വിമർശനങ്ങൾ പരിഹരിക്കും; മദ്യനയത്തിൽ ലീഗ് മുഖ്യമന്ത്രിക്കൊപ്പമെന്ന് മന്ത്രി കെ.എം ഷാജി
കോഴിക്കോട്: മദ്യനയത്തിൽ മുസ്ലിം ലീഗ് മുഖ്യമന്ത്രി വി.ഡി സതീശനൊപ്പമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും മുന്നണിയിൽ ആർക്കും പരാതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് ഇടിയങ്ങര പള്ളിയിൽ നടന്ന മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ മൂന്നാം ബൈത്തുൽറഹ്‌മ ഭവനം താക്കോൽകൈമാറ്റച്ചടങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.എം. ഷാജി. “ക്യാബിനറ്റിൽ ലീഗ് മന്ത്രിമാരുണ്ട്. എതിർപ്പുണ്ടെങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നിയമസഭയിൽ െവച്ചുതന്നെ ഇടപെടുമായിരുന്നു, വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ […]
Read more

