Tag: LATEST

മൂന്ന് പ്രവാസികൾക്ക് ഏഴ് വർഷം തടവും 34 ലക്ഷം ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി

കുവൈത്ത് : കുവൈത്തിൽ രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ടിൽ നിന്നും ചാരിറ്റബിൾ കമ്മിറ്റിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് ഈജിപ്ത് സ്വദേശികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുവൈലി അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ഏഴ് വർഷം വീതം തടവും 34,63,000 കുവൈറ്റ് ദിനാർ (ഏകദേശം 95 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും വിധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2002 മുതൽ 2006 […]
Read more

‘പ്ലൂട്ടോ’യിലെ ‘പോണാൽ പോട്ടും പോടാ’ റിലീസായി

കൊച്ചി : മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ഒരു റാപ്പ് സോങ്ങ് പുറത്തിറങ്ങി. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നീരജ് മാധവ് തന്നെയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതി, സംഗീതം നൽകി, ആലപിച്ചിരിക്കുന്നത്. ആർസീ (rZee) ആണ് ഗാനം നിർമ്മിച്ചിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ […]
Read more

അച്ഛനെ അമ്മ തല്ലി ! തെളിവുകള്‍ പുറത്തുവിട്ട് സിന്ധു കൃഷ്ണ, ‘എല്ലാം കയ്യീന്ന് പോകുന്ന കാര്യം

കൊച്ചി : നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സിന്ധു കൃഷ്ണ തന്റെ അമ്മയെ നോക്കുന്നില്ലെന്നും അഹാന കൃഷ്ണ അവരെ തെറി പറഞ്ഞെന്നുമടക്കമുള്ള കാര്യങ്ങൾ തൻവി പുറത്തുവിട്ടിരുന്നു. ഇത് കുടുംബത്തിന് നേരെ വലിയ തോതിലുള്ള സൈബർ ബുള്ളിയിങ്ങിന് ഇടയാക്കി. എല്ലാം ഒന്ന് കെട്ടടങ്ങിയെന്ന് വിചാരിച്ചിരിക്കെ അമ്മയ്ക്ക് എതിരായ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് സിന്ധു കൃഷ്ണ. തന്റെ അച്ഛനെ അമ്മ തല്ലുന്ന വീഡിയോയാണ് സിന്ധു പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ അപരിചിതരായ […]
Read more

5 പൈസ എടുക്കാനില്ലാത്ത പുരുഷനെക്കാളും എന്ത് യോ​ഗ്യതയാണ് സ്ത്രീക്കുള്ളത്

കോൺ​ഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ വാ​ഗ്ദാനമായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ ഫ്രീ സർവീസ് എന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രിയദർശിനി എന്ന പേരിൽ ഓർഡിനറി ബസുകളിൽ സ്ത്രീ സൗജന്യ യാത്രയും ആരംഭിച്ചു. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പുരുഷന്മാര്‍ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ലെന്ന് പറയുകയാണ് നടി അശ്വതി അശോക്. കയ്യില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് […]
Read more

അയോധ്യ സംഭാവനാ തട്ടിപ്പ്: ‘ പ്രധാനമന്ത്രിക്ക് മൗനം’; കെ സി വേണുഗോപാല്‍

തൃശൂര്‍: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം നടന്നത് ട്രസ്റ്റ് ഭാരവാഹിളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തന്നെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാല്‍ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി […]
Read more

‘മൂന്ന് നേതാക്കളും യോജിച്ച് പോകണം’; പാർട്ടിയിലെ വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: സിപിഐഎമ്മിൽ തിരുവനന്തപുരം ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി ജോയി എന്നിവരോട് യോജിച്ച് പോകാൻ നേതൃത്വം നിര്‍ദേശിച്ചു. ജില്ലാ നേതൃത്വവുമായി സഹകരിക്കാന്‍ ശിവന്‍കുട്ടിയോട് നേതൃത്വം ആവശ്യപ്പെട്ടു. ശിവന്‍കുട്ടി, കടകംപള്ളി എന്നിവരെ പരിപാടികളില്‍ സഹകരിപ്പിക്കണമെന്ന് വി ജോയിക്കും നിര്‍ദേശം നല്‍കിഎന്നും വിവരമുണ്ട്. മൂന്ന് നേതാക്കളും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് പിന്നാലെയാണെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന വി ജോയ് വര്‍ക്കലയില്‍ മത്സരിക്കാന്‍ പോയതോടെയാണ് ജില്ലാ […]
Read more

ഇംഗ്ലണ്ടിനെതിരെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്നിറങ്ങും

സതാംപ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. സതാംപ്ടണിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു. പരമ്പരയിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടർച്ചയായ നാലാം തോൽവി ഒഴിവാക്കി ആശ്വാസ ജയത്തോടെ പരമ്പര അവസാനിപ്പിക്കുക മാത്രമാണ് ഇപ്പോൾ ടീം ഇന്ത്യയുടെ ലക്ഷ്യം. 2006-ൽ രാജ്യാന്തര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർതോൽവിയാണിത്. ഇംഗ്ലണ്ടിന് മുന്നിൽ […]
Read more

എംബാപ്പെയുടെ ഫ്രാന്‍സിനെ ചരിത്രം ഓർമ്മിപ്പിച്ച് ലമീൻ യമാൽ

ലോസ് ആഞ്ചൽസ്: ഫിഫ ലോകകപ്പിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സ്പെയിൻ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തതിന് പിന്നാലെ, സെമിയിലെ എതിരാളികളായ ഫ്രാൻസിന് മുന്നറിയിപ്പുമായി സ്പാനിഷ് താരം ലമീൻ യമാൽ. ഈ ലോകകപ്പിൽ ഫ്രാൻസിന് ആരെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെ മാത്രമാണെന്ന് യമാൽ വ്യക്തമാക്കി. ജൂലൈ 14-ന് ഡാളസിലാണ് ഫ്രാൻസും സ്പെയിനും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ വീണ്ടും ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം സ്വന്തമാക്കിയ ശേഷമാണ് ഫ്രഞ്ച് പടയ്ക്കെതിരെ […]
Read more

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാ ദിനം; അറിയാം ഇന്നത്തെ പ്രാധാന്യവും, ഇന്ത്യയിലെ സ്ഥിതിയും

ഇന്ന് ലോക ജനസംഖ്യാ ദിനം. ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍ 140 കോടി ജനങ്ങള്‍ വസിക്കുന്നത് ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ലിംഗസമത്വം ഗുണനിലരാവരുമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇന്നത്തെ ദിനം ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധനവിലൂടെ ലോകത്തിന് ചില പുരോഗതികള്‍ ഉണ്ടെങ്കിലും വലിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. ജീവിത നിലവാരത്തിലുമുള്ള പുരോഗതി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചെങ്കിലും ആരോഗ്യസംരക്ഷണം വിദ്യാഭ്യാസം തൊഴില്‍ പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പൊലും പല […]
Read more

ലോകകപ്പ് സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും നോർവെയും ഇന്ന് നേർക്കുനേർ

മിയാമി:ലോകകപ്പിലെ മൂന്നാം ക്വാർട്ടർ പോരാട്ടത്തില്‍ കിരീടപ്രതീക്ഷയുമായി എത്തുന്ന ഇംഗ്ലണ്ട് ഇന്ന് ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി രണ്ടരക്കാണ് മത്സരത്തിന് കിക്കോഫാകുക. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുകയാണ് ഹാരി കെയ്നും സംഘത്തിന്‍റെയും ലക്ഷ്യം. മത്സരത്തിന് മുന്നോടിയായി നോർവെയുടെ ഗോളടിയന്ത്രം എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ ഞങ്ങൾ ജയിക്കാൻ നേരിയ സാധ്യത മാത്രമേയുള്ളൂ എന്നായിരുന്നു ഹാലണ്ടിന്‍റെ പ്രതികരണം. എന്നാൽ, ടൂർണമെന്‍റിലെ […]
Read more

Recent News