Tag: LATEST

സർക്കാർ സ്ഥാപനങ്ങളിൽ ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് യുഎഇ

ദുബൈ: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം വേ​ഗത്തിലാക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ). ജീവനക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യത്തെ ആഭ്യന്തര ജനറേറ്റീവ് എ.ഐ പ്ലാറ്റ്ഫോമാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ ഡിജിറ്റൽ പരിവർത്തനം കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജനറൽ ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ സർവീസസ് സെക്ടറാണ് ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. കണ്ടന്റ് ക്രിയേഷനും മെച്ചപ്പെടുത്തലും, ഡോക്യുമെന്റുകളുടെ സംഗ്രഹം, ഡാറ്റ […]
Read more

തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. ആരോഗ്യനില തൃപ്തികരം ആണെന്നാണ് റിപ്പോർട്ട്.നേരത്തെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, നേരത്തെ വയനാടും കൊല്ലത്തും രോഗം […]
Read more

55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം

ഷില്ലോംഗ്: മേഘാലയ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കയറി 55 കാരനായ ബംഗ്ലാദേശ് സ്വദേശി. തിരികെ അയയ്ക്കാനുള്ള ശ്രമത്തിനിടെ അതിർത്തി സേനകൾക്കിടയിൽ തർക്കം. നോ മാൻസ് ലാൻഡിൽ കുടുങ്ങി. ബി.എസ്.എഫിന്റെ പുഷ്ബാക്ക് നടപടിക്കിടെയാണ് സംഘർഷാവസ്ഥ രൂപം കൊണ്ടത്. ഇരുരാജ്യങ്ങളുടെയും അതിർത്തിക്കുമധ്യേയുള്ള ഈ തർക്കപ്രദേശത്ത് കുടുങ്ങിയ വ്യക്തിയെ സ്വന്തം രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ ഇന്ത്യയോ ബംഗ്ലാദേശോ തയ്യാറാകാത്തതാണ് സംഘർഷാവസ്ഥ രൂക്ഷമാക്കിയത്. ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയായ ബി.എസ്.എഫും ബംഗ്ലാദേശ് ബോർഡർ ഗാർഡും തമ്മിൽ ഈ വിഷയത്തിൽ കടുത്ത തർക്കമാണ് നടന്നത്. കുടുങ്ങിക്കിടക്കുന്ന വ്യക്തി […]
Read more

കാപ്പാ കേസിൽ അറസ്റ്റിലായ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം. സുഗതന്റെ അറസ്റ്റ് വലിയ വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്. സുഗതൻ കേസ് […]
Read more

സംസ്ഥാനത്ത് മഴ തുടരും; എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

​തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ എറണാകുളത്തും ഇടുക്കിയിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ […]
Read more

റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന്‍റെ രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി

മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന്‍റെ രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി. പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് ഗതാഗത മന്ത്രി അഭിനന്ദനം അറിയിച്ചത്. ബസിന്റെ ഡ്രൈവർ രാമചന്ദ്രനെയാണ് മന്ത്രി സി. പി ജോൺ ഫോണിൽ വിളിച്ചത്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിലിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ട് ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ കണ്ടക്ടർ […]
Read more

‘രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, നിപയെ ഒറ്റക്കെട്ടായി നേരിടാം’; വീണ ജോര്‍ജ്

തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്നും മുൻ മന്ത്രി പറഞ്ഞു. രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻകാല […]
Read more

‘LDF അല്ലാതെ മറ്റാരുണ്ട്’; തെരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം ഉയർന്നത്. മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ലെന്നും പ്രകടന പത്രികയും ആകർഷകമായില്ലെന്നും വിമർശനം ഉണ്ടായി. കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്നും സിപിഐഎം വിലയിരുത്തി. ജനസസൗഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണമെന്നും സിപിഐഎം അവലോകന റിപ്പോർട്ടിൽ വിമർശനം ഉയർന്നു. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും […]
Read more

കൂടുതൽ KSRTC ബസുകൾ മലബാറിൽ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

ന്യൂഡൽഹി: മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് മുൻ സർക്കാരാണ്. പ്രിയദർശനി പദ്ധതിക്കെതിരെ ഇടതുപക്ഷം പരിഹാസം തുടരട്ടെയെന്നും ഈ പരിഹാസമാണ് എൽഡിഎഫിനെ 35 സീറ്റിലേക്ക് എത്തിച്ചതെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് നടപടിയെന്നും ഒരു മാസത്തിനകം പദ്ധതിയുടെ മാറ്റം സംസ്ഥാനത്ത് കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്ത്രീകൾക്ക് സൗജന്യ യാത്രക്കായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ല. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ […]
Read more

റാഗിങ് നിരോധന നിയമ ഭേദഗതി: നടപടി വൈകരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശം നൽകി. റാഗിങ്ങിന് കർശന ശിക്ഷാവ്യവസ്ഥകൾ ഉൾപ്പെടുത്തി കരട് നിയമഭേദഗതി കഴിഞ്ഞ സർക്കാർ തയ്യാറാക്കിയിരുന്നു. ഇത് ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്കുവിടുമെന്നും അറിയിച്ചു. ഭരണം മാറിയ സാഹചര്യത്തിൽ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാർ അഭിഭാഷക സമയംതേടി. വിഷയം ജൂലായ് ഒന്നിന് പരിഗണിക്കും. റാഗിങ് […]
Read more

Recent News