Tag: LATEST

ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം; മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മലപ്പുറം: യൂട്യൂബ് ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ യൂട്യൂബർ തൊപ്പിയുടെ മുന്‍ കൂട്ടാളി മുഹമ്മദ് എന്ന മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. നിലവില്‍ പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മമ്മു. ജൂണ്‍ പത്താം തീയതി രാത്രി പത്ത് മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു സ്ത്രീത്വത്തെ […]
Read more

ലീഗ് മന്ത്രിമാര്‍ക്കെതിരെ യാതൊരു വിമര്‍ശനവുമുണ്ടായിട്ടില്ല; പി.എം.എ സലാം

തിരുവനന്തപുരം: ലീഗ് മന്ത്രിമാര്‍ക്കെതിരെ പരാതി ഉയർന്നെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പോഷക സംഘടനകളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നാണ് പ്രതികരണം. പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്നോ പോഷക സംഘടനകളില്‍ നിന്നോ യാതൊരു വിമര്‍ശനവുമുണ്ടായിട്ടില്ല. എന്നോട് അങ്ങനെ ആരും പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ഞങ്ങള്‍ക്കല്ലേ കത്ത് നല്‍കേണ്ടത്. പുറത്ത് വന്നത് യൂത്ത് ലീഗിന്റെ പ്രമേയമാണെന്ന് ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിന്റെ ഒരു കോപ്പി എങ്കിലും കിട്ടണ്ടേ. അതൊക്കെ അവാസ്ഥവമാണ് […]
Read more

എം. ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം

തൃശൂർ : തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാന്‍ പാടില്ലെന്നാണ് സിപിഐ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഭരണം മാറിയത്‌കൊണ്ട് ആ നിലപാടിന് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് ഒരു വാശിയുമില്ലെന്നും അദ്ദേഹം […]
Read more

വിജയ് സർക്കാരിനെ താഴെയിറക്കാൻ ​ഗൂഢാലോചന

ചെന്നൈ: വിജയ് സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് നടത്തിയ ‘പ്രോജക്ട് മേഘാലയ’ എന്ന പേരിലുള്ള അട്ടിമറി ശ്രമം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി ചെന്നൈ പോലീസ്. തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ ഭരണകക്ഷി എംഎൽഎമാർക്ക് കോഴനൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം. അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമപ്രവർത്തകനെ ചോദ്യംചെയ്യുകയും ഒമ്പതോളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തിയ ഈ ഗൂഢാലോചനയിൽ […]
Read more

ഏഴരക്കോടിയുടെ ധനസഹായം വിതരണം ചെയ്ത് കേര; കാപ്പി കർഷകർക്കും ഉടൻ സഹായമെത്തും

തിരുവനന്തപുരം: ലോകബാങ്കിൻ്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര (കേരള ക്ലൈമറ്റ് റെസിലിയൻ്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തോട്ടവിള കർഷകർക്ക് ഏഴരക്കോടി രൂപയിലധികം ധനസഹായം വിതരണം ചെയ്തു. റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുനർനടീൽ പദ്ധതിയുടെ ഭാഗമായി റബ്ബർ, ഏലം വിളകൾക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 2,809 അപേക്ഷകർക്കായി 1,382.89 ഹെക്ടർ സ്ഥലത്തേക്ക് 7,51,16,693 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. കാലാവസ്ഥാ […]
Read more

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അരങ്ങിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക IAS എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അതിരുകളും അകലങ്ങളും മറികടന്ന് […]
Read more

ജി. സുധാകരനെതിരെ നിയമനടപടികളിലേക്ക് കടന്ന് എച്ച്. സലാം

ആലപ്പുഴ: സിപിഐഎമ്മും ജി. സുധാകരനും തമ്മിലുള്ള തര്‍ക്കം നിയമപോരിലേക്ക് കടക്കുന്നു. പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തില്‍ എച്ച് സലാം. നിയമ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. അത്തരമൊരു പ്രയോഗത്തിലൂടെ സുധാകരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയില്‍ വന്ന് പറയട്ടെ എന്നും സലാം പ്രതികരിച്ചു. വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ ജി. സുധാകരന്‍ വര്‍ഗീയത വിളമ്പുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. 2021ല്‍ തെരഞ്ഞെടുപ്പ് ചുമതല ഇല്ലാതിരുന്നിട്ടും സുധാകരന്‍ സ്വന്തം നിലയില്‍ പണം പിരിച്ചു. പിരിച്ച പണം പാര്‍ട്ടിക്ക് നല്‍കിയില്ല. സുധാകരനെതിരെ പാര്‍ട്ടി പരിശോധിച്ച കുറ്റങ്ങളില്‍ ഒന്ന് ഈ സാമ്പത്തിക […]
Read more

സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡ് വിവാദത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാടിലേക്കാണ് കേരളവും പോകുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ ഉതകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി. 2025ലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ച് സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. അത് സംഘപരിവാര്‍ അജണ്ട അനുസരിച്ച് ഉള്ളതായിരുന്നു. അതിന്റെ ഭാഗമായി […]
Read more

മുഖ്യമന്ത്രിക്കെതിരെ വിമർശനം; അനൂപിനും ജിൻ്റോ ജോണിനുമെതിരെ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി. ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സതീശൻ ​ഗ്രൂപ്പ് രം​ഗത്ത്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് പരാതിയിലെ വിമർശനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി […]
Read more

വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല

ദുബായ്: ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വാർത്തയ്ക്കെതിരെ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് രംഗത്തെത്തി. റോയിറ്റേഴ്സിൻ്റെ റിപ്പോർട്ട് തെറ്റാണെന്നും വാർത്താ മാധ്യമങ്ങൾ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും മീഡിയ ഓഫീസ് അറിയിച്ചു. ദുബായിലെ ബിസിനസ് കേന്ദ്രമായ ഡൗൺ ടൗണിൽ സ്ഫോടനം ഉണ്ടായെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. സ്ഫോടന ശബ്ദം കേട്ടവർ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയായിരുന്നു. റിപ്പോർട്ടിനെ തുടർന്ന് മേഖലയിൽ […]
Read more

Recent News