Tag: LATEST

ലഹരിക്കെതിരെ കൗമാരത്തിന്റെ ഗോൾ വർഷം; 10 പ്രവൃത്തിദിനം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്‌കൂളുകൾ

തിരുവനന്തപുരം: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  ‘വൺ മില്യൻ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ ക്യാമ്പയിൻ ചരിത്ര നേട്ടം. ജൂൺ 11 മുതൽ ജൂലൈ 20 വരെ പത്തു ലക്ഷം ഗോളുകൾ അടിച്ചുതീർക്കാൻ സ്‌കൂളുകൾക്ക് ടാർഗറ്റ് നൽകിയിരുന്നെങ്കിലും ക്യാമ്പയിൻ ആരംഭിച്ച് വെറും പത്ത് പ്രവൃത്തി ദിനങ്ങൾ പിന്നിട്ടപ്പോൾത്തന്നെ (ജൂൺ 25) കേരളത്തിലെ വിദ്യാലയങ്ങൾ ഈ ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. ജൂൺ 25 വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്നായി 10,67,038 ഗോളുകൾ അടിച്ചു കഴിഞ്ഞു. ‘ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക’ എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തി ജൂൺ 10-നാണ് ഈ കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പിന്റെ ലഹരി […]
Read more

ഓപ്പറേഷൻ തൂഫാൻ: സിറ്റി പൊലീസിന്റെ സൈക്കിൾ റാലിയും വാക്കത്തോണും

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി സൈക്കിൾ റാലിയും വാക്കത്തോണും സംഘടിപ്പിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി Moving Together for a Drug-Free Tomorrow എന്ന സന്ദേശമുയർത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, എസ്.പി.സി. കേഡറ്റുകൾ, തൂഫാൻ വാരിയർമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 8ന് മാനവീയം വീഥിയിൽ ആരംഭിക്കുന്ന ചടങ്ങ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്ത് സൈക്കിൾ റാലിയും വാക്കത്തോണും ഫ്ലാഗ് ഓഫ് ചെയ്യും.  തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് […]
Read more

‘രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കും’; രമേശ് പിഷാരടി

പാലക്കാട്: താരസംഘടന അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎൽഎയും അ​ഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹലാൽ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചുണ്ടെന്നും രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 21നായിരുന്നു അമ്മ സംഘടനയിൽ നടകീയ രം​ഗങ്ങളും കൂട്ടരാജിയും നടന്നത്. സംഘടനയുടെ വാർഷിക ബോഡി മീറ്റിം​ഗ് നടക്കുന്നതിനിടെ വാർഷിക കണക്ക് […]
Read more

ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും; തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് ആവശ്യം. നിയമപരമല്ലാതെ സത്യപ്രതിജ്ഞത ചെയ്ത അംഗങ്ങളുടെ വോട്ട് അസാധുവെന്ന് ചൂണ്ടിക്കാട്ടും. കോടതി വിധി എൽഡിഎഫിന് അനുകൂലമായാൽ ബിജെപി ഭരണത്തിന് തന്നെ അത് തിരിച്ചടിയാകും. ബിജെപി കൗണ്‍സിലർ ആർ.സുഗതന്‍ ജയിലിലായതിനാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗൺസിലറായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർക്കെതിരെ […]
Read more

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

ടെഹ്റാൻ: ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ. കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തുടർന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് ആവർത്തിച്ചു. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകൾ പോകണമെന്നും മറിച്ചായാൽ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. ഉത്തരവാദിത്തം കപ്പൽ ഉടമകൾക്കും കമ്പനികൾക്കും കപ്പൽ കമാൻഡർമാർക്കും ആയിരിക്കുമെന്നും അറിയിച്ചു. ഒമാൻ തീരത്താണ് കാർ​ഗോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇറാൻ അമേരിക്ക ധാരണയ്ക്ക് ശേഷം ആദ്യമായാണ് ആക്രമണമുണ്ടാവുന്നത്. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് എതിരെയാണ് […]
Read more

പ്രിയദർശിനി പദ്ധതി; സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത

കൊല്ലം: പ്രിയദർശിനി സൗജന്യയാത്രാപദ്ധതി നിലവിൽവന്നപ്പോൾ, കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ജോലിഭാരം കൂടിയെങ്കിലും സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത കിട്ടും. ദിവസം 150-200 രൂപ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ 300 രൂപ വരെയാണ് ബത്ത. സൗജന്യയാത്ര നടത്തുന്ന സ്ത്രീകളുടെ ടിക്കറ്റ് നിരക്കുകൂടി കണക്കാക്കിയാണ് കളക്ഷൻ ബത്ത നൽകുന്നത്. പദ്ധതി തുടങ്ങിയ ശേഷമുള്ള ബത്ത അക്കൗണ്ടിൽ എത്തിയിട്ടില്ല. ആകെ കളക്ഷൻ 14,000 രൂപയ്ക്കു മുകളിലായാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഒരുശതമാനം വീതമാണ് ബത്ത. കൊല്ലം-പത്തനംതിട്ട പോലുള്ള പ്രധാന ചെയിൻ സർവീസുകളിൽ പ്രതിദിന കളക്ഷൻ 30,000-ത്തിലേക്ക് […]
Read more

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം

കൊച്ചി : തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. സാരിയുടുത്ത് നിൽക്കുന്ന മീരയ്ക്ക് പ്ലീറ്റ് റെഡിയാക്കി കൊടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ഒപ്പം ചിത്രത്തിന്റെ റിലീസ് വിവരവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഈ വർഷം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. വിഷു ദിനത്തിൽ ആയിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ അണിയറക്കാർ പുറത്തുവിട്ടത്. അതുവരെ […]
Read more

ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റത്തിനൊരുങ്ങി ജയ് മുന്ദ്ര

ബെൽഫാസ്റ്റ്: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുമ്പോൾ അത് ജയ് മുന്ദ്ര എന്ന 29-കാരനായ ഓൾറൗണ്ടർക്ക് കരിയറിലെ ഏറ്റവും വലിയ മുഹൂർത്തമായി മാറും. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയായ ഈ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർക്ക് തന്റെ ജന്മനാടായ ഇന്ത്യക്കെതിരെ തന്നെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അയർലൻഡ് ടീമിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പ് അറിഞ്ഞപ്പോൾ വാക്കുകൾ കിട്ടാതെ പോയെന്ന് മുന്ദ്ര വ്യക്തമാക്കി. ഒരിക്കൽ തന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന് കരുതിയിടത്തു […]
Read more

ഇന്ത്യ-അയർലൻഡ് ടി20: വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം മഴയെടുക്കുമോ?

ബെൽഫാസ്റ്റ്: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിന് വേദിയാകുന്ന ബെൽഫാസ്റ്റിൽ മഴ ഭീഷണി. ഇന്ന് ആറ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ടീമിലെ യുവതാരം വൈഭവ് സൂര്യവംശി തന്റെ കന്നി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം. എന്നാൽ, മഴ കളിക്ക് തടസ്സമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ബിബിസി കാലാവസ്ഥാ പ്രവചനം അനുസരിച്ച്, വെള്ളിയാഴ്ച പകലും വൈകുന്നേരവും മഴയ്ക്കും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്. മത്സരസമയത്ത് 30 […]
Read more

വൈഭവ് വരുമ്പോൾ ആര് വഴിമാറും, സഞ്ജുവോ അതോ അഭിഷേകോ?

ബെൽഫാസ്റ്റ്: ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇന്ത്യൻ ടി20 ടീം ഇന്ന് അയർലൻഡിനെതിരെ പുതിയ യുഗത്തിന് തുടക്കമിടുകയാണ്. അയർലൻഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോൾ 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതയും സഞ്ജു സാംസന്റെ സ്ഥാനവും ടീം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്. ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, ടി20 ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയാണ് ശ്രേയസ് […]
Read more

Recent News