Tag: LATEST

ചരിത്രശേഷിപ്പുകളുമായി ആർക്കിയോളജി മ്യൂസിയം

യു.എ.ഇ : യു.എ.ഇ. യുടെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന എമിറേറ്റിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഷാർജ ആർക്കിയോളജി മ്യൂസിയം. പുരാതന കാലഘട്ടങ്ങളിൽ മനുഷ്യർ എങ്ങനെ ജീവിച്ചിരുന്നുവെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളാണ് മ്യൂസിയം പ്രദാനം ചെയ്യുന്നത്. ചരിത്രത്തെ പുസ്തകങ്ങളിൽ മാത്രം ഒതുക്കാതെ സംവേദനാത്മക പ്രദർശനങ്ങളിലൂടെയും പുരാവസ്തു ശേഷിപ്പുകളിലൂടെയും അവതരിപ്പിക്കുന്നുവെന്നതാണ് സവിശേഷത. അൽ അബർ പ്രദേശത്തെ ശൈഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പ്രാചീന മനുഷ്യരുടെ പാരമ്പര്യങ്ങളും ജീവിതരീതികളും യുവ തലമുറകളിലേക്ക് […]
Read more

ദുബായിലും ഷാർജയിലും അജ്മാനിലും പൊതു പാർക്കിംഗ് സൗജന്യം

അജ്മാൻ: ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലും ഷാർജയിലും അജ്മാനിലും പൊതു പാർക്കിംഗ് സൗജന്യം. ഇന്ന് ദുബായിലെ പൊതു സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അവധിയോടനുബന്ധിച്ച് തിങ്കളാഴ്ച ദുബായിലെ മൾട്ടി-സ്റ്റോറി പാർക്കിംഗുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് മേഖലകളും സൗജന്യമായിരിക്കും. ജൂൺ 16 ചൊവ്വാഴ്ച മുതൽ പതിവുപോലെ പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങും. ദുബായിലെ എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും തിങ്കളാഴ്ച അടഞ്ഞുകിടക്കും. എന്നാൽ ഉം റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ, ദേര, […]
Read more

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈവർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ച ഏഴ് വയസുകാരന്റെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശി ആർജവ് […]
Read more

ലേബർ കോഡ് : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകളിന്മേൽ കരട് ചട്ടം തയ്യാറാക്കുന്നതിന് അഭിപ്രായം സ്വീകരിക്കാൻ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ചർച്ച നടത്തി. തൊഴിലാളി യൂണിയൻ പ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശില്പശാല നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ യോഗത്തിൽ അറിയിച്ചു. പുതിയ ലേബർകോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദമായ ചർച്ച നടത്തുമെന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയൻ പ്രതിനിധികൾ, തൊഴിലുടമ പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ, നിയമ വിദഗ്ദ്ധർ […]
Read more

ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക […]
Read more

പട്ടികജാതി യുവതയുടെ സാമ്പത്തിക ശാക്തീകരണം അനിവാര്യം: മന്ത്രി  കെ എ തുളസി

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ് സാമൂഹിക മുന്നേറ്റത്തിനും പ്രാതിനിധ്യത്തിനും അടിത്തറയെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി  കെ എ തുളസി പറഞ്ഞു. വകുപ്പ്  അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച നൈപുണ്യ വികസന സംരംഭകത്വ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങളിലൂടെയും നൂതന സാധ്യതകളിലൂടെയും സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാർ പദ്ധതികൾ ആത്മാഭിമാനത്തോടെ ഉപയോഗപ്പെടുത്തി സ്വന്തം കഴിവും പ്രത്യാശയും കൊണ്ട് കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ രീതിയിൽ വിദ്യാർഥികൾ മുന്നേറണം. വകുപ്പിന്റെ പദ്ധതികൾ […]
Read more

ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക നവോഥാനത്തിന് കരുത്തു പകർന്ന പരിപാവന മണ്ണാണ് ശിവഗിരിയുടേത്. ശ്രീനാരായണ ഗുരു സ്വപ്നം കണ്ട കേരളം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞയാണ് ശിവഗിരി സന്ദർശനവേളയിൽ എടുക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദർശ രാഷ്ട്രീയത്തിന്റെ  മാതൃകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. കേരളത്തിന്റെ സമഗ്ര പുരോഗതി ജാതി, മത, കക്ഷി ഭേദങ്ങൾക്ക് അതീതമായി സാധ്യമാക്കാൻ മുഖ്യമന്ത്രിക്ക് കഴിയും. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത […]
Read more

എച്ച്-വൺ എൻ-വൺ ബാധിച്ച് എറണാകുളത്ത് രണ്ടുമരണം, രോഗലക്ഷണങ്ങളും പ്രതിരോധവും

കൊച്ചി: എച്ച്-വൺ എൻ-വൺ ബാധിച്ച് എറണാകുളം ജില്ലയിൽ വീണ്ടും മരണം. കടവന്ത്ര സ്വദേശിനിയായ ഓമന(61), നേര്യമംഗലം കവളങ്ങാട് മണിക്കിണർ കൈതക്കാട്ടുവീട്ടിൽ സെയ്ത് മുഹമ്മദ്(75) എന്നിവരാണ് മരിച്ചത്. ജൂൺ പത്തിനാണ് ഇരുവരും മരിച്ചത്. ജില്ലയിൽ ഇതോടെ എച്ച്-വൺ എൻ-വൺ ബാധിച്ച് ഈ മാസം മൂന്നുമരണം റിപ്പോർട്ട് ചെയ്തു. മൂന്നിന് ഒരാൾ മരിച്ചിരുന്നു. ശ്വാസതടസ്സത്തെ തുടർന്നാണ് ഓമന ആശുപത്രിയിൽ മരിച്ചത്. എച്ച്-വൺ എൻ-വൺ ബാധിച്ചിരുന്നതായി ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഓമനയുടെ കുടുംബം പ്രതികരിച്ചു.
Read more

നിപ: പുതിയ രോഗബാധയില്ല, സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയത്. നിപ രോഗബാധിതൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗിക്ക് റിബാവറിൻ മരുന്ന് ആദ്യംമുതലേ നൽകിയിരുന്നു. മോണോക്ലോണൽ ആന്റിബോഡി ആദ്യ ഡോസ് ജൂൺ […]
Read more

ഇക്വഡോറിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്. ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ 90-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമദ് ദിയാലോ നേടിയ ഗോളാണ് ആഫ്രിക്കന്‍ വമ്പന്മാര്‍ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഈ പരാജയത്തോടെ ഇക്വഡോറിന്റെ തുടര്‍ച്ചയായ 19 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് വിരാമമായത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ കളം നിറഞ്ഞു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ തന്ത്രപരമായ […]
Read more

Recent News