Tag: LATEST

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം

മലപ്പുറം: പാർട്ടിയെ അവ​ഗണിക്കുന്നുവെന്ന പരാതിയെ തുടർന്ന് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്റ്റാഫ് നിയമനവും പി.എം ശ്രീയും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം. നേരത്തെ, സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിയുടെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷകസംഘടനകളുടെയോ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ പല വിഷയങ്ങളുമായി […]
Read more

വഖഫ് ബോര്‍ഡ് ഭരണം സര്‍ക്കാർ നിയന്ത്രണത്തിൽ

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബോർഡ് ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വഖഫ് ബോർഡിൻ്റെ ദൈനംദിന ഭരണച്ചുമതല സർക്കാരിലെ ജോയിൻ്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. വഖഫ് നിയമ ഭേദഗതിക്ക് ശേഷം നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ വഖഫ് ബോർഡ് രൂപീകരിച്ചതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ […]
Read more

ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞ‌രുടെ കൂട്ട രാജി ?

ബെം​ഗളൂരു: ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടരാജി. ഏതാനും മാസങ്ങൾക്കിടെ 120-ഓളം ശാസ്ത്രജ്ഞരെങ്കിലും രാജിവെച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇതോടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിയതായും ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ​ഗൻയാൻ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് വിആർഎസ് എടുക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ടിലുള്ളത്. ബെം​ഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് മാത്രം 80-ഓളം പേരാണ് ജോലിവിട്ടത്. വി എസ് എസ് സിയിൽനിന്ന് […]
Read more

വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

തിരുവനന്തപുരം: പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി.സിദ്ദിഖ് . മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ഡാറ്റ ബേസിൽ കേരളത്തിനും ആക്സസ് നൽകും. റബർ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തതിന് റോളർ വാങ്ങുന്നതിനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കള്ളാടി ദുരന്തത്തിൽ ഓൺലൈൻ ആയി പ്രിയങ്ക ഗാന്ധി യോഗങ്ങളിൽ പങ്കെടുത്തു. ഒരാളുടെ ഇടപെടൽ സാന്നിധ്യം കൊണ്ടല്ല, വിദൂരതയിൽ നിന്നാണെങ്കിലും ഫലപ്രദമായി ഇടപെട്ടു.ദുരന്തത്തിൽ മരിച്ച കുടുംബത്തിൽ ഇല്ലാത്ത പരാതി […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി ജെ ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം ഹരിപ്പാട് […]
Read more

നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. മിറ്റിഗേഷൻ റിപ്പോർട്ടിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി വെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ നിയമസഹവേദിയുടെ കണ്ടെത്തലുകൾ റിപ്പോർട്ടിലില്ല. പ്രതിയ്ക്ക് ചികിത്സ കൊടുക്കാത്തത് കൊണ്ടാണ് രണ്ടാം കൊലപാതകമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് എങ്ങനെ അംഗീകരിക്കും? ജയിലിൽ ജോലി ചെയ്യുന്ന പണം ഇരകളായ സുധാകരൻ്റെ മക്കൾക്ക് നൽകാമെന്ന് പ്രതി ചെന്താമരയുടെ […]
Read more

ബിഡികെ മെഡിക്കൽ ക്ലാസും അവാർഡ് ദാനവും വെള്ളിയാഴ്ച

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്ലാസും അവാർഡ് ദാനവും ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് 7 മുതൽ ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിനോദ് ഭാസ്‌ക്കരൻ മെമ്മോറിയൽ അവാർഡ് ഡോ: അമർജിത്ത് കൗർ സന്ധുവിന് കൈമാറും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ […]
Read more

കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് കാലത്ത് ഗുരുതര ക്രമക്കേടെന്ന് നടന്നെന്ന് ആരോപണം. 2019-2020 കാലത്തെ ഇടപാടില്‍ 46 ലക്ഷം രൂപ കാണാതായെന്നാണ് വിവരം. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചെന്നും ആരോപണമുണ്ട്. ലാബുകളില്‍ നിന്നുള്ള വരുമാനം ബാങ്കില്‍ അടച്ചില്ല. ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയും പണം കവര്‍ന്നെന്നുമാണ് കണ്ടെത്തല്‍. ആരോഗ്യമന്ത്രി നല്‍കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 – 2020 കൊവിഡ് കാലത്താണ് അടിമുടി ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തല്‍. ആശുപത്രി […]
Read more

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പലുടമകൾക്ക് നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച ഈ ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ മേഖലയിലെ കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുത്. ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് കമ്പനികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും […]
Read more

മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവുമെന്ന് മന്ത്രി റോജി എം ജോൺ. സർക്കാർ അധികാരത്തിൽ എത്തി രണ്ടാം ദിവസമാണ് പ്രതിഷേധം ഉണ്ടായത്. അന്ന് തന്നെ പറഞ്ഞിരുന്നു ഈ കുടുംബങ്ങളെ വഴിയാധാരമാക്കില്ലെന്ന്. 5 സെന്റ് സ്ഥലവും 1000 സ്‌ക്വയർ ഫീറ്റിൽ കുറിയാത്ത വീടും നിർമിച്ചുനൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അത് ഇന്ന് യാഥാർഥ്യമാകുന്നു. സ്പോൺസർഷിപ്പിലൂടെയാണ് അത് കണ്ടെത്തിയത്. 50 വർഷത്തിലധികമായി തർക്കത്തിൽ […]
Read more

Recent News