Tag: LATEST

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; റിപ്പോർട്ട് തേടി കണ്ണൂർ എഡിഎം

കണ്ണൂർ: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണത്തില്‍ കണ്ണൂര്‍ എഡിഎം റിപ്പോര്‍ട്ട് തേടി. പയ്യന്നൂര്‍ തഹസില്‍ദാരിനോടും പരിയായം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടിയിരിക്കുകയാണ് കണ്ണൂര്‍ എഡിഎം. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം കൊണ്ടു പോയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് എംഡിഎം കളക്ടര്‍ക്ക് കൈമാറും.മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഫ്രീസറുള്ള ആംബുലന്‍സ് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫ്രീസറുള്ള ആംബുലന്‍സ് വിളിക്കാന്‍ പണം […]
Read more

ഇന്‍സ്റ്റഗ്രാമില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ജെന്‍സിയുമായുള്ള സമ്പര്‍ക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘എന്തും ചോദിച്ചോളൂ’ എന്ന തലക്കെട്ടില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താനുമായി നേരിട്ട് സംവദിക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് അവസരം നല്‍കുകയാണ് ലക്ഷ്യം. ഇന്‍സ്റ്റഗ്രാം വഴി തന്നോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം യുവാക്കളെ ക്ഷണിക്കുകയും ചെയ്തു. തനിക്ക് പറ്റുന്നതിനെല്ലാം ഉത്തരം നല്‍കാന്‍ തയാറാണെന്നും എക്‌സില്‍ ഇന്‍സ്റ്റഗ്രാം ലിങ്ക് പങ്കുവെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘വിദ്യാര്‍ഥികളേ, ജെന്‍സികളേ… നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് […]
Read more

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി അര്‍ജുന്‍ ആയങ്കി

കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി പ്രതി അര്‍ജുന്‍ ആയങ്കി. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി രം​ഗത്ത് എത്തിയത്. കേസില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ന്യായീകരിക്കുന്നത്. കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്. വിവാഹ സല്‍ക്കാരം ക്രിമിനല്‍ ഗൂഢാലോചനയാക്കി കേസെടുത്തു. പൊലീസിനെ അപായപെടുത്തുമെന്നല്ല സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും അര്‍ജുന്‍ ആയങ്കി പറയുന്നു. ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് […]
Read more

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷം

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷങ്ങൾ പിന്നിടുന്നു. കരുണാനിധിയും രാഷ്ട്രീയവേട്ടകളും അറസ്റ്റുമെല്ലാം വീണ്ടും സജീവ ചർച്ചയാകുമ്പോഴാണ് അദ്ദേഹത്തിന്റെ ഓർമ്മദിനവും എത്തുന്നത്. ‘എൻ ഉയിരിനും മേലാന അൻപ് ഉടൻപിറപ്പുകളെ…,’ ഗാംഭീര്യ ശബ്ദത്തോടെ ഈ വാചകം ചെവിയിൽ വന്ന് വീഴുമ്പോൾ ജനങ്ങൾക്കുള്ളിൽ തമിഴ് വികാരം തിളച്ചിരുന്നു. ഉട‌ൽ മണ്ണുക്കും ഉയിർ തമിഴുക്കുമെന്ന് പറഞ്ഞ് പഠിപ്പിച്ച വ്യക്തി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ വേദന എന്താണെന്ന് ഒരിക്കൽ പോലും അറിയാത്ത നേതാവ് ആയിരുന്നു കലൈ‌ഞ്ജർ മുത്തുവേൽ കരുണാനിധി. മൂർച്ചയുള്ള വാക്കായിരുന്നു […]
Read more

സൗദിയിൽ ഹൂതി ആക്രമണം: 11 പേർക്ക് പരിക്ക് , തിരിച്ചടിക്കുമെന്ന് സൗദി

റിയാദ്/ സൻആ: സൗദിയിലെ നജ്റാനിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദികളും പ്രവാസികളുമടക്കം പതിനൊന്ന് പേർക്ക് പരിക്ക്. പ്രൊജക്ടൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതു പതിച്ചുണ്ടായ തീപിടിത്തതിൽ പലർക്കും പൊള്ളലേറ്റു. യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പിലേക്ക് ഹൂതികൾ ഇന്നലെ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം നാൽപത് കവിഞ്ഞിട്ടുണ്ട്. ആക്രമണത്തിനെതിരെ സൗദി സൈന്യം പ്രതിരോധ നീക്കം ശക്തമാക്കി. യമനിലെ ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പുകൾക്ക് നേരെ ഹൂതികൾ ഇന്നലെയാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് യമൻ അതിർത്തിയോടേ ചേർന്നുള്ള സൗദിയിലെ […]
Read more

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശിയായ ചൊക്ലി മുഹമ്മദ്‌ റഫീഖ്(51) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജിദ്ദയിലെ മൊബൈൽ ഷോപ്പിലെ ജോലിക്കാരനായിരുന്നു. കുഴഞ്ഞു വീണതോടെ ശറഫിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 30 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. 6 മാസം മുമ്പാണ് അവസാനമായി അവധികഴിഞ്ഞ് നാട്ടിൽ നിന്ന് എത്തിയത്. പിതാവ് :സൈതലവി ചൊക്ലി (മുൻ പ്രവാസി ). മാതാവ് : ആയിഷ. മക്കൾ: റഫ്‌ന, റിഹാന, റിഫാന, റന. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം […]
Read more

വിശ്വനാഥ് ആൻഡ് സൺസ് പ്രീ റിലീസ് ഇവൻ്റ്, സൂര്യ നാളെ തിരുവനന്തപുരത്ത്

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിലെ പ്രീ റിലീസ് ഇവൻ്റിനായി സൂര്യ നാളെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. നാളെ വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ ആണ് സൂര്യ എത്തുക. സൂര്യയ്ക്ക് ഒപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ […]
Read more

3 ബ്രാന്റുകളുടെ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ പിൻവലിച്ച് സൗദി

റിയാദ്: ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നിരോധിത പദാർഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 3 പ്രമുഖ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ച് സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി. നോർട്ടഡലാഫിൻ എന്ന പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ബാർസ കഫേ, ബാർസ ചോക്കോ, ബെന്റാൻ സ്കൈ എന്നീ ബ്രാന്റുകളുടെ 100 ​ഗ്രാമിന്റെ സാഷെകൾക്കാണ് വിലക്കേർപ്പെടുത്തിയത്. വിട്ടുമാറാത്ത രോ​ഗങ്ങൾ ഉള്ളവർക്ക് ഇത് ​ഗുരുതര ആ​രോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധിക‍ൃതർ മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത […]
Read more

സപ്ലൈകോയുടെ വിൽപ്പനയിൽ 10 ശതമാനം വർധന: പ്രതിമാസ വിൽപ്പന 220 കോടി കവിഞ്ഞു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം 220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ്. വിൽപ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. സാധാരണയായി പ്രതിമാസം 33 മുതൽ 35 ലക്ഷം വരെ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം ഈ എണ്ണം 37 ലക്ഷമായി ഉയർന്നു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് […]
Read more

ലാബ് ഓൺ വീൽസ് പദ്ധതിക്ക് തുടക്കം: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡിഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം കേരള (അസാപ്) നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്‌സ്, 3D ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് […]
Read more

Recent News