Tag: LATEST

MLA മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപണം

കുട്ടനാട്: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ചമ്പക്കുളത്ത് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. നെടുമുടി സ്വദേശിയായ ബൈക്ക് യാത്രികൻ സുനീഷിനാണ് പരിക്കേറ്റത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് റെജി ചെറിയാൻ പറഞ്ഞു. എന്നാൽ അപകടം നടന്ന സമയത്ത് എംഎൽഎയാണ് വാഹനം ഓടിച്ചതെന്നും എംഎൽഎ മദ്യപിച്ചിരുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് ജെയിംസ് സാമുവൽ ആരോപിച്ചു. പോലീസ് എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് നിന്ന് എംഎൽഎ പോയെന്നും എംഎൽഎയെ വൈദ്യ പരിശോധനയ്ക്ക് […]
Read more

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വിഫലമായി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

തിരുവനന്തപുരം: കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരു‍ന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ […]
Read more

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ് . കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽകട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവർ പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ […]
Read more

യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് കോര്‍പ്പറേഷനില്‍ നടന്നത്; മേയർ വി.വി രാജേഷ്

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധിയില്ലെന്ന് മേയര്‍ വി. വി രാജേഷ്. ഭരണചക്രം കറങ്ങുന്നതുകൊണ്ടാണ് പാളയത്തെ ഗുണ്ടാ പിരിവ് അവസാനിപ്പിച്ചത്. കോര്‍പ്പറേഷന്‍ ഭൂമികളിലെ കഴിഞ്ഞ 45 വര്‍ഷത്തെ സിപിഐഎം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും മേയർ പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ 10 അവിശ്വാസ പ്രമേയം കണ്ടുതന്നെയാണ് അധികാരം ഏറ്റെടുത്തത്. അവിശ്വാസപ്രമേയം എന്ന് ഇടയ്ക്കിടയ്ക്ക് പറയാതെ അത് അവതരിപ്പിക്കട്ടെയെന്നും വി. വി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിച്ചാല്‍ മനസ്സിലാക്കാം. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനില്‍ കണ്ടത് അതല്ല. യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് കോര്‍പ്പറേഷനില്‍ നടന്നത്. നിയമപരമായി […]
Read more

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. സഭയില്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി. വിഷയത്തില്‍ പരിഹാരമുണ്ടാക്കുമെന്നും സി പി ജോണ്‍ പറഞ്ഞു. കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കില്‍ പോലും മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 138(1)a പ്രകാരം സംസ്ഥാന സര്‍ക്കാരിനുള്ള ചട്ടനിര്‍മാണ അവകാശം ഉപയോഗിച്ച് ഈ വിഷയത്തില്‍ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ […]
Read more

നഴ്‌സിൻ്റെ കൊലപാതകം; 36 വര്‍ഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽ നിന്നുള്ള നഴ്‌സായിരുന്ന സര്‍ള ഭട്ടിനെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(SIA). 36 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ശ്രീനഗറിലെ പ്രത്യേക TADA കോടതയിലാണ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. 1990 നടന്ന ഈ കുറ്റകൃത്യത്തിന് പിന്നിലുള്ള സൂത്രധാരന്മാര്‍ നിരോധിത ഭീകര സംഘടനയായ ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (JKLF) മേധാവി മുഹമ്മദ് യാസിന്‍ മാലിക്ക്, ഖുര്‍ഷിദ് അഹമ്മദ് ചാല്‍ക്കൂ എന്നിവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സർക്കാരിനും ഇഡിക്കുമെതിരെ ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും ഇഡിക്കുമെതിരെ ഹൈക്കോടതി. ഇഡി ഉദ്യോ​ഗസ്ഥ‍ർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന ഡിജിപിയുടെ വാദം ഹൈക്കോടതി തള്ളി. സംഘടിത കുറ്റകൃത്യമെന്ന് പറയാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ചുമത്തിയ വകുപ്പുകൾ സംഘടിത കുറ്റകൃത്യത്തിൻ്റെ പരിധിയിൽ ഉൾപ്പെടില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിം​ഗിൾ ബെഞ്ച് നിരീക്ഷിച്ചു. സംഘർഷത്തിൽ ആര്‍ക്കാണ് ഗുരുതര പരുക്കേറ്റതെന്നും ഹൈക്കോടതി ചോദിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരുടെ ചികിത്സാ രേഖകള്‍ എവിടെയെന്നും ഹൈക്കോടതി […]
Read more

മയക്കുമരുന്ന് വില്‍പനയില്‍ മുന്‍പന്തിയില്‍ കേരളം; ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ കേരളം കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്‍പനയില്‍ മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു എങ്കില്‍ ഇന്നത് കേരളം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനോടകം അയ്യായിരം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം മയക്കുമരുന്ന് ലോബികളുടെ അന്ത്യം കുറിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോഡ് പൊലീസ് നടത്തിയ റെയ്ഡില്‍ മിഠായി ഉണ്ടാക്കുന്ന […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് പ്രതി

തിരുവനന്തപുരം: 2025ലെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിനെ പ്രതി ചേർത്തു. കേസില്‍ പ്രശാന്ത് നാലാം പ്രതിയാണ്. അന്തരിച്ച ശബരില മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവാണ് കേസില്‍ ഒന്നാം പ്രതി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടാം പ്രതിയാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ അഞ്ചാം പ്രതിയുമാണ്. തന്ത്രി കണ്ഠരര് രാജീവര് ആണ് കേസിലെ ആറാം […]
Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുമെന്ന സൂചന നല്‍കി യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. […]
Read more

Recent News