ഹോസ്റ്റല്‍ ശുചിമുറിയിൽ പ്രസവം; പിന്നാലെ നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് 19 കാരി
ഹൈദരാബാദ്: ഹൈദരാബാദില്‍ നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് 19കാരി. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയുടെ ജനാലയിലൂടെ കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളേജിലെ ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ചൊവ്വാഴ്ച കോളേജിലെത്തിയ പ്രിന്‍സിപ്പല്‍, ഓഫീസിന്റെ ജനാല തുറന്നപ്പോഴാണ് അടുത്തുള്ള സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയുടെ മേല്‍ക്കൂരയില്‍ നവജാതശിശുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. […]
Read more

