‘LDF അല്ലാതെ മറ്റാരുണ്ട്’; തെരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം ഉയർന്നത്. മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ലെന്നും പ്രകടന പത്രികയും ആകർഷകമായില്ലെന്നും വിമർശനം ഉണ്ടായി. കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്നും സിപിഐഎം വിലയിരുത്തി.

ജനസസൗഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണമെന്നും സിപിഐഎം അവലോകന റിപ്പോർട്ടിൽ വിമർശനം ഉയർന്നു. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും ആഡംബര ജീവിതശൈലിയും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം.
സഹകരണ ബാങ്ക് ക്രമക്കേടുകൾ ഇത്തരം അവസ്ഥക്ക് കാരണമായി. അതേസമയം തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാ നനേതൃത്വത്തിന് വീഴ്ച്ചയുണ്ടായെന്ന് സിപിഐഎം റിവ്യൂ റിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ് സംഭവിച്ചത്.

ചാത്തന്നൂരിലെയും ചടയമംഗലത്തെയും തോൽവിയിൽ സിപിഐയെ സിപിഐഎം പഴിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് സിപിഐയ്ക്ക് വിമർശനം. പി. കെ ശ്യാമളയുടെ സ്ഥാനാർഥിത്വം സംസ്ഥാന നേതൃത്വത്തിന് തള്ളാൻ കഴിയുമായിരുന്നു. പയ്യന്നൂരിൽ ടി.ഐ മധുസൂദനനെ മാറ്റിനിർത്താമെന്ന് പാർട്ടി നേതൃത്വത്തിന് പറയാമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പിഴവ് സംഭവിച്ചില്ലെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്.

സംസ്ഥാന സമിതി അംഗീകരിച്ച റിവ്യു റിപ്പോർട്ടിലാണ് വീഴ്ച സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമതന്മാർ മത്സരിച്ചത് പാർട്ടിയുടെ മതിപ്പ് കുറയ്ക്കാൻ ഇടയാക്കിയെന്നും റിവ്യു റിപോർട്ടിൽ പരാമർശം. ചാത്തന്നൂരിലെയും ചടയമംഗലത്തെയും തോൽവിയ്ക്ക് കാരണം സിപിഐയിലെ സംഘടനാ പ്രശ്നങ്ങളാണെന്നാണ് റിവ്യു റിപ്പോർട്ടിലെ വിമർശനം. മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കും വിമർശനമുണ്ട്. കൽപ്പറ്റ, എലത്തൂർ, കോവളം, കുട്ടനാട് മണ്ഡലങ്ങളിലെ തോൽവിയുടെ പേരിലാണ് വിമർശനം. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളാണ് തോൽപ്പിച്ചതെന്നാണ് വിമർശനം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News