Tag: LATEST

കോഴിക്കോട് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്താഴം കരുവീട്ടില്‍ അസീസ്(65) എന്നയാളെയാണ് പോലീസ് പിടികൂടിയത്. 2025 ജനുവരിയിലാണ് കേസിനടിസ്ഥാനമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ ഇയാള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയും കിണാശ്ശേരി മുജാഹിദ് മസ്ജിദിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായു ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. പിന്നീട് ജൂണ്‍ വരെയുള്ള കാലയളവില്‍ പല സമയങ്ങളിലും അന്യായമായി പരാതിക്കാരനെ തടവില്‍ പാര്‍പ്പിക്കുകയും ലൈംഗിക […]
Read more

‘കാഫിർ സ്ക്രീൻ ഷോട്ട്’; ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞടുപ്പിനിടെ പ്രചരിച്ച കാഫിർ സ്ക്രീൻ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. നാടിനെയാകെ മലിനമാക്കാൻ ശ്രമിച്ച ‘കാഫിർ സ്‌ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസിലെ അന്വേഷണം ഊർജിതമാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ഓഫിസിൽ എത്തിയാണ് […]
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നായിരുന്നു പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗവുമായി കഴിയുകയാണെന്ന് ആറന്മുള സ്വദേശിനി അറുപതുകാരിയായ വത്സലയാണ് പരാതി നൽകിയത്. ഒരു വ‍ർഷം മുമ്പ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ തന്നെയാണ് താൻ ചികിത്സ തേടിയതെന്നും ചർദ്ദിലിന് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നും പരാതിക്കാരി പറഞ്ഞു. ഇടയ്ക്കിടെ വേദന […]
Read more

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; കെഎസ്ഇബി ഉദ്യോ​ഗസ്ഥന് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് നേരെ കാട്ടാന ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പത്തനംതിട്ട മൂഴിയാറിൽ ആണ് ആക്രമണം ഉണ്ടായത്. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണു പരിക്കേറ്റത്. ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോവുകയായിരുന്നു. കാലിന് ഒടിവും ദേഹമാസകലം പരിക്കുമുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും നായകനെന്ന നിലയിൽ തനതായ വ്യക്തിത്വം സൃഷ്ടിക്കുന്നതിലൂടെയും പ്രശസ്തനായ തെലുങ്ക് യുവ നടൻ സത്യദേവ് കാഞ്ചരണ, തന്റെ പുതിയ ചിത്രമായ ‘സമവർത്തി’യുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. നായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കരിയറിലെ പതിനാറാം ചിത്രമായാണ് സമവർത്തി ഒരുങ്ങുന്നത്. രുദ്ര പിക്ചേഴ്സ്, പഞ്ചഭൂത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശിവചരൺ റെഡ്ഡി ജാക്കിഡി, ശശിധർ റെഡ്ഡി പദമതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് നാഗ് വി. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു […]
Read more

തിരുവഞ്ചൂർ ജേഷ്ഠ സഹോദരൻ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും സീനിയർ സാമാജികൻ. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ അറിവുണ്ട്. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ്. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. […]
Read more

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. പ്രവേശോനത്സവത്തി‍ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനങ്ങള്‍ മന്ത്രിമാർ നിർവഹിക്കും. വിപുലമായ സ്വാഗതസംഘം രൂപീകരിക്കാൻ […]
Read more

E100 ഫ്‌ളെക്‌സ് ഫ്യുവലിലേക്ക് മാറാൻ ഇന്ത്യ; 5000 പമ്പുകൾ വരുന്നു

ന്യൂഡൽഹി: രാജ്യത്ത് അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ ലഭ്യത വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഉടനീളം ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഈ 5000 പമ്പുകളിലെ ആദ്യ ബാച്ചായി കണക്കാക്കുന്ന 150 പമ്പുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കുമെന്നും സൂചനയുണ്ട്. ഡൽഹി, മുംബൈ, പുണെ, നാഗ്പുർ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഇ100 പമ്പുകൾ സ്ഥാപിക്കുന്നത്. ആറ് മാസം മുതൽ […]
Read more

അനുനയിപ്പിക്കാനുള്ള നീക്കം; ലത്തീന്‍ സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി വി. ഇ അബ്ദുള്‍ ഗഫൂര്‍. സ്വാഭാവിക സന്ദര്‍ശനമാണ് നടന്നതെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സൗഹൃദം പങ്കിട്ടെന്നും എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എന്നോട് പരിഭവം പറഞ്ഞില്ല. സന്തോഷം ആണ് അറിയിച്ചത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകും. ആ കാര്യം ഇവിടെ അറിയിച്ചിട്ടുണ്ട്. സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും. യുഡിഎഫ് പ്രകടനപത്രികയില്‍ […]
Read more

പാരിയത്ത് കാവിലെ ‘പുതുയുഗപ്പിറവി’ യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ; വിമർശിച്ച് എം ബി രാജേഷ്

എറണാകുളം: എറണാകുളം മലയിടം തുരുത്തിലെ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം ബി രാജേഷ്. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പൊലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. സത്വവാദികളും ജമാ അത്ത് ഇസ്ലാമിയും എവിടെയാണ്? ജമാ അത്ത് തലവൻ വിഷയത്തിൽ പ്രതികരിച്ചോയെന്നും അദ്ദേഹം ചോദ്യമുയർത്തി. പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് […]
Read more

Recent News