Tag: LATEST

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് കർഷകർ നടത്തിയ പ്രതിഷേധം; ഗുജറാത്തിൽ 21 പേർക്കെതിരെ കേസ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴിന് പ്രതിഷേധം സംഘടിപ്പിച്ച 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ജെറ്റ്പാറില്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഹൈടെന്‍ഷന്‍ വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലവും കര്‍ഷകര്‍ കത്തിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തി, ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു, നിയമവിരുദ്ധമായി കൂട്ടം കൂടി തുടങ്ങിയ കുറ്റങ്ങള്‍ […]
Read more

ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ ഇന്ത്യന്‍ വനിത ടീമിന്‌ 19 ഗോള്‍ ജയം

നഗോയ: ഏഷ്യന്‍ ഗെയിംസ്‌ വനിതാ ഹോക്കിയില്‍ ഗോള്‍ മഴയോടെ ഇന്ത്യ തുടങ്ങി. ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകള്‍ക്കാണ്‌ പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ടത്‌. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍ എട്ട്‌ ഗോളുകള്‍ നേടിയ ദീപികയാണ്‌. 8,22,25,33,36,38,41,54 മിനുട്ടുകളിലായിരുന്നു ദീപികയുടെ സ്‌കോറിംഗ്‌. മിനുട്ടുകളുടെ വ്യത്യാസത്തിലാണ്‌ ദീപിക ഗോളടിച്ചു കൊണ്ടിരുന്നത്‌. ലാല്‍റെസിയാമിയാണ്‌ ആദ്യ ഗോളടിച്ചത്‌. ബല്‍ജീദ്‌, നേഹ, നവനീത്‌ കൗര്‍, ലാല്‍തല്യുയാംഗി, സാക്ഷി റാണ എന്നിവരും സ്‌കോര്‍ ചെയ്‌തു. വെറ്ററന്‍ ഗോള്‍ കീപ്പര്‍ സവിത […]
Read more

തൊണ്ടിമുതൽ മോഷണം പോയ സംഭവം: പ്രതിയായ പൊലീസുകാരൻ പത്താം ദിവസം പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പിടിയിലായി. സബിത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസം എറണാകുളത്ത് നിന്നാണ് ഇയാൾ പിടിയിലായത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് മോഷണം പോയത്. ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇത്. ഇവ കോടതിയിൽ ഹാജരാക്കി തിരികെ സൂക്ഷിക്കാൻ ഏൽപ്പിച്ച […]
Read more

തിരുവനന്തപുരത്ത് ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്; ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഗുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവമുണ്ടായത്. പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് വിജയ പ്രേംകുമാര്‍ ഇവരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയാണ് വിജയ പ്രേംകുമാര്‍ എന്നാണ് ആരോപണം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ കത്തി […]
Read more

കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസ്സിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റെ ആണ് മാറി നൽകിയത്. ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. […]
Read more

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാൻ: പി ജയരാജൻ

കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് പി ജയരാജൻ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് പി ജയരാജൻ പറഞ്ഞു. മൂന്ന് സീറ്റ് ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. […]
Read more

പരിവാഹൻ സൈറ്റ് പണിമുടക്കി; പെര്‍മിറ്റുകൾ ലഭിക്കുന്നില്ല, അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹന തിരക്ക്

കൽപ്പറ്റ: പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രയ്ക്കായി പോയ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്പെഷ്യൽ പെർമിറ്റ് സൈറ്റിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് കാരണം. ഇന്നലെ വൈകുന്നേരം മുതലാണ് സൈറ്റ് തകരാറിലായത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ചെക് പോസ്റ്റുകളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്രയ്ക്കായി പോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്പെഷ്യൽ പെര്‍മിറ്റ് ആവശ്യമാണ്. ഇത് ലഭിക്കാതെ വന്നതോടെയാണ് ബസുകളിൽ എത്തിയവര്‍ ഗതികേടിലായത്. സൈറ്റിന്‍റെ […]
Read more

പശ്ചിമബംഗാള്‍ ഉപതെരഞ്ഞടുപ്പ്: നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

കൊല്‍ക്കത്ത: ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൈഫുല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. 2021ല്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സൈഫുല്‍ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് ഇസ്ലാമിന്റെ അറസ്റ്റ് വിവരം പുറത്ത് വരുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് സൈഫുല്‍ ഇസ്ലാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ആം ജനത ഉന്നയാന്‍ […]
Read more

കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കി; നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ളവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് നടപടിയെടുത്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നജീം […]
Read more

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരെയുണ്ടായ കേസിന് […]
Read more

Recent News