Tag: LATEST

അർജന്‍റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ കാണാൻ ഡൊണാൾഡ് ട്രംപ് എത്തും

വാഷിംഗ്‌ടൺ: കാനഡക്കും മെക്സിക്കോക്കുമൊപ്പം അമേരിക്ക സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിന്‍റെ കിരീട പോരാട്ടം കാണാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്‍റീന – സ്പെയിൻ ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക. വ്യാഴാഴ്ച നടന്ന പ്രസ് ബ്രീഫിംഗിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയുടെ […]
Read more

ഫിഫ ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ സ്ലാവോ വിന്‍സിക്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു. ജൂലൈ 19 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാകും. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ഫൈനല്‍ നിയോഗം പ്രഖ്യാപിച്ചപ്പോള്‍ വിന്‍സിക് വികാരാധീനനായി. റഫറിമാരുടെ സംഘത്തിന് മുന്നില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നയുടന്‍ സന്തോഷം അടക്കാനാവാതെ അദ്ദേഹം കണ്ണീരണിഞ്ഞു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിനന്ദനങ്ങളാല്‍ […]
Read more

ചികിത്സാ വിവരം പങ്കുവച്ച് രേണു സുധി

തിരുവനന്തപുരം: തൻറെ കാൻസർ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി പൂർത്തിയായെന്നും അഞ്ച് ദിവസം ഐസിയുവിൽ ആയിരുന്നുവെന്നും രേണു സുധി പറയുന്നു. രോഗം വന്നതിന് ശേഷം തൻറെ മനസിലൂടെ കടന്നുപോയ ചിന്തകളും മാനസികമായുണ്ടായ മാറ്റങ്ങളുമൊക്കെ രേണു സുധി വിവരിക്കുന്നുണ്ട്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രേണു സുധി ഇക്കാര്യങ്ങൾ പറയുന്നത്. “ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ. അവരുടെ പ്രാർത്ഥന […]
Read more

മറ്റൊരു പദവിയും സ്വീകരിക്കേണ്ട, തീരുമാനത്തിൽ ഉറച്ച് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സിപിഐയെ അനുനയിപ്പിക്കാൻ മറ്റൊരു പദവി മുന്നോട്ടുവെക്കാൻ നീക്കം. എന്നാൽ, മറ്റൊരു പദവിയും സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സി.പി.ഐയുള്ളത്. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ സ്ഥാനം പ്രതിപക്ഷത്തിനാണ്. എൽ.ഡി.എഫ് പ്രതിപക്ഷത്താകുമ്പോൾ സി.പി.എമ്മും യു.ഡി.എഫ്. ആകുമ്പോൾ കോൺഗ്രസുമാണ് ഈ പദവി വഹിക്കാറുള്ളത്. ഈ സ്ഥാനം സി.പി.ഐ.യ്ക്ക് നൽകി ഇപ്പോഴത്തെ തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള ആലോചന ചില സി.പി.എം. നേതാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സി.പി.ഐ.യെ അറിയിച്ചിട്ടില്ല. മറ്റുപദവികൾ എന്തുതന്നെ […]
Read more

മുഖ്യമന്ത്രി- എന്‍എസ്എസ് തര്‍ക്കം; മധ്യസ്ഥ ശ്രമവുമായി പി. ജെ കുര്യന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും എന്‍എസ്എസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ജെ കുര്യന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി പി.ജെ കുര്യന്‍ ആശയവിനിമയം നടത്തും. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് പി.ജെ കുര്യന്റെ ഈ നീക്കം. ജി സുകുമാരന്‍ നായരുമായി അടുത്ത ബന്ധമുള്ള നേതാവാണ് അദ്ദേഹം. അതേസമയം വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവര്‍ത്തിക്കുകയാണ് ജി സുകുമാരന്‍ നായര്‍. സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ […]
Read more

VD യെ വിമർശിക്കുന്നവർ ഒറ്റപ്പെടും

തിരുവനന്തപുരം: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിൽ ന്യായീകരണവുമായി കെ പി നാഷാദ് അലി എംഎൽഎ. കെഎസ്‌യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ലെന്ന് നൗഷാദ് അലി പറഞ്ഞു. പ്ലീഡർ നിയമനം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നിയമപരമായി തെറ്റില്ലെന്നും നൗഷാദ് അലി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കൂടുതൽ വിമർശനം ഉയരുന്നതിനിടയിലാണ് കെ പി നാഷാദ് അലിയുടെ ന്യായീകരണം. മുഖ്യമന്ത്രിയെ വിമർശിക്കുന്നവർ ഒറ്റപ്പെടുമെന്നും നൗഷാദ് അലി പറഞ്ഞു. വിമർശിക്കുന്നവർ മലർന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന […]
Read more

അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍ കമ്മറ്റി

കൊച്ചി: താരസംഘടന അമ്മയിലുണ്ടായ വിവാദം കെട്ടടങ്ങുന്നതായി സൂചന. ഇപ്പോഴിതാ അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേതാ മേനോന്‍ കമ്മറ്റി. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അത് തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കത്തില്‍ പറയുന്നു. കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടില്ലെന്നും താര സംഘടന നടത്തിവരുന്ന എല്ലാ സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള […]
Read more

VDയും KSUയും തമ്മിൽ ഏറ്റുമുട്ടുന്നു

തിരുവനന്തപുരം: ഗവ. പ്ലീഡർ നിയമനത്തിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്‌യുവും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിൽ അപസ്വരം സൃഷ്ടിച്ചു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടി നീണ്ടു പോകുന്നതിന്റെ നീരസവും കെഎസ്‌യു, യൂത്ത് കോൺഗ്രസ് തലങ്ങളിലുണ്ട്. രണ്ടിന്റെയും പേരിലുള്ള പ്രതികരണങ്ങൾ, പക്ഷേ നിഷ്കളങ്കമായി മുഖ്യമന്ത്രി കരുതുന്നില്ല. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണു കാര്യമെന്ന അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം ആ പശ്ചാത്തലത്തിലാണ്. പ്ലീഡർമാരിൽ രണ്ടു പേരുടെ നിയമനമാണ് അസ്വസ്ഥത സൃഷ്ടിച്ചത്. ഒരാൾ തിരുവനന്തപുരം ലോ കോളജിൽ പഠിക്കുമ്പോൾ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നുവെന്ന മുൻ […]
Read more

വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം; വിമര്‍ശനവുമായി സമസ്ത

കോഴിക്കോട്: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത. സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്ന് സമസ്ത ഏകോപന സമിതി അംഗം സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഹര്‍ജിക്കാരുടെ താല്‍പര്യം നിഗൂഢമാണ്. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും സത്താർ പന്തല്ലൂർ ചോദിച്ചു. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കം ബിജെപി താൽപര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ദൈവപ്രീതി മാത്രം […]
Read more

ഗണേഷ്‌കുമുറിനെതിരെ അന്വേഷണം

തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ ‘എം.എൽ.എ.’ വിശേഷണം നീക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. പേരിനൊപ്പം എം.എൽ.എ. എന്നുകൂടി ചേർത്താണ് ലൈസൻസ് പുതുക്കിയത്. ഇത് നിയമപരമായി തെറ്റാണ്. 18 വയസ്സ് തികയാൻ നാലുമാസം ബാക്കിയിരിക്കേ ഗണേഷ്‌കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതെങ്ങനെയെന്നതിനെക്കുറിച്ചും മോട്ടോർവാഹനവകുപ്പ് അന്വേഷണം തുടങ്ങി. ദക്ഷിണമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ കണ്ടെത്താൻ രേഖകൾ പരിശോധിക്കും. ഡ്രൈവിങ് ലൈസൻസ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാമെന്നാണ് വ്യവസ്ഥ. എം.എൽ.എ. എന്ന് കൂട്ടിച്ചേർത്തത് […]
Read more

Recent News