Tag: LATEST

സർക്കാരിനെ കടന്നാക്രമിച്ച് പിണറായി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം ശ്രീ അറബി കടലിൽ എന്ന് പറഞ്ഞവർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി നടപ്പിലാക്കുന്ന തിരക്കിലാണ്. സ്കൂളുകളിൽ വിദ്യാഭ്യാസം കാവി വത്ക്കരിക്കപ്പെടുമെന്ന് കണ്ട് എൽഡിഎഫ് പിഎംശ്രീ വേണ്ടെന്ന് വെച്ചതാണ്. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയയത്. പിഎം ശ്രീ പദ്ധതിയിലെ […]
Read more

ന്യായീകരണവുമായി വീണ്ടും മന്ത്രി

കൊല്ലാം: പുനലൂർ ആശുപത്രിയിൽ കോൺഗ്രസ് അനുഭാവ സംഘടനയായ എൻജിഒ അസോസിയേഷന്റെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. താൻ വന്നപ്പോൾ സ്വീകരണം ഉണ്ടായില്ലെന്നും തിരിച്ച് പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. പുറത്ത് നിന്നവർ മഴ കാരണം അകത്തേക്ക് കയറിയതാണെന്നും മേലാൽ ഇങ്ങനെ ചെയ്യരുതെന്ന് സൂപ്രണ്ടിനോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസക്യാമ്പുകളിൽ മരുന്ന് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരുന്നില്ലെന്ന് ചിലർ വെറുതെ അടിച്ചു വിടുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. നെഗറ്റീവ് വാർത്തയ്ക്ക് ഒപ്പം പോസിറ്റീവ് കൂടി […]
Read more

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി പുറത്തിറക്കും

ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. 10,20 രൂപയുടെ പോളിമർ കറൻസികൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക.ഇത് അച്ചടിക്കുന്നതിനുള്ള പോളിമർ ലഭ്യമാക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡർ പാസാക്കി ലഭിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും സുരക്ഷാഫീച്ചറുകളും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ എന്തെല്ലാം സുരക്ഷാ മുൻകരുതലുകൾ നോട്ടുകളിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയാനാകൂ. ഇക്കാര്യങ്ങൾ തീരുമാനിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. നിലവിലെ കറൻസികളെ അപേക്ഷിച്ച് പോളിമർ കറൻസികൾ കൂടുതൽ […]
Read more

കൊറിയർ സർവീസ് പുനരാരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ ഒഴിവാക്കി കെഎസ്ആർടിസി ഇന്ന് മുതൽ സ്വന്തമായി കൊറിയർ സർവീസ് നടത്തും. കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല […]
Read more

പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി […]
Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് 142 അടി നിലനിർത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ […]
Read more

മലയാളത്തിന്റെ അനശ്വര നടൻ മുരളിയുടെ ഓര്‍മകള്‍ക്ക് 17 വയസ്

നടന്‍ മുരളിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ് തികഞ്ഞു. പരുക്കന്‍ രൂപവും ഇടിമുഴക്കം പോലുള്ള ശബ്ദവും കൊണ്ട് മലയാള സിനിമയുടെ നായകസങ്കല്‍പങ്ങളുടെ സകല അളവുകോലുകളും തച്ചുടച്ച പ്രതിഭയാണ് മുരളി. പരുക്കന്‍ ഭാവത്തിനുള്ളില്‍ അതിനിഗൂഢമായ ആര്‍ദ്രതയും രാഗവും രൗദ്രവും ഒളിപ്പിച്ചുവച്ച മറ്റൊരു നടന്‍ മലയാളത്തിലുണ്ടായിട്ടില്ല. ഉജ്ജ്വലമായ ഭാവാഭിനയവും വ്യത്യസ്തമായ ശരീരഭാഷവും ശബ്ദവിന്യാസത്തിലെ മികവുമാണ് മുരളിയെ മറ്റു നടന്മാരിൽനിന്നും വ്യത്യസ്ഥനാക്കിയത്. സൂക്ഷ്മാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് എന്നും മുരളിയുടെ കഥാപാത്രങ്ങള്‍ വേറിട്ടുനിന്നു. അമരത്തിലെ കൊച്ചുരാമനിലൂടെ കടപ്പുറത്തിന്റെ രീതികളും ശരീരഭാഷയും സംഭാഷണശൈലിയും […]
Read more

ഇൻഫാന്‍റിനോക്കെതിരെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആരോപണം

അമ്മാൻ: ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആരോപണങ്ങളുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ തലവനും മുൻ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിൻസ് അലി ബിൻ അൽ-ഹുസൈൻ. ഇൻഫാന്‍റിനോയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നേരിടുന്ന സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഫിഫ വാഗ്ദാനം ചെയ്തതായും, ഇത് വ്യക്തമായ ബ്ലാക്ക്‌മെയിലിംഗ് ആണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പ്രിൻസ് അലി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിന്‍റെ ഫൈനലിൽ എത്തിയ ജോർദാന് […]
Read more

വർഷങ്ങൾ നീണ്ട ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

മുംബൈ: ഐ.പി.എല്ലിന്‍റെ ആദ്യ സീസണ്‍ മുതൽ ആരാധകർ ചര്‍ച്ച ചെയ്യുന്ന ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുൻ ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് (പഴയ കിംഗ്സ് ഇലവൻ പഞ്ചാബ്) ഉടമയുമായ പ്രീതി സിന്‍റയുമായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ബ്രെറ്റ് ലീ തള്ളിക്കളഞ്ഞു. അന്നും ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഒരു ബോളിവുഡ് നടിയുമായും താൻ ഡേറ്റിംഗിൽ ഏർപ്പെട്ടിട്ടില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു. ഇതൊരു തെറ്റായ വാർത്തയാണ്. ഞാൻ ഒരിക്കലും ഒരു […]
Read more

ശ്രീലങ്കയുടെ സ്പിന്‍ കെണി മറികടക്കാൻ തയ്യാറെടുപ്പ് ശക്തമാക്കി ടീം ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം 4 യുവ സ്പിന്നർമാരെ കൂടി നെറ്റ് ബൗളർമാരായി ടീമിലുള്‍പ്പെടുത്തി. സ്പിന്നര്‍മാരായ ഹർഷ് ദുബെ, തനുഷ് കോടിയാൻ, വിപ്രജ് നിഗം, ശിവംഗ് കുമാർ എന്നിവരാണ് കൊളംബോയിലെ നോൺഡെസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ ശുബ്മാൻ ഗിൽ നയിക്കുന്ന ടീമിനൊപ്പം ചേർന്നത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന ശ്രീലങ്കൻ വിക്കറ്റുകളിൽ ഇന്ത്യയുടെ ബാറ്റർമാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലു യുവ സ്പിന്നര്‍മാരെ കൂടി ബിസിസിഐ ശ്രീലങ്കയിലെത്തിച്ചിരിക്കുന്നത്. വിദർഭയിൽ നിന്നുള്ള […]
Read more

Recent News