Tag: LATEST

കലാലയ രാഷ്ട്രീയത്തിനു തടയിടാൻ കരട് രേഖ: അത്തരം രേഖ തയ്യാറാക്കിയിട്ടില്ലെന്ന് വൈസ് ചാൻസലർ

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കരട് രേഖയിൽ വിശദീകരണവുമായി കേരള സർവ്വകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. പുറത്തുവന്നത് ഒറിജിനൽ രേഖ അല്ലെന്നും അത്തരം ഒരു രേഖ തയാറാക്കിയിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖയെന്നും വൈസ് ചാൻസിലർമാർ മാത്രം തീരുമാനം എടുത്താൽ അത് അംഗീകരിക്കില്ലെന്നും കായിക മന്ത്രി ഒജെ ജനീഷ് പ്രതികരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് കരട് രേഖ പുറത്തിറക്കിയത്. സർക്കാർ അതിന് […]
Read more

നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് നാലര വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ സംഭവത്തിൽ വഴിത്തിരിവ്. കിണറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കുട്ടി കിണറിന്റെ ആൾമറയ്ക്ക് മുകളിൽ കയറി നിൽക്കുന്നതും വീഴുന്നതുമാണ് ദൃശ്യങ്ങളിൽ. അബദ്ധത്തിൽ കുട്ടി കാൽ തന്നെ വീണതാണെന്നാണ് നിലവിലെ നിഗമനം.സംഭവത്തിൽ ബാലരാമപുരം പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശത്തിന് സമീപത്തായുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ കുഞ്ഞ് കിണർ നിൽക്കുന്ന […]
Read more

ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ട്; അതൃപ്‌തി അറിയിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികൾ നടത്തിയത്. ഇപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ മണ്ഡലകാലത്ത് എന്താകും അവസ്ഥയെന്നാണ് ഭക്തരുടെ ആശങ്ക. ഒരിക്കലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണ്. സർക്കാർ വിജിലൻഡായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കാണാൻ കഴിയാത്തത് വീഴ്ച. ഇതുപോലെ […]
Read more

പരിവാഹന്‍ തകരാറില്‍ കേന്ദ്ര ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തും; ഇടപെട്ട് ഗതാഗത മന്ത്രി

തിരുവനന്തപുരം: പരിവാഹന്‍ സൈറ്റ് തകരാറിലായതിന് പിന്നാലെ കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നെന്ന വാര്‍ത്തയില്‍ ഇടപെട്ട് ഗതാഗത മന്ത്രി. പരിവാഹൻ തകരാറിലായതില്‍ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടിരുന്നെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ആഴ്ചകള്‍ കൊണ്ട് ശരിയാക്കാം എന്ന് ഉറപ്പ് ലഭിച്ചതാണെന്നും എന്നാല്‍ പരിഹാരം കാണാത്ത സാഹചര്യത്തില്‍ വീണ്ടും കേന്ദ്രത്തെ ബന്ധപ്പെടുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സ്‌പെഷ്യല്‍ പെര്‍മിറ്റ് കടലാസില്‍ നടന്നിരുന്ന കാര്യമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇവ കേന്ദ്രീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ […]
Read more

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു, വീണ്ടും ജയിലിൽ

കൊച്ചി : അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ വീട് തന്റെ പേരിൽ അല്ലെന്നും മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത്‌ നൽകിയ സ്റ്റോപ്പ്‌ മെമ്മോയും പുറത്ത് വന്നു. അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ കസ്റ്റഡിയാണ് ബത്തേരി കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലിൽ എല്ലാം […]
Read more

ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദം; അന്വേഷണം ആരംഭിച്ച് അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തില്‍ അന്വേഷണം ആരംഭിച്ച് അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതി. പ്രബന്ധത്തില്‍ വ്യാപക പിഴവുകളും കോപ്പിയടിയും ഉണ്ടെന്ന ആരോപണമാണ് പരിശോധിക്കുന്നത്. സമിതി പ്രാഥമിക വിവരശേഖരണം ആരംഭിച്ചു എന്നാണ് വിവരം. പ്രബന്ധം ആദ്യഘട്ടത്തില്‍ സര്‍വകലാശാല തലത്തില്‍ പരിശോധിക്കും. സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള അക്കാദമിക വിദഗ്ധനും പ്രബന്ധം പരിശോധിക്കുമെന്നാണ് വിവരം. ചിന്ത ജെറോമിന്റെയും ഗൈഡിന്റെയും മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ചിന്ത ജെറോമിന്റെ പ്രബന്ധവുമായി ബന്ധപ്പെട്ട […]
Read more

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനും കേരളത്തിലെ ആധുനിക ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു. ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി എന്ന നിലയിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. 1970കളുടെ അവസാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് ഹൃദ്രോഗ നിർണ്ണയം നടത്തുകയും ചെയ്ത മുൻനിര വിദഗ്ദ്ധരിൽ ഒരാളായിരുന്നു പ്രൊഫ. ഡോ. ജി. വിജയരാഘവൻ. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി […]
Read more

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് 7 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് […]
Read more

സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണകാലം RSSന് വെടിമരുന്ന് ഉണക്കാനുള്ള കാലമാണ്: രൂക്ഷ വിമർശനവുമായി പി ജയരാജൻ

കണ്ണൂർ: കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. ആർഎസിഎസിന് കേരളം കീഴടക്കണമെങ്കിൽ സിപിഐഎമ്മിനെ തകർക്കണമെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ‘കേരളത്തിൽ പിടിമുറക്കാനുള്ള ആർഎസ്എസിൻ്റെ പദ്ധതി എത്രയോ ദശകങ്ങളായി നടക്കുകയാണ്. 1940കൾ മുതൽ ആർഎസ്എസിൻ്റെ ശാഖാ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ശാഖാ പ്രവർത്തനം നടക്കുന്നത് കേരളത്തിലാണെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. പക്ഷെ എന്തേ കേരളം ഒരു ​ഗുജറാത്തോ മധ്യപ്രദേശോ ആയി മാറാത്തത്. അത് കോൺ​ഗ്രസിൻ്റെയോ […]
Read more

ബയോമെട്രിക് ആധാർ നിർബന്ധമാക്കി കേന്ദ്രം: അവസാന തിയ്യതി ഒക്ടോബർ 1

‍ഡൽഹി : ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേർ ഇത് പൂർത്തിയാക്കി. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നൽകിയെന്ന് മന്ത്രാലയം […]
Read more

Recent News