Tag: LATEST

‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; ഷോൺ ജോർജ്

കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇത് ചോദ്യം ചെയ്തപ്പോൾ സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. തെല്ലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിന് ധാരണ ഉണ്ടാക്കിയിട്ട് ആണ് മുഖ്യമന്ത്രി സ്വകാര്യവൽക്കരണം ഇല്ലെന്ന് പറയുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ആണ് ഖനനം സ്വകാര്യവൽകരിക്കുന്നത്. ഖനനം കെഎംഎംഎല്ലിന് കൊടുത്തിട്ട് മിനറൽസ് സ്വകാര്യ കമ്പനിക്ക് […]
Read more

യെമനിൽ മാധ്യമപ്രവർത്തകന് നേരെ ബോംബാക്രമണം

സൗദി: സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബിക് വാർത്താ ചാനലായ അൽ അറബിയയുടെ യെമൻ കറസ്പോണ്ടന്റ് മുഹമ്മദ് അയ്ദ കൊല്ലപ്പെട്ടു. യെമനിലെ മുഖല്ല നഗരത്തിലെ 60-ാം സ്ട്രീറ്റിന് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായ സ്ഫോടനത്തെ തുടർന്നാണ് മരണം സംഭവിക്കുന്നത്. സ്ഫോടനത്തിൽ വാഹനം പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു വിഭാഗവും ഏറ്റെടുത്തിട്ടില്ല. മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെ യെമൻ ജേർണലിസ്റ്റ്സ് സിൻഡിക്കേറ്റ് ശക്തമായി അപലപിക്കുകയും അടിയന്തര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ വിശദമായി […]
Read more

ഹോർമുസ് കടലിടുക്കിൽ പുതിയ ട്രാൻസിറ്റ് ഫീസുകളുണ്ടാകില്ല

മനാമ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭാവിയിൽ യാതൊരുവിധ ട്രാൻസിറ്റ് ഫീസും ഏർപ്പെടുത്തില്ലെന്ന് ഒമാൻ. ബഹ്‌റൈനിൽ നടന്ന ജി.സി.സി – യു.എസ് സംയുക്ത മന്ത്രിതല യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ കടൽ നിയമ ഉടമ്പടികൾ പൂർണമായും പാലിച്ചുകൊണ്ട് കപ്പലുകൾക്ക് യാതൊരു അധിക നിരക്കുകളും ഇല്ലാതെ സ്വതന്ത്രമായി കടന്നുപോകാനുള്ള അവകാശം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ പുതിയ നിരക്കുകളോ നിയന്ത്രണങ്ങളോ വരുമോ എന്ന ആഗോള ഊർജ വിപണിയുടെ […]
Read more

‘ഇന്ത്യക്കാരിയായി ജന്മനാട്ടിൽ മരിക്കണമെന്ന് ആഗ്രഹം’, അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ നിയമ സഹായം തേടി 94കാരി

ബപട്‌ല: ഇന്ത്യക്കാരിയായി മരിക്കണമെന്ന് ആഗ്രഹം. 94ാം വയസിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ നിയമ സഹായം ആവശ്യപ്പെട്ട് വയോധിക. ആന്ധ്ര പ്രദേശിലെ ബപട്‌ലയിലാണ് സംഭവം. കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ എന്ന 94കാരിയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാനായി ജില്ലാ കളക്ടറുടെ സഹായം തേടിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഇവർ കളക്ട്രേറ്റിലെത്തിയത്. ആന്ധ്രാ പ്രദേശിലെ ചിന്താഗുപാല ഗ്രാമവാസിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ ഭർത്താവിന്റെ മരണശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ക്യാൻസർ ചികിത്സാ വിദഗ്ധനായ മകനൊപ്പമായിരുന്നു കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ താമസിച്ചിരുന്നത്. 2000 ജൂലൈയിലാണ് ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചത്. രണ്ട് […]
Read more

റോളക്സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ; വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

ന്യൂഡൽഹി: വിദേശ പ്രതിനിധികളിൽനിന്നും നയതന്ത്രജ്ഞരിൽനിന്നും ലഭിച്ച വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റോളക്‌സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള മുന്നൂറോളം വസ്തുക്കളാണ് ഓൺലൈൻ ലേലത്തിലൂടെ പൊതുജനങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുക. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം.ശേഖരിക്കാൻ താൽപര്യമുള്ളവർക്കും പൊതുജനങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഈ വസ്തുക്കൾ ലേലം വിളിച്ച് വാങ്ങാനുള്ള സുവർണാവസരമാണിത്. വിദേശ യാത്രകളിലും ചടങ്ങുകളിലും ലഭിച്ച ഇത്തരം ഉപഹാരങ്ങൾ സൂക്ഷിക്കുന്ന തോഷഖാനയിലെ ശേഖരമാണ് ലേലത്തിൽ വെക്കുന്നത്. 2024 ജൂൺ മുതൽ 2026 ജൂൺ വരെ […]
Read more

‘ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കും’; മന്ത്രി കെ. എ തുളസി

തിരുവനന്തപുരം: ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെഎ തുളസി. പൊതുജനസേവനത്തിന് പരിധികളുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു . കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കോംപസ്’ കരിയർ ഗൈഡൻസ് ശില്പശാലയും എസ്.എസ്എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ […]
Read more

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ആശങ്കകൾക്കൊടുവിൽ രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. നിയന്ത്രണം […]
Read more

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

തീയേറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കി രൺവീർ സിങ് നായകനായ ധുരന്ധർ പ്രതികാരം. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം, ആ പദവി വീണ്ടും ഉറപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയമായ ഈ നാഴികക്കല്ല് പിന്നിട്ടത്. ആകർഷകമായ കഥപറച്ചിൽ, വമ്പൻ ആക്ഷൻ രംഗങ്ങൾ, ശക്തമായ പ്രകടനങ്ങൾ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും ആഗോള തലത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുകയാണ്. രണ്ട് പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ (ജിയോഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്) ലഭ്യമായിട്ടും, ധുരന്ധർ പ്രതികാരത്തിൻ്റെ 100 […]
Read more

പിഎംശ്രീ; മുൻ സർക്കാർ എല്ലാം പൂർത്തിയാക്കി കരാറിൽ ഒപ്പിട്ടതാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. എന്നാൽ മുൻ സർക്കാർ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർത്തിയാക്കി കരാറിൽ ഒപ്പിട്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി എല്ലാ അവകാശങ്ങളും നൽകുന്ന തരത്തിലുള്ള ഒരു കരാറിലാണ് മുൻ സർക്കാർ ഒപ്പുവെച്ചിരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ കരാർ റദ്ദാക്കാനുള്ള യാതൊരു […]
Read more

സമസ്തയിലെ പിളർപ്പ്; പിന്നിൽ സ്ഥാപിത താല്‍പര്യക്കാരെന്ന് കാന്തപുരം

കോഴിക്കോട്: സമസ്തയിലെ പിളര്‍പ്പില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പശ്ചാത്താപം രേഖപ്പെടുത്തി. എപി-ഇപി പിളര്‍പ്പിന് പിന്നില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയെന്ന് കാന്തപുരം പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സമസ്ത സ്ഥാപകദിന വാർഷിക സമ്മേളനത്തില്‍ വിതുമ്പിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരാണ്. പിന്നീട് ചിലര്‍ തന്നെയും ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരെയും അകറ്റി. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയെ ഇ കെ സമസ്തനേതാക്കള്‍ സ്വാഗതം ചെയ്തു. […]
Read more

Recent News