Tag: LATEST

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത 66ൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ആലപ്പുഴ എസി റോഡും, അമ്പലപ്പുഴ സംസ്ഥാനപാതയും വെള്ളത്തിൽ മുങ്ങിയ നിലവിലെ സാഹചര്യക്കിൽ വാഹനങ്ങൾ മുഴുവൻ കടന്നുപോകുന്നത് ദേശീയപാതയിലൂടെയായിരുന്നു. ഇന്നലെ രാത്രി തുടങ്ങിയ മാലിന്യ നീക്കം തുടരുകയാണ്. തിരുവല്ലയിൽ രാത്രി ഇടവിട്ട് ശക്തമായ മഴ പെയ്തു. വെള്ളം ഇറങ്ങുന്നത് തുടരുന്നത് ആശ്വാസമായി. ഇന്നലത്തെക്കാൾ വെള്ളം ഇറങ്ങി. നിലവിൽ നേരിയ ചാറ്റൽ മഴ. രാത്രി പെയ്ത മഴ ജലനിരപ്പ് കൂട്ടിയിട്ടില്ല. ആലപ്പുഴയിൽ […]
Read more

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട്, എണ്ണവില കുറഞ്ഞേക്കും

ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താൽക്കാലിക ഗതാഗത പാത സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇറാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒമാനുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. എന്നാൽ ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ഇറാനും വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് […]
Read more

കൊറോണ ഏതാ നിപ്പ ഏതാ എന്നറിയാത്ത മന്ത്രി

തിരുവനന്തപുരം: പത്തനാപുരം താലൂക്ക് ആശുപത്രി നിർമ്മാണത്തെ വിമർശിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് മറുപടിയുമായി മുൻ എംഎൽഎ കെബി ഗണേഷ് കുമാർ. ഇത് ഹോട്ടലാക്കാനേ കൊള്ളൂ എന്നാണ് ആശുപത്രി സന്ദർശിച്ച മന്ത്രി വിമർശിച്ചത്. എന്നാൽ സാധാരണക്കാർക്ക് വേണ്ടിയുളള ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെബി ഗണേഷ് കുമാർ ചോദിച്ചു. മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം ചിലരുടെ ക്രെഡിറ്റിലാക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെബി ഗണേഷ് കുമാർ ആരോപിച്ചു. […]
Read more

DMK ക്ക് മനംമാറ്റം? രാഹുലിനെ തള്ളി

ഡൽഹി : മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന. മണ്ഡലപുനർനിർണയത്തോട് എതിർപ്പില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്.ഭാരതി പറഞ്ഞു. ഡിഎംകെയുടെ നിർദേശങ്ങൾ അംഗീകരിച്ചാൽ കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കുമെന്നും സർക്കാർ ഭേദഗതികൾ മുന്നോട്ടുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന് ദോഷമാകില്ലെങ്കിൽ ബില്ലിനെ എതിർക്കേണ്ടതില്ല. എംപിമാരുമായി ആലോചിച്ച് തീരുമാനിക്കും. എല്ലാ തമിഴരും ബില്ലിനെ എതിർക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെയും അദ്ദേഹം തള്ളി. അന്ധമായി ഒന്നിനെയും എതിർക്കേണ്ടതില്ലെന്നും ഭാരതി പറഞ്ഞു. വനിത സംവരണം, മണ്ഡല പുനർ നിർണയം എന്നിവയിൽ സമവായം […]
Read more

മുല്ലപ്പെരിയാർ ഡാം: തമിഴ്നാടിനെതിരെ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സർക്കാറിന്റെ പ്രഖ്യാപനത്തിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഒരു കാരണവശാലും ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്.ജല നിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ലെന്നും തമിഴ്നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കുമെന്നും ഔദ്യോഗികമായി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

മരിച്ചവരുടെ എണ്ണം 96; ദുരിതം തീരാതെ അസം

തിരുവനന്തപുരം: കനത്ത മഴയിൽ വലഞ്ഞ് രാജ്യം. വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ശക്തമായ മഴ തുടരുന്ന അസമിൽ മരിച്ചവരുടെ എണ്ണം 96 ആയി ഉയരുകയും ചെയ്തു. ലക്ഷക്കണക്കിന് പേരെയാണ് പ്രളയം ബാധിച്ചത് എന്നാണ് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്. അമ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹിരാകുഡ് അണക്കെട്ട് തുറന്നതിനെ തുടർന്ന് ഒഡീഷയിൽ 14 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ രൂക്ഷമായതോടെ കേദാർനാഥ്, ബദ്രിനാഥ് തീർത്ഥാടകർക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. […]
Read more

ഇന്ന് അതിശക്തമഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചു. കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, […]
Read more

പൂര്‍ണ സൂര്യഗ്രഹണം ഓഗസ്റ്റ് 12 ന്

ഏഴ് ദിവസത്തിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. വര്‍ഷത്തിലെ രണ്ടാമത്തെയും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ സൂര്യഗ്രഹണം 2026 ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് സംഭവിക്കാന്‍ പോകുന്നത്. ഇത് ഒരു പൂര്‍ണ്ണ സൂര്യഗ്രഹണമായിരിക്കും. അതായത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മൂടും. അങ്ങനെ പകല്‍ രാത്രി പോലെ ദൃശ്യമാകും.2026 ലെ ആദ്യത്തെ സൂര്യഗ്രഹണം ഫെബ്രുവരി 17 നാണ് സംഭവിച്ചത്. ഇത് ഒരു വാര്‍ഷിക സൂര്യഗ്രഹണമായിരുന്നു. അതായത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മൂടുന്നില്ല. ആ ഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യനെ മൂടുമ്പോള്‍ തിളങ്ങുന്ന […]
Read more

തൃശ്ശൂരിൽ നൃത്താധ്യാപികയെ കഴുത്ത് ഞെരിച്ചു കൊന്നു

തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശികളായ ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. പിന്നാലെ ഉണ്ടായ വാക്ക് തർക്കങ്ങൾക്കിടെയാണ് കൊലപാതകം എന്നാണ് പൊലീസ് നഗമനം. 55 വയസുകാരിയായ ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വി​ഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് […]
Read more

മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും. […]
Read more

Recent News