Tag: LATEST

വിയ്യൂർ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും

തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ. മൂന്ന് തവണയാണ് ജയിലിന് മുകളിൽ ഡ്രോൺ പറന്നത്. ഡ്രോൺ നിരോധിത മേഖലയാണ് ഈ പ്രദേശം. കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായില്ല. റീൽ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.
Read more

ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നു; മുൻമന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് മുന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പാലക്കാട് അട്ടപ്പാടിയിലെ വനത്തിനകത്തെ ആദിവാസി ഉന്നതികളിൽ സോളാർ വിൻഡ് ഹൈബ്രിഡ് സിസ്റ്റം സ്ഥാപിച്ചതിലാണ് അഴിമതി നടന്നത്. ഇത് സംബന്ധിച്ച റിപോര്‍ട്ടിന്‍ മേല്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ വൈദ്യൂതി ലൈനുകൾ എത്തിക്കാൻ കഴിയാത്ത വിദൂര ആദിവാസി ഉന്നതികളിൽ അനർട്ട് വഴി നടപ്പിലാക്കിയ പദ്ധതിയിലാണ് അഴിമതി. സോളാറും, ചെറിയ വിൻ്റ് […]
Read more

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേറ്റ കനത്ത തിരിച്ചടി വിശദമായി പരിശോധിച്ചശേഷം, പ്രത്യേക കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗം തയാറാക്കും. അടുത്ത മാസമാണ് പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. ഈ മാസം ആദ്യം കേരളത്തിൽ സംസ്ഥാന സമിതി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്ന് തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്തിയിരുന്നു. പി.ബി യോഗത്തിന് മുന്നോടിയായി ഇന്നലെ പ്രതിപക്ഷനേതാവ് പിണറായി വിജയനും […]
Read more

എഥനോൾ ചേർന്ന പെട്രോളിന് പിന്നാലെ ബയോഡീസൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

മുംബൈ: എഥനോൾ ചേർന്ന പെട്രോൾ രാജ്യവ്യാപകമായി ലഭ്യമാക്കിയതിന് പിന്നാലെ ബയോഡീസൽ അവതരിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിനാണ് പദ്ധതി. ഈ വർഷം അവസാനത്തോടെ ഇതു നടപ്പാക്കാനാണ് ആലോചന. രാജ്യത്തെ വാണിജ്യ വാഹന വ്യവസായത്തിൽ വലിയമാറ്റം കൊണ്ടുവരുന്നതാകും പുതിയ നീക്കം. നിലവിൽ ബദൽ ഇന്ധനത്തിലേക്കുമാറാൻ നീക്കം നടക്കുന്നുണ്ടെങ്കിലും വാണിജ്യവാഹനങ്ങൾ കൂടുതലും ഡീസലിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ടാറ്റാ മോട്ടോഴ്‌സ് രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർന്ന ഡീസൽ ഉപയോഗിച്ചുള്ള വാഹനത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങാനിരിക്കുകയാണ്. പൊതുമേഖല എണ്ണവിതരണക്കമ്പനിയായ […]
Read more

മുഖ്യമന്ത്രിയുമായി നബാർഡ് സിജിഎം കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മുന്നേറ്റത്തിനും നബാർഡിന്റെ  പൂർണ പിന്തുണ  തുടരുമെന്ന് നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല  നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ അറിയിച്ചു. സംസ്ഥാനത്ത് നബാർഡ് നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെയും വരുംകാല പദ്ധതികളുടെയും പുരോഗതി സിജിഎം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനം, തീരദേശ സംരക്ഷണം, കാർഷിക പുരോഗതി, കണക്റ്റിവിറ്റി പദ്ധതികൾ എന്നിവയ്ക്ക് നബാർഡിന്റെ ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് അദ്ദേഹം […]
Read more

കോര്‍പ്പറേഷനിലെ സംഘർഷം; മേയർക്കും മുൻ മന്ത്രിമാർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ വി. വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു. സിപിഐഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്. എല്‍ഡിഎഫ് […]
Read more

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി […]
Read more

ലഹരി വിരുദ്ധ ബോധവത്ക്കരണവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ഞാൽ ഗവ ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും തൂഫാൻ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനംതൂഫാൻ ഗോൾ ചലഞ്ചും ലഹരി വിരുദ്ധ സെമിനാറും ഉദ്ഘാടനവും ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്‌മിത പി.പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. എസ്.പി.സി […]
Read more

കുടുംബശ്രീ ഉപസമിതി അംഗങ്ങള്‍ക്ക് പരിശീലനം

തിരുവനന്തപുരം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസ് ഉപസമിതി അംഗങ്ങള്‍ക്ക് റിഥം എന്ന പേരില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പോസിറ്റീവ് മനോഭാവം, ആശയവിനിമയ പാടവം, ഫിനാന്‍സ് മാനേജ്മെന്റ്, ഭരണ നിര്‍വഹണം, കുടുംബശ്രീ ബൈലോ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. മാനന്തവാടി, മുള്ളന്‍കൊല്ലി, മൂപ്പൈനാട് എന്നീ ക്ലസ്റ്ററുകളില്‍ ആദ്യഘട്ട പരിശീലനം ആരംഭിച്ചു.പരിശീലനത്തിലൂടെ ഉപസമിതി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
Read more

മെന്റർ ടീച്ചർമാരുടെ സമരം: ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി കെ എ തുളസി

തിരുവനന്തപുരം: വയനാട് ജില്ലയിൽ മുൻ മെന്റർ ടീച്ചർമാർ നടത്തിവന്ന  സമരവുമായി ബന്ധപ്പെട്ട്  സമരസമിതി നേതാക്കളുമായി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ചർച്ച നടത്തി. മുൻ മെന്റർ ടീച്ചർമാർക്ക് തുടർനിയമനം നൽകണമെന്നും, പ്രായപരിധി കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന ഉറപ്പ് സർക്കാർ നൽകി. മുൻ വർഷങ്ങളിൽ ജോലി ചെയ്തിരുന്ന മെന്റർ ടീച്ചർമാർക്ക് അവർ സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുഭവ പരിചയമായി കണക്കാക്കി ഇന്റർവ്യൂവിൽ പ്രത്യേക മാർക്ക് […]
Read more

Recent News