുതടിക്കൽ, ചർമ്മ അലർജി […]
Read more

GLP-1 മരുന്നുകൾ വണ്ണംകുറയ്ക്കുന്നതെങ്ങനെ?

ഡൽഹി : വിശപ്പ് കുറയ്ക്കുകയെന്നതാണ് GLP-1 മരുന്നുകളുടെ അടിസ്ഥാന ധർമം. വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ഒരു ഹോർമോണിനെ (GLP-1) അനുകരിക്കുകയാണ് ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന്‌ ഈ മരുന്ന് ഉപയുക്തമാകുന്നത്. GLP-1 മരുന്നുകളുടെ ലക്ഷ്യങ്ങൾ ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ […]
Read more

സൗദിയിൽ തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അനുമതി

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതിെൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ […]
Read more

റിയാദിലെ ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ ഹോട്ടലാകുന്നു, പുതിയ ലോഗോ പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയുടെ ഭരണ-രാഷ്ട്രീയ ചരിത്രത്തിലും വാസ്തുവിദ്യയിലും നിർണായക സ്ഥാനമുള്ള റിയാദിലെ ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ (അൽ ഖസർ അൽ അഹ്‌മർ) അതിആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറുന്നു. പൊതുജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കുന്നതിെൻറ മുന്നോടിയായി കൊട്ടാരത്തിെൻറ തനിമയും ചരിത്രമഹിമയും ചോർന്നുപോകാതെയുള്ള പുതിയ ലോഗോയും ഔദ്യോഗിക ദൃശ്യരൂപവും അധികൃതർ പുറത്തിറക്കി. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിെൻറ (PIF) പൂർണ ഉടമസ്ഥതയിലുള്ള ആതിഥേയ സേവന കമ്പനിയായ ‘ബൂട്ടീക് ഗ്രൂപ്പ്’ ആണ് സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഈ […]
Read more

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

കൊച്ചി സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “കാതങ്ങൾ ദൂരെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വർമ്മയാണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച ഗാനത്തിന് കോറസ് നൽകിയിരിക്കുന്നത് റിയ അന്ന റോയ്, മോസസ് ടോബി, ആദ്യ അനീഷ്, നിള രാജ്, വിഷ്ണുദത് സന്തോഷ് എന്നിവരാണ്. […]
Read more

കണ്ണൂർ താബോറിൽ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം

കണ്ണൂർ: കണ്ണൂർ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്ത് വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തിയതിനെ തുടർന്നാണ് വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി നാട്ടുകാർ സംശയിക്കുന്നത്. സ്ഥലത്ത് ശക്തമായ മഴ തുടരുകയാണ്. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ആലക്കോട്ട് നിന്നും താബോറിലേക്ക് പോകുന്ന ഉദയഗിരി-താബോർ ചുരം റോഡ് താൽക്കാലികമായി അടച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനുണ്ടായ മുൻ ഉരുൾപൊട്ടലിനെ തുടർന്ന് ഭൂരിഭാഗം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിരുന്നതിനാൽ വീടുകളിൽ ആളുകൾ കുറവാണ്. നിലവിൽ വീടുകളിൽ അവശേഷിക്കുന്ന ചുരുക്കം […]
Read more

കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും ഗർഭച്ഛിദ്ര ഗുളികകൾ പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്ത ഈജിപ്ഷ്യൻ സ്വദേശിയായ ഒരു ഗൈനക്കോളജിസ്റ്റിനെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻറെ അറിയിപ്പുപ്രകാരം സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുകയും പണം നേരിട്ടും ബാങ്ക് ട്രാൻസ്ഫറിലൂടെയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. നിരീക്ഷണവും അന്വേഷണവും നടത്തിയതോടെ വിവരം ശരിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രോഗികളെന്ന വ്യാജേന ഡോക്ടറുമായി […]
Read more

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുതെന്ന് എം. എം മണി

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻമന്ത്രി എം.എം മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കു. നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുത്. തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുക്കണം. കേരളത്തിന്റെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം. ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വച്ചാൽ […]
Read more

ലോക ​ഗെയിമിങ് ഭീമനായ EAയുടെ ഭൂരിഭാ​ഗം ഓഹരികളും സ്വന്തമാക്കി സൗദി അറേബ്യ

റിയാ​ദ്: ലോകപ്രശസ്ത ഗെയിമിങ് കമ്പനിയായ ഇലക്ട്രോണിക്സ് ആർട്സിന്റെ ഉടമസ്ഥാവകാശം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കി. രണ്ട് അമേരിക്കൻ കമ്പനികളുമായി ചേർന്നാണ് സൗദി EA-യെ സ്വന്തമാക്കിയത്. അമ്പത്തി രണ്ടായിരം കോടി രൂപ മൂല്യം വരുന്നതാണ് ഈ ഇടപാട്. ലോക ഇലകട്രോണിക്സ് ഗെയിം മേഖലയിലേക്കുള്ള സൗദിയുടെ ഗംഭീരമായ പ്രവേശനമാണിത്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ , അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക്, ജാരെഡ് കുഷ്നറുടെ അഫിനിറ്റി പാർട്നേഴ്സ് എന്നിവർ ചേർന്ന കൂട്ടായ നിക്ഷേപ […]
Read more

പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണമെന്ന് അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: ആ​ഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണമെന്ന ആവശ്യവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അഭിജീത് ദീപ്‌കെ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അതേസമയം മതനിരപേക്ഷ കൂട്ടായ്മയായി തുടരാനാണ് സിജെപി തീരുമാനം. സംഘടന വിപൂലീകരിക്കാനും അതിനായി സിജെപിയുടെ വെബ്സൈറ്റ് വഴി അം​ഗത്വം എടുക്കാനുള്ള ക്യൂ ആർ കോഡും പങ്ക് വെച്ചിട്ടുണ്ട്. സിജെപി ഫണ്ട് ശേഖരണം നടത്തില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും നേതാക്കൾ […]
Read more

Recent News